/സിനിമ സീരിയൽ നടൻ സജീദ് പട്ടാളം അന്തരിച്ചു. 

സിനിമ സീരിയൽ നടൻ സജീദ് പട്ടാളം അന്തരിച്ചു. 

നടൻ സജീദ് പട്ടാളം അന്തരിച്ചു.54 വയസ്സായിരുന്നു.കൊച്ചിൻ സ്വദേശിയാണ്.ഫോർട്ട് കൊച്ചിയിലെ‌പട്ടാളമെന്ന സ്ഥലപ്പേര് പേരിനോട് കൂട്ടിച്ചേർത്ത് സജീദ് പട്ടാളമെന്ന പേരിൽ സിനിമകളിൽഅഭിനയിക്കുന്ന സജീദ് തുടക്കമിടുന്നത് വെബ്സീരീസിലൂടെ ആണ്അഭിനേതാവുംഫോട്ടോഗ്രാഫറുമായ ഷാനി ഷാക്കി വഴി സംവിധായകൻ മൃദുൽ നായരിലേക്കും വെബ്സീരീസിലേക്കുമെത്തുകയായിരുന്നുഅവിടുന്നുള്ള പരിചയങ്ങളാണ് സജീദിന് സിനിമയിലേക്കുംവഴി തെളിച്ചത്.

കളയിലെ വാറ്റുകാരൻകനകം കാമിനി കലഹത്തിലെ അഭിനയ വിദ്യാർത്ഥി തുടങ്ങി ചെറിയറോളുകളിൽ മനോഹരമായി അഭിനയിച്ച് തുടങ്ങിയ സജീദിന്റെ‌ ശ്രദ്ധേയ വേഷമായിരുന്നുജാനേമന്നിലെ മാക്സിമാ ഇവന്റ് ജോലിക്കാരന്റെ വേഷംതരുൺ മൂർത്തിയുടേതായിപുറത്തിറങ്ങാനിരിക്കുന്ന സൗദി വെള്ളക്ക എന്ന ചിത്രത്തിൽ അഭിനയപ്രാധാന്യമുള്ള വേഷംകൈകാര്യം ചെയ്യുന്നുണ്ട് സാജിദ്.