നീട്ടി വളർത്തിയ മുടി പിതാവ് മുറിപ്പിച്ചു, പ്ളസ് വൺ വിദ്യാർത്ഥി ജീവനൊടുക്കി

*പെരുമ്പാവൂർ:* ഒക്കൽ കാരിക്കോട് എടത്തല വീട്ടിൽ ഡെന്നീസിന്റെ മകൻ എർവിനെ (16) കിടപ്പുമുറിയിലെ ജനൽക്കമ്പിയിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുടി വെട്ടിയ ശേഷംശനിയാഴ്ച രാത്രി ഏഴരയോടെ കുളിക്കാനായി മുറിയിലേക്കു പോയ എർവിനെ ഒരു മണിക്കൂർകഴിഞ്ഞും കാണാത്തതിനാൽ വീട്ടുകാർ കതകിൽ തട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല. മുറിയുടെവാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറിനോക്കിയപ്പോഴാണ് ജനൽ കർട്ടന്റെ ചരടിൽ തൂങ്ങിയനിലയിൽ കണ്ടത്. ഉടൻ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കുംമരിച്ചിരുന്നു. എർവിൻ നീട്ടി വളർത്തിയിരുന്ന മുടി ചെന്നൈയിലെ ജോലിസ്ഥലത്തു നിന്നെത്തിയ പിതാവ്ബാർബർ ഷോപ്പിൽ കൊണ്ടുപോയി വെട്ടിപ്പിച്ചിരുന്നു. ഇതിലെ മനോവിഷമത്താലാണ് കുട്ടിആത്മഹത്യ ചെയ്‌തതെന്നു പറയപ്പെടുന്നു.

കേരള വ്യാപാരി വ്യവസായി ഏകോപന സമതി തവനൂർ മണ്ഡലം കമ്മറ്റി രൂപീകരിച്ചു 

എടപ്പാൾ: കേരള വ്യാപാരി വ്യവസായി ഏകോപന സമതി തവനൂർ മണ്ഡലം കമ്മറ്റി രൂപീകരിച്ചു. പ്രസിഡന്റ് ഹസ്സൻ ഫിറ്റ് വെൽ എടപ്പാൾ , ജന:സെക്രട്ടറി മുഹമ്മദ് മോൻ ഹാജി ആലത്തിയൂർ, ട്രഷർരാജ്കുമാർ തവനൂർ, റസാഖ് ഹാജി ആലത്തിയൂർ, ഖാലിദ് പി. ആശുപത്രിപടി, അസീസ്കെ.എടപ്പാൾ, വൈസ് പ്രസിഡന്റുമാർ ,സിദ്ധീഖ് നരിപറമ്പ്, ഗഫൂർ മംഗലം, സെക്രട്ടറി ഷംസുതവനൂർ, ഷൗക്കത്ത് കൈപ്പള്ളി കോ-ഓഡിനേറ്റർ എന്നിവരെ തിരഞ്ഞടുത്തു. ജില്ലാ വൈസ് പ്രസിഡന്റ് പ്രകാശ് എടപ്പാൾ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി.പി. ഖാലിദ് മുഖ്യ പ്രഭാണം നടത്തുകയും  തിരഞ്ഞടുപ്പ് നിയന്ത്രിക്കുകയും ചെയ്തു. ഹസ്സൻ വിറ്റ് വെൽ അദ്ധ്യക്ഷത വഹിച്ചു. ഷൗക്കത്ത് കൈയ പള്ളി,മുഹമ്മദ് മോൻ ഹാജി, ഉസ്മാൻ പന്താവൂർ, മുസ്തഫ ഹാജി ആലത്തിയൂർ, ശ്രീ. രാജ്കുമാർ , പി.ഖാലിദ്, ഷാജി തവനൂർ, ശ്രീ.ശങ്കരനാരായണൻ എടപ്പാൾ, സക്കീർ , യൂത്ത് വിംഗ്ജില്ലാ വൈസ് പ്രസിഡന്റ് ബൈലേഷ് എടപ്പാൾ എന്നിവർ പ്രസംഗിച്ചു. 

പ്രധാനമന്ത്രിക്ക് ജന്മദിന ആശംസകൾ നേർന്ന്  ബി.ജെപി എടപ്പാൾ പഞ്ചായത്ത് കമ്മിറ്റി* 

എടപ്പാൾ: പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ ആശംസാ കാർഡുകൾ അയച്ചും മധുരം വിതരണംചെയ്തു ബി.ജെ.പി എടപ്പാൾ പഞ്ചായത്ത് കമ്മറ്റി. ജന്മദിനാഘോഷം ഉദ്ഘാടനം പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് വിവേകാനന്ദൻ കോലത്ത്നിർവ്വഹിച്ചു.  ഷാജു വല്യാട് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഇ.ശിവകുമാർ ,പ്രദിപ് കുട്ടത്ത് 'പ്രേമമണികണ്ഠൻ 'സി.പി അച്ചുതൻ.ഹരിദാസൻ എൻ .സുന്ദരൻ വല്യാട്. കൃഷ്ണനുണ്ണി കെഎൻ.ചന്ദ്രൻ പൂക്കത്തറ എന്നിവർ പ്രസംഗിച്ചു 

രക്തദാൻ അമൃത് മഹോത്സവ്” സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 

എടപ്പാൾ: ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയും എടപ്പാൾ ഹോസ്പിറ്റൽ ബ്ലഡ് സെന്ററുംസംയുക്തമായി ദേശീയ സന്നദ്ധ രക്തദാന ദിനത്തിന്റെ ഭാഗമായി ഇന്ത്യ ഗവണ്മെന്റ് നടത്തുന്ന"രക്തദാൻ അമൃത് മഹോത്സവ്" ക്യാമ്പയിന്റെ ഭാഗമായി എടപ്പാൾ ഹോസ്പിറ്റൽ ബ്ലഡ് സെന്ററിൽവെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 20 പേർ രജിസ്റ്റർ ചെയ്യുകയും 12 പേർസന്നദ്ധ രക്‌തദാനം നിർവ്വഹിക്കുകയും ചെയ്തു. ക്യാമ്പിന്  ബി ഡി കെ  പൊന്നാനി താലൂക്ക് സെക്രട്ടറി അലി ചേക്കോട്, ജില്ലാ ട്രഷറര്‍ ജുനൈദ് നടുവട്ടം, കോർഡിനേറ്റർമാരായ രഞ്ജിത്ത് കണ്ടനകം, ജവാദ് പൊന്നാനി, അജി കോളലമ്പ്, ബ്ലഡ് സെന്റർ ഇൻചാർജ് ഹിജാസ് മാറഞ്ചേരി, ജീവനക്കാരായ അബ്ദുൽ നാഫിഹ്, ആര്യ എന്നിവർ നേതൃത്വം നൽകി. 

*‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്* 

മോട്ടോർ വാഹന നിയമം സെക്ഷൻ 194F പ്രകാരം താഴെ പറയും പ്രകാരം ഹോൺ മുഴക്കുന്നത്കുറ്റകരമാണ്: 1 അനാവശ്യമായും / തുടർച്ചയായും / ആവശ്യത്തിലധികമായും ഹോൺ മുഴക്കുന്നത്. 2 നോ ഹോൺ (No Horn) എന്ന സൈൻ ബോർഡ് വെച്ച ഇടങ്ങളിൽ ഹോൺ മുഴക്കുന്നത്. ഇത്തരം പ്രവർത്തി ചെയ്യുന്നവരിൽ നിന്ന് 1000 രൂപ പിഴയായി ഈടാക്കും. കുറ്റം ആവർത്തിച്ചാൽ2000 രൂപ.

*മുങ്ങിത്താഴുന്ന കുട്ടികളെ അത്ഭുകരമായി രക്ഷിച്ച് വിദ്യാർഥി* 

കാക്കൂർ : കാക്കൂർ തോട്ടിലെ വെള്ളത്തിൽ മുങ്ങി താഴുകയായിരുന്ന രണ്ടു കുരുന്നു ജീവനുകൾഅത്ഭുതകരമായി തന്റെ ആത്മധൈര്യം കൊണ്ട് രക്ഷപ്പെടുത്തിയ വിദ്യാർഥിക്ക് അഭിനന്ദന പ്രവാഹം.  കാക്കൂർ കൂളിയേരിക്കൽ സാജിത് തസ്‌ലീന ദമ്പതി കളുടെ മകനും നന്മണ്ട ഹയർ സെക്കണ്ടറിസ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയുമായ ജിനാനാണ് ധീരമായ പ്രവർത്തനത്തിലൂടെ നാടിന്റെഅഭിമാനതാരമായത്. സോഷ്യൽ മീഡിയ ഉൾപ്പെടെ ജിനാന്റെ ധീരമായ ഇടപെടലിന് അഭിനന്ദനങ്ങൾകൊണ്ട് മൂടുകയാണ്.

*20 വർഷം പഴക്കമുള്ള സ്കൂട്ടറിൽ അമ്മയുടെയും മകന്റെയും ലോകയാത്ര*

ഗുരുവായൂർ: അച്ഛൻ ദക്ഷിണാമൂർത്തി മരിച്ചപ്പോൾ മകൻ കൃഷ്ണകുമാർ അമ്മയോടു ചോദിച്ചു: ‘അമ്മ തിരുവണ്ണാമലൈ കണ്ടിട്ടുണ്ടോ?’ 10 മക്കളെ പോറ്റി വളർത്തി വലുതാക്കിയ അമ്മ പറഞ്ഞു, ‘ഈ ചുറ്റുവട്ടം വിട്ട് ഞാൻ പുറത്തിറങ്ങിയിട്ടു തന്നെ കാലമൊരുപാടായി..’ ഒരു കോർപറേറ്റ്കമ്പനിയിൽ ടീം ലീഡറായിരുന്ന കൃഷ്ണകുമാർ പറഞ്ഞു, ‘അമ്മയെ ഞാൻ ലോകം കാണിക്കാം..’ അങ്ങനെ 2018 ജനുവരി 16നു മൈസൂരിൽ നിന്ന് അമ്മയും മകനും ആരംഭിച്ച യാത്ര 4 രാജ്യങ്ങൾപിന്നിട്ടു. ഇന്ത്യ പര്യടനത്തിനിടെ ഇന്നലെ കോഴിക്കോട് നിന്ന് ഇവർ ഗുരുവായൂരിലെത്തി. ഇന്നു കാലടിയിലേക്കാണു യാത്ര.20 വർഷം പഴക്കമുള്ള സ്കൂട്ടറിലാണ് 72 വയസ്സുള്ള അമ്മചൂഡാരത്നമ്മയെയും കൂട്ടി കൃഷ്ണകുമാറിന്റെ (44) യാത്രകൾ. മൈസൂരു ആണ് സ്വദേശം. കന്യാകുമാരി മുതൽ കശ്മീർ വരെയായിരുന്നു ആദ്യത്തെ യാത്ര. പിന്നെ ഗുജറാത്ത് മുതൽഅരുണാചൽ പ്രദേശ് വരെ പോയി. നേപ്പാൾ, ബംഗ്ലദേശ്, മ്യാൻമർ എന്നിങ്ങനെ രാജ്യത്തിനുപുറത്തേക്കും യാത്രകൾ നീണ്ടു.  ലോക്ഡൗൺ കാലത്ത് ഭൂട്ടാനിലായിരുന്നു 51 ദിവസം. സർക്കാർഅനുമതി വാങ്ങിയാണ് 7 ദിവസം കൊണ്ട് മൈസൂര‍ുവിൽ തിരിച്ചെത്തിയത്. 6 ചെറുബാഗുകളിലാക്കി ലഗേജ് ഒതുക്കുന്നതാണ് ഇവരുടെ രീതി. അമ്പലങ്ങൾ, മഠങ്ങൾ, ആധ്യാത്മികകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ താമസം. 20 വർഷം മുൻപ് അച്ഛൻ സമ്മാനിച്ചതാണ് ഈ സ്കൂട്ടറെന്ന്കൃഷ്ണകുമാർ സ്നേഹത്തോടെ ഓർക്കുന്നു. 

*പൊന്നാനി പാലക്കാട് പാതയിൽ കുളപ്പുള്ളിയിൽ സ്വകാര്യ ബസ് അപകടം; പത്ത് പേർക്ക് പരിക്ക്* 

ഷൊർണൂർ: കുളപ്പുള്ളി ഐ.പി.ടിക്ക് സമീപം ബസ് മറിഞ്ഞ് പത്ത് പേര്‍ക്ക് പരിക്ക്. പാലക്കാട് നിന്ന്ഗുരുവായൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽ‍പ്പെട്ടത്. ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റവരെആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

*വാഹന പരിശോധനയ്ക്കിടെ എസ് ഐയെ തട്ടിമാറ്റി പോകാൻ  ശ്രമിക്കുന്നതിനിടയിൽ സ്കൂട്ടർമറിഞ്ഞുവീണ് എസ്ഐക്കും വിദ്യാർത്ഥിക്കും പരിക്ക്.*  

 *കൊടുവള്ളി സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ് ഐ. എ പി അനൂപ്, കൊടുവള്ളി മാനിപുരംകണ്ടാലമ്മല്‍ അബ്ദുസ്സലാമിന്റെ മകന്‍ ഫില്‍ഷാദ് (17) എന്നിവര്‍ക്കാണ് പരുക്കേറ്റത്.*  കൊടുവള്ളി: വാഹന പരിശോധനക്കിടെ മുന്നോട്ടെടുത്ത സ്കൂട്ടർ മറിഞ്ഞ് എസ് ഐ ക്കുംവിദ്യാർത്ഥിക്കും പരുക്ക്. കൊടുവള്ളി സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ് ഐ. എ പി അനൂപ്, കൊടുവള്ളി മാനിപുരം കണ്ടാലമ്മൽ അബ്ദുസ്സലാമിന്റെ മകൻ ഫിൽഷാദ് (17) എന്നിവർക്കാണ് പരുക്കേറ്റത്. ഫിൽഷാദിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എസ് ഐ യെ താമരശ്ശേരിതാലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ദേശീയപാതയിൽ കൊടുവള്ളി കെ എം ഒ ക്ക് സമീപത്തായിരുന്നു സംഭവം. മൂന്ന് വിദ്യാർത്ഥികൾസഞ്ചരിക്കുകയായിരുന്ന സ്കൂട്ടറിന് എസ് ഐ കൈ കാണിക്കുകയും സ്കൂട്ടർ നിർത്തുകയുംചെയ്തു. നിർത്തിയ ഉടനെ രണ്ട് പേർ ഓടി രക്ഷപ്പെട്ടു. സ്കൂട്ടറിന് അടുത്തെത്തിയ എസ് ഐസ്കൂട്ടറിൽ പിടിച്ച് സംസാരിക്കുന്നതിനിടെ പെട്ടെന്ന് മുന്നോട്ടെടുത്തു. അൽപ്പ ദൂരം മുന്നോട്ടു നീങ്ങിയസ്കൂട്ടർ മറിയുകയായിരുന്നു. എസ് ഐ ക്ക് കൈക്കും കാലിനും പരുക്കേറ്റു. ഫിൽഷാദിന്കൈക്കാണ് പരുക്ക്. ആരുടേയും പരുക്ക് ഗുരുതരമല്ല.

*സ്നേഹോപഹാരം കൈമാറി* 

പട്ടാമ്പി നൂറുൽ ഹിദായ ഹിഫ്ളുൽ ഖുര്‍ആന്‍ കോളേജിൽ നിന്നും ഒന്നര വര്‍ഷം കൊണ്ട് ഹിഫ്ള്പൂർത്തിയാക്കിഎടയൂരിന്  അഭിമാനമായി മാറിയഹാഫിള് മുഹമ്മദ് സിയാദ് തുരുമ്പത്തിന് എടയൂര്‍പഞ്ചായത്ത് ജിസിസി കെ .എം. സി. സി യുടെ സ്നേഹോപഹാരം ഭാരവാഹികള്‍ കൈമാറി.ചടങ്ങിൽ  അയമു മച്ചിങ്ങൽ,ബക്കർ യു പി, ലത്തീഫ് മുത്തു,നിയാസ് പാലക്കൽ,മുജീബ് കരേക്കാട്,മുസ്തഫകമാല്‍ എടയൂര്‍,തുടങ്ങിയവര്‍ സംബന്ധിച്ചു.