കോഴിക്കോട് : കോഴിക്കോട് കലോത്സവ വേദിയിൽ ക്ഷീണിച്ചെത്തുന്നവർക്ക് കേരള പൊലീസിന്റെവക ചുക്ക് കാപ്പി. തികച്ചും സൗജന്യമായിട്ടാണ് ചുക്കുകാപ്പിയുടെ വിതരണം. ക്രമസമാധാനപരിപാലനം മാത്രമല്ല, തിരക്കേറിയ കലോത്സവ വേദികളിൽ കേരളത്തിന്റെ പരമ്പരാഗത‘ചുക്കുക്കാപ്പി’ വിളമ്പുന്നതും പൊലീസിന്റെ ഉത്തരവാദിത്തമാണ്. ഓരോ ദിവസവും, പൊലീസ്ഉദ്യോഗസ്ഥർ അവരുടെ വീടുകളിൽ നിന്നുള്ള ചേരുവകൾ ഉപയോഗിച്ച് നിർമ്മിച്ച കാപ്പി കുറഞ്ഞത്4,500 ഗ്ലാസ് എങ്കിലും വിളമ്പുന്നു.
ഇത് പബ്ലിസിറ്റിക്ക് വേണ്ടിയുള്ള കാഷ്വൽ കോഫിയല്ല. 15 ഓർഗാനിക് ചേരുവകൾ ഉപയോഗിച്ചാണ്ഞങ്ങൾ ഇത് തയ്യാറാക്കുന്നത്. കാപ്പിപ്പൊടിയും ശർക്കരയും മാത്രമാണ് പുറത്തുനിന്ന് വാങ്ങുന്നതെന്ന്കേരള പൊലീസ് അസോസിയേഷൻ ഭാരവാഹിയായ വി.പി.പവിത്രൻ പറഞ്ഞു. ഇതിനുള്ള ചെലവ്കേരള പൊലീസ് അസോസിയേഷനും കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനുംതുല്യമായി പങ്കിട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്പെഷ്യൽ കോഫി തയ്യാറാക്കുന്നതിനായിസജ്ജീകരിച്ചിട്ടുള്ള കൗണ്ടറിൽ പ്രതിദിനം 15 പൊലീസുകാരെങ്കിലും ജോലി ചെയ്യുന്നുണ്ട്. അവധിയെടുക്കുന്ന ഉദ്യോഗസ്ഥർ സന്നദ്ധ സേവനമായാണ് സംഘത്തോടൊപ്പം ചേരുന്നത്.










