/പട്ടാമ്പി ഞാങ്ങാട്ടിരിയിൽ ബൈക്കിൽ ലോറി ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം 

പട്ടാമ്പി ഞാങ്ങാട്ടിരിയിൽ ബൈക്കിൽ ലോറി ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം 

പട്ടാമ്പിഅപകട നിരത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു.പട്ടാമ്പി ഗുരുവായൂർ റോഡിൽ സ്ഥിരംഅപകട മേഖലയായ ഞാങ്ങാട്ടിരി ഇറക്കത്തിലാണ് ലോറിക്കിടയിൽ പെട്ട് ബൈക്ക് യാത്രികൻതൽക്ഷണം മരിച്ചത്.

പടിഞ്ഞാറങ്ങാടി കെഎസ്ഇബിയിൽ ലൈൻമാനായി ജോലി ചെയ്തുവരികയായിരുന്ന കൊല്ലംസ്വദേശി ഷിബു രാജാണ് മരണപ്പെട്ടത്.

ട്രാൻസ്ഫറായി പോകുന്ന ദിവസമായ ഇന്ന് മൂന്ന് മണിയോടെയാണ്  അപകടം.

ബൈക്കിൽ ഇടിച്ച ശേഷം നിർത്താതെ പോയ ലോറിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു