ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസ് നാളെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍സത്യവാങ്മൂലം സമര്‍പ്പിക്കും.
മുകേഷിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും, ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നുംപൊലീസ് കോടതിയെ അറിയിക്കും. മുകേഷിനെതിരായ ബലാത്സംഗക്കേസില്‍ വിശദമായഅന്വേഷണം വേണമെന്ന് പ്രത്യേക അന്വേഷണ സംഘവും കോടതിയെ അറിയിക്കും.
നടിയുടെ ലൈംഗികപീഡന പരാതിയില്‍ കൊച്ചി മരട് പൊലീസാണ് ബലാത്സംഗക്കുറ്റം അടക്കംചുമത്തി മുകേഷിനെതിരെ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതിക്കാരിയെ മുകേഷിന്റെ കൊച്ചിയിലെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുത്തിരുന്നു.