പട്ടാമ്പി: ഒന്നര കിലോയോളം കഞ്ചാവുമായി വല്ലപ്പുഴയിൽനിന്ന് ഒരാൾ പിടിയിൽ. വല്ലപ്പുഴചാക്കിരിപറമ്പത്ത് ഗിരീഷ് ബാബു (40)വിനെയാണ് പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരിമാഫിയ സംഘങ്ങൾക്കെതിരെ ഓപറേഷൻ
ഡി–ഹണ്ട് എന്ന പേരിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന നടപടികളുടെ ഭാഗമായി ജില്ല പൊലീസ്മേധാവി ആർ. ആനന്ദിൻ്റെ നിർദേശ പ്രകാരം പട്ടാമ്പി മേഖലയിൽ നടത്തിയ പ്രത്യേകപരിശോധനയിലാണ് പ്രതി പിടിയിലായത്.
പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ ലക്ഷങ്ങൾ വിലവരും. അന്യ സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ്മൊത്തത്തിൽ കൊണ്ടുവന്ന് പട്ടാമ്പി മേഖലയിലെ കോളജ്, സ്കൂൾ വിദ്യാർഥികളെയും മറ്റും ലക്ഷ്യംവെക്കുന്ന ചില്ലറ വിൽപനക്കാർക്ക് വി ൽക്കുന്നതാണ് പ്രതിയുടെ രീതി.
പ്രതി അടിപിടി, കഞ്ചാവ് കടത്ത് തുടങ്ങിയ അര ഡസനോളം കേസുകളിലെ പ്രതിയാണ്. പ്രതിക്കെതിരെ കാപ്പ ഉൾപ്പെടെ കർശന നടപടികൾ സ്വീകരിക്കാൻ നടപടികൾ സ്വീകരിക്കുന്നതായിപൊലീസ് അറിയിച്ചു.
ഷൊർണൂർ ഡിവൈ.എസ്.പി ആർ. മനോജ് കു മാർ, പട്ടാമ്പി പൊലീസ് ഇൻസ്പെക്ടർ പി.കെ. പത്മരാജൻ, കെ. മണികണ്ഠൻ എന്നിവരുടെ നേ തൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പരിശോ ധനനടത്തുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.