സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് കഴിഞ്ഞ ആറു മാസക്കാലമായി സ്ക്രാപ്പ് മാലിന്യം(ഇലക്ട്രോണിക് മാലിന്യം, തെർമോകോൾ, ഫ്രിഡ്ജ് ന്റെ വേസ്റ്റ്, etc..) എന്നിവ എടയൂരിലേക്ക്എത്തുന്നു. പഞ്ചായത്ത് ഭരണസമിതിക്കും പോലീസ് അധികാരികൾക്കും നിരവധി തവണ പരാതിനൽകി എങ്കിലും ഫലം ഉണ്ടായില്ല.
രാത്രിയുടെ മറവിൽ നടക്കുന്ന ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളെ ചൂണ്ടിക്കാണിച്ച്ഡി.വൈ.എഫ്.ഐ എടയൂർ മേഖലാ കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചുംഇതിനിടെ സംഘടിപ്പിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ ആണ് DYFI പ്രവർത്തകർ ഇന്ന് എടയൂർ ചീനിച്ചോട് വച്ച് മാലിന്യവുമായി എത്തിയ വാഹനങ്ങൾ തടയുന്ന പ്രവർത്തനം ഏറ്റെടുത്തത്.
പോലീസ് സ്ഥലത്തെത്തി കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഡി.വൈ.എഫ്.ഐപ്രവർത്തകർക്ക് ഉറപ്പു നൽകി.










