/ഭൂമിയുടെ ന്യായവിലയിൽ കൃത്രിമം കാട്ടിയാൽ ഭൂവുടമ കുടുങ്ങും; ക്രമക്കേടുകൾക്കെതിരേ കടുത്തനടപടി .

ഭൂമിയുടെ ന്യായവിലയിൽ കൃത്രിമം കാട്ടിയാൽ ഭൂവുടമ കുടുങ്ങും; ക്രമക്കേടുകൾക്കെതിരേ കടുത്തനടപടി .

തിരുവനന്തപുരംആധാരം രജിസ്റ്റർചെയ്യുമ്പോൾ ഭൂമിയുടെ ന്യായവിലയിൽ കൃത്രിമംകാട്ടുന്നതുൾപ്പെടെയുള്ള ക്രമക്കേടുകൾക്കെതിരേ കടുത്തനടപടിക്ക്‌ തീരുമാനംആഭ്യന്തര ഓഡിറ്റിൽഇത്തരം ക്രമക്കേടുകളിൽ നഷ്ടമായി കണ്ടെത്തുന്ന തുക ഭൂമിയുടെ ഉടമ(കൈവശക്കാരൻ)യിൽനിന്ന് ഈടാക്കുംഅടുത്തമാസംമുതൽ രജിസ്റ്റർചെയ്യുന്ന ആധാരങ്ങൾക്ക്ഇത് ബാധകമാണ്.

സ്റ്റാമ്പ് ഡ്യൂട്ടിആധാരം രജിസ്റ്റർചെയ്ത് 10 വർഷത്തിനകവും രജിസ്ട്രേഷൻ ഫീസ്മൂന്നുവർഷത്തിനകവും ഈടാക്കാമെന്നാണ് പുതിയവ്യവസ്ഥഇതിനായി രജിസ്ട്രേഷൻകേരളമുദ്രപ്പത്ര നിയമങ്ങളിൽ ഭേദഗതിവരുത്തിയിരുന്നുതുടർനടപടിയായി ഓഡിറ്റ് മാന്വലുംഅംഗീകരിച്ചതോടെ നിയമം നടപ്പാവുകയാണ്ക്രമക്കേട് കണ്ടെത്താൻ ഓഡിറ്റ് ശക്തമാക്കുംറവന്യൂനഷ്ടത്തിന് ജീവനക്കാർ കുറ്റക്കാരാണെങ്കിൽ അച്ചടക്കനടപടിയുമുണ്ടാകും.

 *ബാധ്യത ഈടാക്കാൻ റവന്യൂ റിക്കവറി

ഓഡിറ്റ് റിപ്പോർട്ട് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ പരിശോധിക്കുംവിരമിച്ചയാളാണെങ്കിലുംകൂട്ടുനിൽക്കുന്ന ജീവനക്കാരനെതിരേയും നടപടിവരുംറവന്യൂനഷ്ടമുണ്ടായെങ്കിൽ ഭൂമിയുടമയ്ക്ക്നോട്ടീസ് അയക്കുംഹിയറിങ്ങും ഉണ്ടാകുംപണം അടച്ചില്ലെങ്കിൽ റവന്യൂറിക്കവറിരജിസ്‌ട്രേഷൻ.ജി.ക്കും സർക്കാരിലും അപ്പീൽ നൽകാൻ ഭൂവുടമയ്ക്ക് അവസരമുണ്ട്നഷ്ടം കക്ഷികളിൽനിന്ന്ഈടാക്കുന്നതുവരെ രജിസ്റ്ററിങ് ഉദ്യോഗസ്ഥന്റെ ബാധ്യതയാണ്.

അണ്ടർ വാല്വേഷന്റെ പരിധിയിൽവരാത്ത ക്രമക്കേടുകളുടെ ബാധ്യത ഇതുവരെ സബ്രജിസ്ട്രാർക്കായിരുന്നുഎന്നാൽമുദ്രപ്പത്രനിയമത്തിൽ പുതിയതായി ഉൾപ്പെടുത്തിയ 33  വകുപ്പ്പ്രകാരം അത് സബ് രജിസ്ട്രാറിൽനിന്ന് ഒഴിവായി ഭൂവുടമയ്ക്കാവുകയാണ്ബോധപൂർവംകൃത്യവിലോപം വരുത്തിയാലാണ് ജീവനക്കാർക്ക് നടപടിബാധ്യത ഏറ്റെടുക്കേണ്ടിവരുന്നതിനാൽസർവീസിൽനിന്നു വിരമിക്കുന്ന സബ് രജ്‌സ്ട്രാർമാർക്ക് ഒരിക്കലും പൂർണമായി ഗ്രാറ്റ്വിവിറ്റിലഭിക്കാറില്ലെന്ന്‌ ഉദ്യേഗസ്ഥർ പറയുന്നുഗ്രാറ്റ്വിവിറ്റിയിൽനിന്നാണ് ബാധ്യത ഈടാക്കിയിരുന്നത്.

 *പരിശോധന ഓഗസ്റ്റുമുതൽ

ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ സർക്കാർ നിശ്ചയിച്ച ന്യായവില വെക്കുമെങ്കിലും ഭൂമിക്കടുത്ത്പൊതുമരാമത്ത് റോഡുണ്ടെങ്കിൽ അത് മറച്ചുവെച്ച് പഞ്ചായത്ത് റോഡെന്ന്‌ രേഖപ്പെടുത്തിയൊക്കെമുദ്രപ്പത്രവില കുറയ്ക്കാംഇത്തരത്തിലോ സമാനമായതോ ആയ ക്രമക്കേടുകൾ സബ് രജിസ്ട്രാർമാർഒറ്റയടിക്ക് കണ്ടെത്തണമെന്നില്ലഎന്നാൽഓഡിറ്റിൽ പിടികൂടുംസംസ്ഥാനത്ത് 315 സബ്രജിസ്ട്രാർ ഓഫീസുകളിലും ഏകീകൃത ആഭ്യന്തര ഓഡിറ്റ് നടപ്പാകുന്നതോടെ ന്യായവിലഈടാക്കിയിട്ടുണ്ടോമുദ്രപ്പത്രവില കണക്കാക്കിയതിൽ പിശകുണ്ടോആധാരത്തിന്റെ സ്വഭാവംനിർണയിച്ചതിൽ അപാകമുണ്ടോഎന്തെങ്കിലും ഇളവ് നൽകിയിട്ടുണ്ടെങ്കിൽ നിയമാനുസൃതമാണോതുടങ്ങിയവ പരിശോധിക്കും.