കൊളത്തൂർ: AHSTA മലപ്പുറം ജില്ലാ കമ്മിറ്റി ഹയർ സെക്കന്ററി മേഖല യിലെ പ്രവർത്തന ങ്ങൾക്ക്ഏർപ്പെടുത്തിയ
ആര്യാടൻ മുഹമ്മദ് സ്മാരക പുരസ്‌കാരം
നാഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കുളത്തൂരിലെ സുവോളജി അദ്ധ്യാപകൻ സുമേഷ് KS അർഹനായി. നാഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ കലാകായിക മേഖല കളിലെയുംഅക്കാദമിക് മേഖല കളിലെയും മികച്ച പ്രകടനങ്ങളിൽ ശ്രീ സുമേഷിന്റെ പങ്ക് വളരെ വലുതാണ്. നാഷണൽ സർവീസ് സ്കീം, കാരീർ ഗൈഡൻസ് മേഖലകളിലും ശ്രദ്ദേയമായ പ്രകടനമാണ്ഇദ്ദേഹത്തിന്റേത് എന്ന് അവാർഡ് കമ്മിറ്റി വിലയിരുത്തി.
മികച്ച പ്രോഗ്രാം ഓഫീസർ ക്കുള്ള ജില്ലാ അവാർഡ്, മികച്ച കാരീർ ഗൈഡ് നുള്ള അവാർഡ്, മലയാളമനോരമ നല്ല പാഠം മികച്ച ഹയർ സെക്കണ്ടറി കോർഡിനേറ്റർ
ടി കൊളത്തൂർ മൗലവി എക്സലൻസി അവാർഡ് എന്നിവയും ഇദ്ദേഹം മുൻപ് നേടിയിട്ടുണ്ട്..
പുരസ്‌കാരം നിലമ്പൂർ എം എൽ എ യും ശ്രീ ആര്യാടാൻ മുഹമ്മദിന്റെ മകനുമായ ബഹു. ആര്യാടാൻ ഷൗക്കത്ത് ജനുവരി 31 ന് മഞ്ചേരി വെച്ച് നടക്കുന്ന AHSTA ജില്ലാ സമ്മേളനത്തിൽവിതരണം ചെയ്യും.









