/ഏറ്റവും വലിയ വികസനം മനസ്സുകളുടെ വികസനമാണെന്ന് അബ്ദുസമദ് സമദാനി എം.പി . 

ഏറ്റവും വലിയ വികസനം മനസ്സുകളുടെ വികസനമാണെന്ന് അബ്ദുസമദ് സമദാനി എം.പി . 

മനുഷ്യ മനസ്സുകളുടെ വികസനമാണ് ഏറ്റവും വലിയ വികസനമെന്ന് എം പി അബ്ദുസമദ്‌ സമദാനിഎം.പി .വളാഞ്ചേരി നഗരസഭയുടെ പ്രതിഭാദരം -22 പരിപാടിയിൽ ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു അദ്ദേഹം ..വിദ്യാഭ്യാസം ഉള്ളത് കൊണ്ട്‌ ഒരു മനുഷ്യൻ നല്ലവ്യക്തിയാകണമെന്നില്ല അറിവ് ഉള്ളവനാകുക എന്നതാണ് പ്രധാനം .ഉന്നത വിദ്യാഭ്യാസം ഇല്ലാത്തഒരു വ്യക്തിക്ക് ചിലപ്പോൾ നല്ല അറിവുണ്ടായിരിക്കും .സ്വന്തം അമ്മയെ മനസ്സിലാക്കാൻ കഴിയാത്തവിദ്യാഭ്യാസത്തിന് എന്തു പ്രസക്തിയാണ് ഉള്ളത് എന്ന് നാം മനസ്സിലാക്കണം ..വളാഞ്ചേരിനഗരസഭയിൽ SSLC ,+2 പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A + നേടിയ വിദ്യാർത്ഥികളെഅനുമോദിച്ച ചടങ്ങ് പ്രതിഭാദരം 22 എം പി അബ്ദുസ്സമദ് സമദാനി MP ഉദ്ഘാടനം ചെയ്തുനഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മുജീബ് വാലാസി സ്വഗതം പറഞ്ഞ ചടങ്ങിൽനഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ അധ്യക്ഷനായിരുന്നു .വൈസ് ചെയർപേഴ്സൺറംല മുഹമ്മെദ്‌ ,സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ സിഎം റിയാസ് ,മാരാത്ത് ഇബ്രാഹിം എന്ന മണി,റൂബി ഖാലിദ്‌ ,ദീപ്തി ശൈലേഷ് ,കൗൺസിലർ ഫൈസൽ തങ്ങൾ ,പാറശ്ശേരി അസൈനാർ,ആബിദലി ടി കെ ,സലാം വളാഞ്ചേരി ,Dr റിയാസ് എന്നിവർ പ്രസംഗിച്ചു .ചടങ്ങിൽ നഗരസഭാകൗൺസിലർമാർ ,വിദ്യാർത്ഥികൾ ,രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു ..