ഇന്നലെ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും തൊഴിയൂർ ഭദ്രാസന പള്ളിയുടെ അങ്കണത്തിലെ വൻപുളിമരം കടപുഴകി വീണു. നിരവധി വിശ്വാസികൾക്ക് നേർക്കാഴ്ചയായി പടർന്നുപന്തലിച്ചുനിന്നിരുന്ന ഈ പുളിമരത്തിന് 300 വർഷത്തോളം പഴക്കമുണ്ട്..
മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ സ്ഥാപക പിതാക്കന്മാരായ പരിശുദ്ധ കൂറീലോസ്ബാവാമാർക്ക് ഹൈദ്രോസ് കുട്ടി മൂപ്പനിൽ നിന്നും തന്റെ മാതുലന് ലഭിച്ച സൗഖ്യത്തിന്പാരിതോഷികമായി ലഭിച്ച 200 ഏക്കറോളം വരുന്ന മണലാരണ്യത്തിൽ ദൈവാലയ നിർമ്മിതിക്കുമുൻപേ ധ്യാനത്തിനും പ്രാർത്ഥനക്കുമായി പരിശുദ്ധ പിതാക്കന്മാർ ഈ പുളിമരത്തണലിനെആശ്രയിച്ചിരുന്നു എന്നാണ് പഴമക്കാർ പറയുന്നത്.ബാധ ദോഷങ്ങൾ ഒഴിപ്പിക്കൽ കാര്യത്തിന് പ്രസിദ്ധി കേട്ട തൊഴിയൂരിലെ വടക്കനച്ഛൻ ഈ പ്രവർത്തികൾ ചെയ്തിരുന്നത് ഈ പുളിമരത്തെസാക്ഷിയാക്കിയായിരുന്നു..ഇത്തരത്തിൽ പുളിമരവും വിശ്വാസത്തിൻ്റെ ഒരു പ്രതീകമായി..
തൊഴിയൂർ സഭയുടെ ചരിത്രത്തോടൊപ്പം തന്നെ ഏറെ വർഷം പഴക്കമുള്ള ഒന്നാണ് ഈ പുളിമരവും. പിന്നിട്ട നൂറ്റാണ്ടുകളുടെ ഓർമ്മകളും പൈതൃക ശേഷിപ്പുകളും ആയി തൊഴിയൂർ ഭദ്രാസന പള്ളിഅങ്കണത്തിൽ തലയുയർത്തി നിന്നിരുന്ന പുളിമരത്തെ തൊഴിയൂർ ഭദ്രാസന പള്ളി സന്ദർശിക്കുന്നഏവരും തന്നെ വളരെ കൗതുകത്തോടെയും അശ്ചര്യത്തോടെയും ചെന്നു കാണുന്നത് ഒരുപതിവായിരുന്നു. ‘ചെകുത്താൻ പുളി‘ എന്ന പേരിൽ എല്ലാം അറിയപ്പെട്ടിരുന്ന ഈ പുളിമരത്തെസംബന്ധിക്കുന്ന ഒരുപാട് കഥകളും തൊഴിയൂർ ദേശത്ത് പറഞ്ഞു കേട്ടിരുന്നു. തൊഴിയൂർപള്ളിയുമായി ബന്ധപ്പെട്ട് കേട്ടിരുന്ന ഒരുപാട് കഥകൾക്ക് പിൻബലമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നപുളിമരം ആ ഓർമ്മകളെല്ലാം ബാക്കിയാക്കിക്കൊണ്ട് വിട പറഞ്ഞിരിക്കുന്നു. പുതിയ കാലത്തിന്റെപുതിയ തലമുറയ്ക്ക് എന്നും ഒരു കൗതുകമായി നിലകൊണ്ട നിലകൊണ്ട ആ പുളിമരം തൊഴിയൂർപള്ളിയെ അറിയുന്ന ഏവരുടെയും മനസ്സിൽ ഒരു വിശ്വാസ വൃക്ഷമായി തന്നെ നിലനിൽക്കും.










