എടപ്പാൾ:പത്ര–ദൃശ്യ–ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ എടപ്പാൾ പ്രസ്റിപ്പോർട്ടേഴ്‌സ് ക്ലബ്ബിന്റെ ഓഫീസ് ഉദ്ഘാടനം കെ.ടി. ജലീൽ എം.എൽ.എ. നിർവഹിച്ചു.
തൃശൂർ റോഡിൽ കൽപക ബിൽഡിങിൽ നടന്ന ഉദ്ഘാടനത്തിനു ശേഷം സന്തോഷ് ആലങ്കോടിന്റെവാദ്യഘോഷത്തോടെ നടന്ന വിളംബര റാലി എമിറേറ്റ്‌സ് മാളിൽ സമാപിച്ചു.
തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ മാളികപ്പുറം മുൻ മേൽശാന്തി പി.എം. മനോജ്എമ്പ്രാന്തിരി ഭദ്രദീപം കൊളുത്തി. പ്രസിഡന്റ് വി. സെയ്ത് അധ്യക്ഷനായി.
അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം കെ.ടി. ജലീൽ എം.എൽ.എ. നിർവഹിച്ചു. മൺമറഞ്ഞ പത്രപ്രവർത്തകരായ ഹംസ അണ്ണക്കമ്പാട്, എം.ടി. വേണു, എം.പി. സിജീഷ്, വിക്രമൻപൊന്നാനി, മുരളി പീക്കാട്, എം.വി. നൗഫൽ എന്നിവരെ അനുസ്മരിക്കലും ഓൺലൈൻ ചാനലിന്റെലോഞ്ചിങും ആലങ്കോട് ലീലാകൃഷ്ണൻ നിർവഹിച്ചു.
കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജന. സെക്രട്ടറിയായ സുരേഷ് എടപ്പാളിനെ കേരളവിഷൻ എം.ഡി. എം. രാജ്മോഹൻ അനുമോദിച്ചു. അംഗങ്ങൾക്കുള്ള ഇൻഷൂറൻസ് പരിരക്ഷാകാർഡ് സുരേഷ് എടപ്പാൾ വിതരണം ചെയ്തു. ലോഗോ ഡിസൈൻ ചെയ്ത ഇ. ശ്രീജേഷിനെഅനുമോദിച്ചു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ എം.എ. നജീബ് വട്ടംകുളം, കെ.ജി.ബാബു കാലടി, അഡ്വ.എ.എം. രോഹിത്, പ്രഭാകരൻ നടുവട്ടം, എം. നടരാജൻ, ആത്മജൻ പള്ളിപ്പാട്, പത്തിൽഅഷ്റഫ്, എം.എ. നവാബ്, ഇ. പ്രകാശ്, സഫ ഷാജി, ഇബ്രാഹിം മുതൂർ,
പ്രസ് ക്ലബ്ബ് ഭാരവാഹികളായ ഉണ്ണി ശുകപുരം, കണ്ണൻ പന്താവൂർ, കെ.ടി. പ്രശാന്ത്, പി.ആർ. ഹരികുമാർ, രഞ്ജിത് പുലാശ്ശേരി, ബഷീർ അണ്ണക്കമ്പാട്, പ്രേമദാസൻ, വി.കെ.എ. മജീദ്, കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.