ജില്ലയിലെ വൃദ്ധസദനങ്ങളില്‍ മഴക്കാല രോഗങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും മൂലം അസുഖബാധിതരാവാന്‍ സാധ്യതയുള്ള വയോജനങ്ങളുടെ ക്ഷേമുറപ്പാക്കുന്നതിന് കേരള സാമൂഹ്യ സുരക്ഷാമിഷന്റെ വയോമിത്രം യൂണിറ്റുകള്‍ മെഡിക്കല്‍ ക്യാമ്പുകള്‍ ആരംഭിച്ചു. പരിപാടിയുടെ ഭാഗമായിചെര്‍പ്പുളശ്ശേരി വയോമിത്രം യൂണിറ്റിന്റെ നേതൃത്വത്തില്‍ കാരാകുര്‍ശ്ശി ത്രീത്വാശ്രമം–ആകാശപ്പറവകള്സ്ഥാപനത്തില് നടന്ന ക്യാമ്പില്‍ വയോജനങ്ങളെ പരിശോധിക്കുകയും ആവശ്യമായ മരുന്നുകള്‍നല്‍കുകയും ചെയ്തു. പിന്തുണ ആവശ്യമെന്ന് കണ്ടെത്തുന്ന വൃദ്ധസദനങ്ങളിലാണ് യൂണിറ്റുകള്‍ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. ക്യാമ്പിന് കെ.എസ്.എസ്.എം. ജില്ലാ കോ–ഓര്‍ഡിനേറ്റര്‍ മൂസപതിയില്‍, ഡോ. എം.കെ ഷെഫീഖ്., ജയശ്രീ, ലിക്കിനി, ഫസ്ന, സഹല, നാസര്‍ തുടങ്ങിയവര്‍നേതൃത്വം നല്‍കി.
UncategorizedAugust 6, 2022









