എടപ്പാൾ: എടപ്പാൾ ഉപജില്ലാ യു പി വിഭാഗം സംസ്കൃതോത്സവത്തിൽ വിജയചരിത്രം രചിച്ച് വട്ടംകുളംസി പി എൻ യു പി സ്കൂൾ കഴിഞ്ഞ 40 വർഷമായി യു പി വിഭാഗം സംസ്കൃതോത്സവത്തിൽഓവറോൾ. ഒന്നാം സ്ഥാനം നിലനിർത്തി വിജയക്കുതിപ്പ് തുടരുന്നു ഈ വർഷം മത്സരിച്ച 18 ഇനങ്ങളിൽ 17 എണ്ണത്തിലും A ഗ്രേഡ് നേടി ആകെ തൊണ്ണൂറിൽ 88 പോയിൻ്റ് നേടി വിജയംഉറപ്പിച്ചു കുട്ടികളുടെ മികവാർന്ന കഴിവും‘ സംസ്കൃതാധ്യാപിക കാഞ്ചന ടീച്ചറുടെ നേതൃത്വത്തിൽചിട്ടയായ പരിശീലനവും നൽകിയാണ് തുടർ വിജയം നേടാൻ കഴിഞ്ഞത് മുൻ കാലസംസ്കൃതാധ്യാപകൻ പി എൻ ഭവത്രാതൻ മാസ്റ്ററുടെ നേതൃത്വത്തിൽ തുടങ്ങി വെച്ച ജൈത്രയാത്രഇന്നും തുടരുന്നു വിജയം നേടിയ കുട്ടികളെ സ്കൂളിൽ ഉപഹാരം നൽകി അനുമോദിച്ചു. പിടിഎപ്രസിഡൻ്റ് എം എ നവാബ് ഉദ്ഘാടനം ചെയ്തു ഹെഡ്മിസ്ട്രസ് സി ലളിത അധ്യക്ഷത വഹിച്ചുകാഞ്ചന ടീച്ചർ ഉപഹാരം നൽകി സജി സി.നാരായണൻ കെ എം. ഗീത വി കെ മുഹന്മദാലി ശ്രീദൻകെ എൻ ഹരിശങ്കർ നസീമാബി കെ വി. സിൽജിജോസ് ഷാലി കെ.അബൂബക്കർ ഷനി ബ കെ വി. സൈനുദ്ദീൻ സി കെ മണികണ്ഠൻ.രമ്യ സുരേഷ് ഇ പി എന്നിവർ പ്രസംഗിച്ചു
EducationNovember 12, 2022










