/വർഗീയതയും തീവ്രവാദവും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങൾ; ഡോ.എം കെ മുനീർ എംഎൽഎ 

വർഗീയതയും തീവ്രവാദവും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങൾ; ഡോ.എം കെ മുനീർ എംഎൽഎ 

ചങ്ങരംകുളംവർഗീയതയെയും തീവ്രവാദത്തെയും ഒരുപോലെ നേരിടാൻ വിവിധ സമുദായങ്ങളിൽപെട്ട എല്ലാവരും തയ്യാറാകണമെന്നും ഇവ രണ്ടും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണെന്നുംമുസ്ലിംലീഗ് ഉന്നതാധികാര സമിതി അംഗം ഡോക്ടര്‍ എം കെ മുനീർ എംഎൽഎ പ്രസ്താവിച്ചുഇസ്ലാംഎന്ന് കേൾക്കുമ്പോൾ ജിഹാദ് എന്ന് പ്രചരിപ്പിക്കുന്നവർ നാട്ടിൽ വർഗീയ കലാപം കത്തിപ്പടരുന്നത്കാണാൻ ആഗ്രഹിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

ചങ്ങരംകുളം മേഖല മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സി എച്ച് അനുസ്മരണ സമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമുദായത്തിന്റെ മൊത്തത്തിലുള്ള സംരക്ഷണാവകാശം തങ്ങൾക്കാണെന്ന് വാദിക്കുന്നവരുണ്ട്അതിനുള്ള അവകാശം ആർക്കും നമ്മൾ വെള്ളക്കടലാസിൽ എഴുതി കൊടുത്തിട്ടില്ലഇത്പറഞ്ഞതിന്റെ പേരിൽ വധഭീഷണി മുഴക്കിയവരും ഉണ്ട്എന്നാൽ ഏത് പ്രതിസന്ധി ഘട്ടത്തിലുംപടച്ചവന്റെ മുന്നിലല്ലാതെ പടപ്പുകൾക്ക് മുമ്പിൽ തലകുനിക്കുന്ന പ്രശ്നമേ ഇല്ലെന്നും അദ്ദേഹംകൂട്ടിച്ചേർത്തു.കഴിഞ്ഞദിവസം ഒരു പ്രസ്ഥാനത്തെ നിരോധിച്ചപ്പോൾ അതിനെ അനുകൂലിക്കുന്നവരുംപ്രതികൂലിക്കുന്ന വരും എന്ന രീതിയിലുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്നിരോധനത്തെഅനുകൂലിച്ച് സംസാരിക്കുന്നവരെ സമുദായത്തിന്റെ ഒറ്റുകാരാണെന്ന് പറഞ്ഞു ചിലർസമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്എന്നാൽ സമുദായത്തെ ഒറ്റുകൊടുക്കുന്നവരെയാണ്ഇപ്പോൾ നിരോധിച്ചിട്ടുള്ളത് എന്നും മുനീർ കൂട്ടിച്ചേർത്തുഇതിനെ ശക്തമായി എതിർക്കുന്ന അതേസ്വരത്തിൽ തന്നെ നമ്മൾ കാക്കി ട്രൗസറിട്ട് റൂട്ട് മാർച്ച് ചെയ്യുന്നവരെയും എതിർക്കാനുള്ള ആർജ്ജവംകാണിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു.

ചങ്ങരംകുളം ഗാലക്സി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന അനുസ്മരണ പരിപാടിയിൽ മേഖല മുസ്ലിംലീഗ് പ്രസിഡണ്ട് സി എം യൂസഫ് അധ്യക്ഷത വഹിച്ചു.

അജിത്ത് കൊളാടിസിപി സൈതലവിസി ഹരിദാസ്അഷ്റഫ് കോക്കൂർ എന്നിവർ അനുസ്മരണപ്രഭാഷണം നടത്തി.