/നടി ശ്വേതാ മേനോനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ക്രൈം നന്ദകുമാര്‍ പൊലീസ്കസ്റ്റഡിയില്‍

നടി ശ്വേതാ മേനോനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ക്രൈം നന്ദകുമാര്‍ പൊലീസ്കസ്റ്റഡിയില്‍

ശ്വേതാ മേനോന്റെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് നന്ദകുമാറിനെകസ്റ്റഡിയിലെടുത്തത്സ്വന്തം യൂട്യൂബ് ചാനലിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും സ്ത്രീത്വത്തെഅപമാനിക്കും വിധം സംസാരിക്കുകയും ചെയ്തു എന്നാണ് കേസ്ശ്വേത മേനോന്റെ പരാതയില്‍ഐടി നിയമം പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പരാതി ലഭിച്ചതിനു പിന്നാലെ യൂട്യൂബ് ചാനലിലെ വിഡിയോ ഡിലീറ്റ് ചെയ്യാന്‍ നന്ദകുമാറിനോട്പൊലീസ് ആവശ്യപ്പെട്ടിരുന്നുഎന്നാല്‍ ഇതിന് തയാറാകാതിരുന്നതോടെയാണ്കസ്റ്റഡിയിലെടുത്തത്ശ്വേത മേനോന്‍ നേരത്തെ അഭിനയിച്ച പരസ്യചിത്രത്തിലെ രംഗങ്ങള്‍ഉള്‍പ്പെടെ ഉപയോഗിച്ചാണ് വിഡിയോ നിര്‍മിച്ചത്ചോദ്യം ചെയ്യലിനു ശേഷം തുടര്‍നടപടികള്‍സ്വീകരിക്കും.

വിഡിയോയില്‍ അപകീര്‍ത്തികരമായ ഭാഗം മാത്രം നീക്കം ചെയ്യാമെന്നാണ് നന്ദകുമാര്‍ പൊലീസിനെഅറിയിച്ചത്എന്നാല്‍ വിഡിയോ മുഴുവന്‍ സ്ത്രീവിരുദ്ധമാണെന്ന നിലപാട് പൊലീസ്സ്വീകരിക്കുകയായിരുന്നു.