/ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു .

ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു .

കണ്ണൂർആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ബർലിൻ കുഞ്ഞനന്തൻ നായർ (96) അന്തരിച്ചുകണ്ണൂർനാറാത്തെ വീട്ടിൽ തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു അന്ത്യംവാർധക്യ സഹജമായഅസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി വിശ്രമ ജീവിതത്തിലായിരുന്നുകടുത്ത പ്രമേഹം മൂലംകാഴ്ച പൂർണമായും നഷ്ടപ്പെട്ടിരുന്നു.

കണ്ണൂരിലെ ചെറുകുന്നിൽ കോളങ്കട പുതിയ വീട്ടിൽ അനന്തൻ നായരുടേയും ശ്രീദേവിയുടേയുംമകനായി 1926 നവംബർ 26നായിരുന്നു ജനനംനാറാത്ത് ഈസ്റ്റ് എൽ.പി.സ്കൂളിലായിരുന്നുപ്രാഥമിക വിദ്യാഭ്യാസംഎട്ടാം ക്ലാസ്സുവരെ കണ്ണാടിപറമ്പ് ഹയർ എലിമെന്ററി സ്കൂളിലുംതേഡ്ഫോറത്തിൽ കണ്ണൂർ ടൗൺ മിഡിൽ സ്കൂളിലും ഫോർത്ത് ഫോറം മുതൽ പത്താം ക്ലാസ്സുവരെചിറക്കൽ രാജാസിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.

രാജാസ് സ്കൂളിൽ പഠിക്കുമ്പോൾ തന്നെ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയിരുന്നുകോൺഗ്രസ്സിലൂടെരാഷ്ട്രീയപ്രവേശനം നടത്തിയ കുഞ്ഞനന്തൻ പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. 1943 മേയ് മാസത്തിൽ ബോംബെയിൽ വെച്ചു നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം കോൺഗ്രസ്സിലെഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി 17 വയസ്സുള്ള കുഞ്ഞനന്തനായിരുന്നുപികൃഷ്ണപിള്ളയാണ്രാഷ്ട്രീയ ഗുരുസ്കൂൾ വിദ്യാർഥിയായിരിക്കുമ്പോൾ കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ രൂപീകരിച്ചബാലഭാരതസംഘത്തിന്റെ നേതൃസ്ഥാനത്തേക്ക് കൃഷ്ണപിള്ള നിർദ്ദേശിച്ചത്കുഞ്ഞനന്തനേയായിരുന്നു.

സി.പി.എമ്മിൽ ഒരുകാലത്ത് രൂപംകൊണ്ട വിഭാഗീയതയുടെ കേന്ദ്രബിന്ദുവായിരുന്നു കുഞ്ഞനന്തൻനായർപതിമ്മൂന്നാം വയസ്സുമുതൽ ബാലസംഘത്തിലും പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിയുടെരഹസ്യസംഘടനയിലും പാർട്ടിയെ നിയമവിധേയമാക്കിയശേഷം കേന്ദ്രകമ്മിറ്റി ഓഫീസിലുംപ്രവർത്തിച്ചുവരികയായിരുന്നു കുഞ്ഞനന്തൻ നായർ. 1957- .എം.എസ്മുഖ്യമന്ത്രിയായസമയത്ത് അദ്ദേഹത്തിന്റെ പാർട്ടിതല സെക്രട്ടറിയായും 1961-ലെ അമരാവതി സത്യാഗ്രഹകാലത്ത്.കെ.ജി.യുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

1962 ജനുവരി മുതൽ 1992 വരെ മൂന്നുപതിറ്റാണ്ട് കറഞ്ചിയയുടെ പത്രാധിപത്യത്തിലുള്ള ബ്ലിറ്റ്സ്വാരികയുടെയും ദേശാഭിമാനി ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ് പത്രങ്ങളുടെയും യൂറോപ്യൻ ലേഖകനായിജർമൻ തലസ്ഥാനമായ ബർലിൻ കേന്ദ്രീകരിച്ച് അദ്ദേഹം പ്രവർത്തിച്ചുബർലിൻ മതിൽപൊളിയുകയും യൂറോപ്യൻ കമ്മ്യൂണിസം വെറും ഗ്രന്ഥങ്ങളിലേക്ക് ഒതുങ്ങുകയും ചെയ്തതോടെകുഞ്ഞനന്തൻ നായർ കേരളത്തിലേക്ക് തിരിച്ചുവന്നുഇതോടെയാണ് പേരിനൊപ്പം ബർലിൻഎന്നതും കൂടിചേർന്നത്നാട്ടിലെത്തിയ ശേഷം സി.പി.എമ്മിന്റെ പ്രാദേശിക ഘടകത്തിൽസജീവമായി.

എന്നാൽ പാർട്ടിയുടെ ആശയങ്ങളിൽ നിന്നുള്ള വ്യതിചലനങ്ങൾ ബർലിൻ കുഞ്ഞനന്തനെപ്രകോപിപ്പിച്ചുപാർട്ടിക്കെതിരേയും പിണറായി വിജയനുൾപ്പെടെയുള്ള നേതാക്കൾക്കുമെതിരെനിരന്തരം വിമർശനങ്ങൾ ഉന്നയിച്ചുപത്രമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളിൽ പാർട്ടിയുടെനിലപാടിലെ ഇരട്ടത്താപ്പിനെ ചൂണ്ടിക്കാട്ടിഎന്നാൽ ബൂർഷ്വാമാധ്യമങ്ങളെ ഉപയോഗിച്ച് പാർട്ടിയെഅപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ച് 2005 മാർച്ച് മൂന്നിന് ബർലിന്റെ കുഞ്ഞനന്തൻനായരെ പാർട്ടിയിൽ നിന്ന് പുറത്താക്കിഅദ്ദേഹത്തിന്റെ പാർട്ടി ഘടകമായ നാറാത്ത് ബ്രാഞ്ച്കമ്മിറ്റിയിലെ മുഴുവൻ അംഗങ്ങളുടെയും എതിർപ്പ് വകവെക്കാതെയാണ് മേൽകമ്മിറ്റിതീരുമാനപ്രകാരം കുഞ്ഞനന്തനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയത്.

മുതലാളിത്തത്തിന്റെ ദത്തുപുത്രൻ‘ എന്നാണ് പിണറായിയെ അദ്ദേഹം വിളിച്ചത്അദ്ദേഹത്തിന്റെഒളികാമറകൾ പറയാത്തത്എന്ന പുസ്തകം പിണറായി വിജയനെ അതിരൂക്ഷമായിവിമർശിക്കുന്നതായിരുന്നുപിണറായി വിജയൻ തൊഴിലാളി വർഗത്തിന്റെ ദത്തു പുത്രനാണെങ്കിൽവി.എസ്.അച്യുതാനന്ദൻ തനതു പുത്രനാണെന്ന ബർലിന്റെ നിരീക്ഷണം വലിയകോലാഹലമുണ്ടാക്കിയിരുന്നുപാർട്ടിക്കകത്തെ പ്രശ്നങ്ങൾ ചർച്ചയാക്കും വിധം അദ്ദേഹം എഴുതിയപൊളിച്ചെഴുത്ത്‘ എന്ന പുസ്തകം ഏറെ വിവാദമായിരുന്നു

സി.പി.എമ്മിൽ വിഭാഗീയത കത്തിക്കാളിയ സമയം വി.എസ്.അച്യുതാനന്ദന് ഒപ്പമായിരുന്നു ബർലിൻകുഞ്ഞനന്തൻ നായർപാർട്ടിയിൽനിന്ന് പുറത്താക്കിയ കുഞ്ഞനന്തൻ നായരെ കാണാൻ വി.എസ്വീട്ടിൽപ്പോയതും ഭക്ഷണം കഴിക്കാൻ വിലക്കുള്ളതിനാൽ വെള്ളംമാത്രം കുടിച്ചു മടങ്ങുകയാണെന്ന്അദ്ദേഹം പറഞ്ഞതും വലിയ വിവാദമായിരുന്നു.

പിണറായി വിജയനെ അതിശക്തമായ ഭാഷയിൽ വിമർശിച്ചിരുന്ന അദ്ദേഹം പിന്നീട് വി.എസ്സുമായിഅകന്നുവി.എസ്സിന്റെ നടപടികൾ തെറ്റായിരുന്നു എന്നും ഔദ്യോഗിക പക്ഷമായിരുന്നു ശരിയെന്നുംപിന്നീട് ബർലിൻ തിരുത്തിപാർട്ടിയുമായി അടുക്കുകയും ചെയ്തു.

ആർ.എം.പി.യുടെ വേദികളിൽ സക്രിയനായിരുന്നു കുഞ്ഞനന്തൻ നായർടിപി ചന്ദ്രശേഖരൻവധത്തിന് ശേഷം ആർഎംപിയുടെ വേദികളിലും സ്ഥിരമായെത്തിപിന്നെ ആർ.എം.പി.യുമായിമാനസികമായി അകന്നുഎന്നാൽ 2014 മുതൽ വീണ്ടും പാർട്ടി അനുകൂല നിലപാടുകൾ പ്രഖ്യാപിച്ച്രംഗത്തെത്തിവി.എസിനൊപ്പം നിലകൊണ്ടിരുന്ന ബർലിൻ പിന്നീട് വിഎസ്സിനെ തള്ളിപ്പറഞ്ഞുസിപിഎമ്മിലേക്ക് തിരിച്ചെത്താനുള്ള ആഗ്രഹവും പാർട്ടിയെ അറിയിച്ചുതൊട്ടടുത്ത വർഷം 2015ബർലിൻ കുഞ്ഞനന്തനെ പാർട്ടിയിലേക്ക് തിരിച്ചെടുത്തു