/ചകിരി മില്ലിൽ തീപിടിത്തം,​ ആളപായമില്ല

ചകിരി മില്ലിൽ തീപിടിത്തം,​ ആളപായമില്ല

പെരിന്തൽമണ്ണആലിപ്പറമ്പ് പഞ്ചായത്തിലെ പാറൽ പരിയാപുരത്ത് പ്രവർത്തിക്കുന്ന സി.കെ.ഡിഫൈബർ യൂണിറ്റിന് തീപിടിച്ചുആളപായമില്ലഇന്നലെ ഉച്ചക്ക് തൊഴിലാളികൾ ഊണ് കഴിക്കാൻപോയ സമയത്താണ് ചകിരി സംസ്‌കരിച്ച് ഫൈബറാക്കി സൂക്ഷിച്ചിരുന്ന ഇടത്ത് തീ പടർന്നത്. 15 ലക്ഷത്തോളം രൂപയുടെ സംസ്‌കരിച്ച ഫൈബർ ഫോം അഗ്നിക്കിരയായതായി സ്ഥാപന ഉടമ തൂതവാഴേങ്കടയിലെ ചെമ്മൺകുഴി അലി പറഞ്ഞു

തിങ്കളാഴ്‌ച ഉച്ചയ്ക്ക് ഒന്നരയോടെ ജീവനക്കാർ ഉച്ചഭക്ഷണത്തിനായി ജോലി നിർത്തിയപ്പോഴാണ്തീപ്പിടിത്തം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്ഉടൻ പെരിന്തൽമണ്ണ അഗ്നിരക്ഷാസേനായൂണിറ്റിൽനിന്ന് രണ്ടും മലപ്പുറത്തുനിന്ന് ഒരു യൂണിറ്റും എത്തിയാണ് തീയണച്ചത്.

വൈകീട്ട് ആറുമണിയോടെ തീ പൂർണമായും അണച്ചുതൂത വാഴേങ്കടയിലെ ചെമ്മംകുഴി അലിയുടെഉടമസ്ഥയിലുള്ളതാണ് മില്ല്പെരിന്തൽമണ്ണ സ്റ്റേഷൻ ഓഫീസർ ബാബുരാജൻഅസിസ്റ്റന്റ് സ്റ്റേഷൻഓഫീസർ ജോസ് ബേബിഗ്രേഡ് അസിസ്റ്റന്റ് ഓഫീസർ അബ്ദുൽസലീം എന്നിവരാണ്തീയണയ്ക്കാൻ നേതൃത്വംനൽകിയത്ട്രോമാകെയർ വൊളന്റിയർമാരും സിവിൽ ഡിഫൻസ്വൊളന്റിയർമാരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.