പറശ്ശിനിക്കടവ്: ആന്തൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണു മരിച്ചു. തലുവിൽകുന്നുംപുറം സെന്റ് മേരീസ് സ്കൂളിന് സമീപം താമസിക്കുന്ന കെ വി സുമിത്ത് ആണ് മരിച്ചത് 22 വയസ്സായിരുന്നു പ്രായം. കഴിഞ്ഞ ദിവസം വൈകിട്ട് വീടിന് സമീപത്തെ മൈതാനത്ത്സുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.
ഉടൻ പറശ്ശിനിക്കടവിലെ ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളജ്ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുക ആയിരുന്നു. ചെസ്പരിശീലകൻ കെ വി മോഹനൻ, വി വി സുശീല ദമ്പതികളുടെ മകനാണ്..
ഇന്നലെ വൈകിട്ട് ആന്തൂര്‍ നഗരസഭയുടെ ശാന്തിതീരം വാതക ശ്മശാനത്തിലാണ് സംസ്‌ക്കാരംനടന്നത്.
തളിപ്പറമ്പ് ജി.ടെക്കില്‍ കമ്പ്യൂട്ടര്‍ കോഴ്‌സ് വിദ്യാര്‍ത്ഥിയാണ് മരിച്ച സുമിത്ത്.









