എടപ്പാൾ : മലബാറിന്റെ ജലോത്സവമായ ബിയ്യം കായല്‍ വള്ളംകളി മത്സരവും ടൂറിസംവാരാഘോഷത്തിൻ്റെ ഭാഗമായുള്ള മറ്റു ഓണാഘോഷ പരിപാടികളും ഇത്തവണ വിപുലമായിനടത്താൻ തീരുമാനമായി. ഇതിനായി സംഘാടക സമിതി കമ്മറ്റികൾ തീരുമാനിച്ചു. വള്ളംകളിക്ക്പുറമെ ഓണാഘോഷത്തിൻ്റെ ഭാഗമായി നടക്കാറുള്ള പൂക്കള മത്സരം, ക്രോസ് കൺട്രി, നീന്തൽമത്സരം, ഉറിയടി, തീറ്റ മത്സരം എന്നിവ ഉൾപ്പെടെ നടത്താനാണ് ധാരണയായത്.
മത്സരക്രമങ്ങൾ പ്രോഗ്രാം കമ്മറ്റി അടുത്ത ദിവസം തന്നെ തയ്യാറാക്കും. കൂടാതെ തവനൂരിലുംഓണാഘോഷ പരിപാടികൾ നടത്താൻ യോഗത്തിൽ തീരുമാനമായി. എം.എൽ.എ ചെയർമാനായുള്ളസംഘാടക സമിതിക്കാണ് രൂപം നൽകിയത്. മത്സര വിജയികൾക്കുള്ള സമ്മാനത്തുക സംബന്ധിച്ചുംവിവിധ കമ്മറ്റികൾ യോഗം ചേർന്ന് തീരുമാനമെടുക്കും. ജലോത്സവ നടത്തിപ്പിനാവശ്യമായ തുകകണ്ടെത്താനുള്ള പ്രയാസം മറികടക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതവും, സ്വകാര്യ ഫണ്ടുംകണ്ടെത്താനും ധാരണയായി. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വള്ളം കളി മത്സരംനടക്കുന്നത്. വള്ളംകളി മത്സരത്തിനായുള്ള പരിശീലനം നേരത്തെ തന്നെ ടീമുകൾ തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് വള്ളംകളി നടത്താൻ ടൂറിസം വകുപ്പ് തീരുമാനിച്ചത്. സംഘാടക സമിതിരൂപീകരണ യോഗത്തിൽ ആർ.ഡി.ഒ സുരേഷ്, തഹസിൽദാർ ഷാജി, ദേശീയപാത വിഭാഗംതഹസിൽദാർ ഷംസുദ്ദീൻ, നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, പെരുമ്പടപ്പ് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ ഇ.സിന്ധു, മറ്റു തദ്ദേശ സ്ഥാപന പ്രതിനിധികൾ, രാഷ്ട്രീയപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.










