/തേഞ്ഞിപ്പലത്ത് ഒരു കോടി രൂപയുടെ എംഡിഎംഎയുമായി ദമ്പതികളടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

തേഞ്ഞിപ്പലത്ത് ഒരു കോടി രൂപയുടെ എംഡിഎംഎയുമായി ദമ്പതികളടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

കോഴിക്കോട്കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് സമീപം കൊളക്കാട്ട് ചാലി വിളക്കാഞ്ചേരിയില്‍ വെച്ച്വിപണിയില്‍ ഒരു കോടി രൂപയോളം വിലമതിക്കുന്ന മാരക മയക്കുമരുന്നുമായി ദമ്പതികളടക്കംമൂന്ന് പേരെ പോലിസ് പിടികൂടിചേലമ്പ്ര കൊളക്കാട്ട് ചാലി സ്വദേശി പെരിഞ്ചിക്കര അസീസ് (53), ഭാര്യ കമറുന്നീസ (50), മകന്‍ ജാസിറിന്റെ സുഹൃത്ത് ചേലേമ്പ്ര സ്വദേശി കവലക്കണ്ടി സലാവുദ്ദീന്‍(28) എന്നിവരെയാണ് തേഞ്ഞിപ്പാലം പോലിസും ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡും ചേര്‍ന്ന്അറസ്റ്റ് ചെയ്തത്ഇവരില്‍ നിന്ന് 1.16 കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്തുതേഞ്ഞിപ്പലംപോലിസും ഡാന്‍സാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയില്‍ വീട്ടില്‍നിന്ന്ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തത്ഇതിനുപുറമേ വീട്ടില്‍ സൂക്ഷിച്ചിരുന്ന 21 ലക്ഷത്തോളം രൂപഅഞ്ച് ഇലക്ട്രിക് ത്രാസുകള്‍വാക്കിടോക്കിഗ്യാസ് ബര്‍ണര്‍ എന്നിവയും പിടിച്ചെടുത്തു.

ജാസിറും കുടുംബവും കുറച്ചുകാലമായി സര്‍വകലാശാല പരിസരം കേന്ദ്രീകരിച്ച് ലഹരിമരുന്ന്വില്‍പ്പന നടത്തിവരികയായിരുന്നുവെന്നും പോലിസ് പറഞ്ഞുമലപ്പുറം ജില്ലാ പോലിസ് മേധാവിആര്‍ വിശ്വനാഥിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി എഎസ്പി കാര്‍ത്തിക്ബാലകുമാര്‍നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി സിബിതേഞ്ഞിപ്പലം ഇന്‍സ്പെക്ടര്‍ ജലീല്‍കറുത്തേടത്ത്സബ് ഇന്‍സ്പെക്ടര്‍മാരായ സത്യജിത്ത്ജസ്റ്റിന്‍ എന്നിവരും ഡാന്‍സാഫ്സംഘാംഗങ്ങളായ സഞ്ജീവ്രതീഷ്മുസ്തഫസബീഷ്സുബ്രഹ്‌മണ്യന്‍അഭിലാഷ്തേഞ്ഞിപ്പലംസ്റ്റേഷനിലെ എസ്ഐ സജീവ്എഎസ്ഐ ഗീതഎസ്സിപിഒ സംഗീതഅജിത്അബ്ദുല്ല ബാബുഋഷികേശ്അമര്‍നാഥ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്രഹസ്യ വിവരത്തെതുടര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതികള്‍ വലയിലായത്സംഭവത്തില്‍പ്രതികളുടെ മകന്‍ ‘പുള്ളി ജാസിര്‍‘ എന്നറിയപ്പെടുന്ന ജാസിര്‍ ഒളിവിലാണ്ഇയാള്‍ക്കായിഅന്വേഷണം ഊര്‍ജിതമാക്കിയതായി പോലിസ് അറിയിച്ചുവലിയ തോതില്‍ മയക്കുമരുന്ന് എത്തിച്ച്വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.