നവകേരള യാത്രയുടെ ഉദ്ദേശ്യം എന്താണെന്ന് ഗവര്‍ണര്‍ ചോദിച്ചു. ഇത് ഉല്ലാസയാത്രയാണോ? പരാതി വാങ്ങാൻ മാത്രമാണ് യാത്ര. ഒരു പരാതികള്‍ക്കും പരിഹാരം കാണുന്നില്ലെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.
മൂന്ന് ലക്ഷം പരാതി കിട്ടിയെന്നാണ് പറയുന്നത്. ഇത് കളക്‌ട്രേറ്റിലോ മറ്റിടങ്ങളിലോസ്വീകരിക്കാവുന്നതാണ്. അല്ലെങ്കില്‍ സെക്രട്ടേറിയറ്റില്‍ തന്നെ നേരിട്ടെത്തി നല്‍കാവുന്നതാണ്. പരാതി സ്വീകരിച്ച് അവിടെവച്ചുതന്നെ പരിഹാരം കാണുകയായിരുന്നെങ്കില്‍ അതായിരുന്നുയാത്രയുടെ ലക്ഷ്യമെന്നും ഗവര്‍ണര്‍ പറഞ്ഞു.
സംസ്ഥാനത്തെ സാമ്ബത്തിക പ്രതിസന്ധിക്കു കാരണം സര്‍ക്കാര്‍ നയങ്ങളാണെന്നും ഗവര്‍ണര്‍ആരോപിച്ചു. ഒരു ഭാഗത്ത് അനാവശ്യധൂര്‍ത്ത് നടക്കുകയാണ്. വര്‍ഷങ്ങളോളം സേവനംചെയ്തവര്‍ക്ക് പെൻഷൻ നല്കാൻ പണമില്ല. മന്ത്രിമാരുടെ സ്റ്റാഫായി രണ്ടുവര്‍ഷം ജോലിചെയ്തവര്‍ക്ക് പെൻഷൻ നല്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.