/തന്നെ കാണാനില്ലെന്ന് കാണിച്ച് പിതാവ് അശോകന്‍ ഹൈക്കോടതിയെ സമീപിച്ചതില്‍ രൂക്ഷപ്രതികരണവുമായി ഹാദിയ.

തന്നെ കാണാനില്ലെന്ന് കാണിച്ച് പിതാവ് അശോകന്‍ ഹൈക്കോടതിയെ സമീപിച്ചതില്‍ രൂക്ഷപ്രതികരണവുമായി ഹാദിയ.

തിരുവനന്തപുരംതന്നെ കാണാനില്ലെന്ന് കാണിച്ച് പിതാവ് അശോകന്‍ ഹൈക്കോടതിയെസമീപിച്ചതില്‍ രൂക്ഷ പ്രതികരണവുമായി ഹാദിയഇപ്പോഴും തന്റെ പിതാവിനെ സംഘ്പരിവാര്‍ആയുധമാക്കുകയാണെന്ന് ഹാദിയ കുറ്റപ്പെടുത്തിമീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തിലാണ്അവരുടെ പ്രതികരണം.

ഇസ്‌ലാംമതം സ്വീകരിച്ചിട്ട് എട്ടുവര്‍ഷമായിതുടക്കം മുതല്‍ എന്നെ ജീവിക്കാന്‍ അനുവദിക്കാത്തതരത്തില്‍ അച്ഛന്റെ ഭാഗത്തുനിന്നുള്ള ബുദ്ധിമുട്ടുകളുണ്ടാകുന്നുണ്ട്അത് ഇപ്പോഴും തുടരുകയാണ്അച്ഛനെ ഇപ്പോഴും സംഘ്പരിവാര്‍ തങ്ങളുടെ ആയുധമായി ഉപയോഗിക്കുകയാണ്അച്ഛന്‍ അതിനുനിന്നുകൊടുക്കുന്നുവെന്നത് സങ്കടകരമാണ്അതു വ്യക്തിജീവിതത്തില്‍ നല്ലബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.”ഹാദിയ പറഞ്ഞു.

        അച്ഛനും അമ്മയുമായി ഫോണിലും മറ്റും നിരന്തരം ആശയവിനിമയം നടക്കുന്നുണ്ട്എന്നിട്ടുംഅച്ഛന്‍ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞു കേസ് കൊടുക്കുകയാണ്സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെനിയമനടപടി കൈക്കൊള്ളുന്നതിനെ കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണ്തുടര്‍നടപടികളുണ്ടാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.