ബലിപെരുന്നാളിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, പശുവിനെ ഇന്ത്യയുടെ ദേശീയ മൃഗമായിപ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പ്രമുഖ മുസ്ലിം സംഘടനകൾ രംഗത്ത്. ജംഇയ്യത്തുൽ ഉലമായെഹിന്ദ് അധ്യക്ഷൻ മൗലാന അർഷദ് മദനിയുടെ ഈ ആവശ്യത്തെ പിന്തുണച്ച് ഉത്തർപ്രദേശിലെഉൾപ്പെടെ നിരവധി മുസ്ലിം സംഘടനകൾ രംഗത്തെത്തി. പശുവിന്റെ പേരിൽ നടക്കുന്ന രാഷ്ട്രീയചൂഷണങ്ങൾ അവസാനിപ്പിക്കാനും, പശുവിറച്ചിയുടെ പേരിൽ രാജ്യത്തുണ്ടാകുന്ന ആൾക്കൂട്ടകൊലപാതകങ്ങളും അക്രമങ്ങളും തടയാനും ഇത്തരം ഒരു നീക്കത്തിലൂടെ സാധിക്കുമെന്നാണ്സംഘടനകളുടെ സമൂഹത്തിനിടയിൽ വിപുലമായ യോജിപ്പ് ഉണ്ടാക്കാനാണ് സംഘടനകളുടെ ശ്രമം. ഇതിന്റെഭാഗമായി വരുംദിവസങ്ങളിൽ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും കണ്ട് നിവേദനംനൽകാനും ഇവർ പദ്ധതിയിടുന്നുണ്ട്. 2027-ൽ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ബലിപെരുന്നാൾ സമയത്ത്മുസ്ലിം സമൂഹത്തിൽ നിന്ന് തന്നെ ഇത്തരമൊരു ആവശ്യം ഉയർന്നുവന്നത് രാഷ്ട്രീയ വൃത്തങ്ങൾവലിയ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്. സാധാരണയായി ഹൈന്ദവ സംഘടനകളാണ് ഈആവശ്യം ഉന്നയിക്കാറുള്ളത്. പശുവിനെ ദേശീയ മൃഗമാക്കണമെന്ന ആവശ്യത്തെ ഓൾ ഇന്ത്യ മുസ്ലിം ജമാഅത്ത് ദേശീയപ്രസിഡൻ്റ് മൗലാന ഷഹാബുദ്ദീൻ റസ്വി പിന്തുണച്ചു. ഈ വിഷയത്തിൽ വിവിധ മുസ്ലിംസംഘടനകൾക്കിടയിൽ അഭിപ്രായ ഐക്യം രൂപീകരിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹംവാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ഇതിനായി പ്രമുഖ മുസ്ലിം സംഘടനകളുടെയോഗം ഉടൻ തന്നെ ഡൽഹിയിൽ വിളിച്ചുചേർക്കുമെന്നും, തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിഉൾപ്പെടെയുള്ള രാജ്യത്തെ ഉന്നത നേതാക്കൾക്ക് സംയുക്ത നിവേദനം സമർപ്പിക്കുമെന്നും അദ്ദേഹംവ്യക്തമാക്കി. സർക്കാർ ഈ ആവശ്യം ഉടനടി അംഗീകരിക്കണമെന്നും, ഇത് ഗോവധവുമായിബന്ധപ്പെട്ട നയങ്ങളിൽ രാജ്യത്തുടനീളം ഏകീകരണം കൊണ്ടുവരാനും ആൾക്കൂട്ട അക്രമങ്ങൾഇല്ലാതാക്കാനും സഹായിക്കുമെന്നും റസ്വി കൂട്ടിച്ചേർത്തു.
എം എസ് എഫ് ക്യാമ്പസ് ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു.
എടപ്പാൾ: എം എസ് എഫ് തവനൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്യാമ്പസ്ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി, കെ ടി യു തിരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചസാഹചര്യത്തിലാണ് എം എസ് എഫ് മീറ്റ് സംഘടിപ്പിച്ചത്. പരിപാടി എം എസ് എഫ് സംസ്ഥാനജനറൽ സെക്രട്ടറി സി കെ നജാഫ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കുന്നവരെവിദ്യാർത്ഥി സമൂഹം തിരിച്ചറിയണമെന്നും ഇത്തരം വ്യാജന്മാരെ കലാലയങ്ങളുടെ പടിക്ക് പുറത്ത്നിർത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തവനൂർ നിയോജക മണ്ഡലം പ്രസിഡന്റ് എ വിനബീൽ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലത്തിലെ മുഴുവൻ കാമ്പസുകളിലെയും വിദ്യാർത്ഥിപ്രതിനിധികൾ ലീഡേഴ്സ് മീറ്റിൽ പങ്കാളികളായി. തവനൂർ മണ്ഡലത്തിലെ ആയിരത്തി മുന്നൂറോളംവിദ്യാർഥികൾ പഠിക്കുന്ന ചേന്നര മൗലാന ക്യാമ്പസ്സിലെ വിദ്യാർത്ഥികൾക്ക് മാഗസിൻ വിതരണംചെയ്ത മാഗസിൻ എഡിറ്റർ സർഫാസിനെയും നിലവിലെ കോളേജ് യൂണിയനെയും അഭിനന്ദിച്ചു. നിയോജക മണ്ഡലം മുസ്ലിം ലീഗ് ജന സെക്രട്ടറി ടി പി ഹൈദരലി, വട്ടംകുളം പഞ്ചായത്ത് മുസ്ലിം ലീഗ്ജന സെക്രട്ടറി വി വി എം മുസ്തഫ, എം എസ് എഫ് ജില്ലാ സെക്രട്ടറി ഹസ്സൈനാർ നെല്ലിശ്ശേരി, ജില്ലക്യാമ്പസ് വിങ് കൺവീനർ ഫർഹാൻ ബിയ്യം, എം എസ് എഫ് നിയോജക മണ്ഡലം ജനറൽസെക്രട്ടറി എം റാസിഖ് എന്നിവർ വിദ്യാർത്ഥി പ്രതിനിധികളുമായി സംവദിച്ചു. എം എസ് എഫ്നിയോജക മണ്ഡലം ഭാരവാഹികളായ സൽമാൻ പത്തിൽ,അഫ്നാസ് അയിങ്കലം, പഞ്ചായത്ത്ഭാരവാഹികളായ സഫ്വാൻ പത്തിൽ ,വി വി മിർഷാദ്,ഷറഫു പത്തിൽ, സവാദ് തുടങ്ങിയവർനേതൃത്വം നൽകി.
ജാതി സെൻസസ് : MLA പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾക്ക് നിവേദനം നൽകി
കോട്ടക്കൽ : ജാതി സെൻസസ് നടപ്പാക്കാൻ ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് കോട്ടക്കൽനിയോജകമണ്ഡലം MLA ഫ്രോഫ ആബിദ് ഹുസൈൻ തങ്ങൾക്ക് SDPl കോട്ടക്കൽ മണ്ഡലംനേതാക്കൾ നിവേദനം നൽകി. 2011-ൽ സെൻസസ് കഴിഞ്ഞതിനു ശേഷം 2022- ൽ നടത്തേണ്ട സെൻസസ് യഥാസമയം നടത്തുവാൻ സർക്കാറിന് കഴിഞ്ഞിട്ടില്ല . സംവരണത്തിന് അർഹരായSc/ST യും മുസ്ലിം പിന്നോക്ക വിഭാഗങ്ങളുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും ജാതി തിരിച്ചുള്ളകണക്കുകൾ ലഭ്യമായാൽ മാത്രമെ ഓരോ വിഭാഗത്തിനും അർഹമായ സംവരണംമാനദണ്ഡപ്രകാരമുള്ള അവകാശങ്ങൾ ലഭിച്ചു എന്ന് ഉറപ്പ് വരുത്താൻ കഴിയുകയൊള്ളു. ആയത്കൊണ്ട് കേരളാ നിയമസഭാ അംഗമെന്ന നിലയിൽ ജാതി സെൻസസ് നടത്തുന്നതിന് വേണ്ടഇടപ്പെടലുകൾ താങ്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു . മണ്ഡലംസെക്രട്ടറി മുസ്തഫ പാണ്ടികശാല, മണ്ഡലം വൈസ് പ്രസിഡന്റ് നാസർ കരേക്കാട്, മണ്ഡലം കമ്മിറ്റിഅംഗം ഹസൻ ബാവ, വളാഞ്ചേരി മുനിസിപ്പൽ പ്രസിഡന്റ് അബൂബക്കർ കുന്നത്ത് എന്നീ നേതാക്കൾപങ്കെടുത്തു.
ആഹ്ലാദ പ്രകടനം നടത്തി
Pookkattiry : പുതുപള്ളിയിൽ യു ഡി എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ നേടിയ ഉജ്ജ്വല വിജയത്തിൽആഹ്ലാദം പ്രകടിപ്പിച്ചു എടയൂർ പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി പ്രകടനം നടത്തി. കെ. കെ. മോഹനകൃഷ്ണൻ, എ. കെ മുസ്തഫ, കെ. പി. വേലായുധൻ, എം. ടി. അസീസ്, മൊയ്ദുഎടയൂർ, പി. ടി അയ്യൂബ് നൗഫൽ കലമ്പൻ, പി. ടി. സുധാകരൻ, ബിനു ജോൺ,ബഷീർ മാവണ്ടിയൂർ, വി. പി. ഷുക്കൂർ ,സി. സി. മുനീർ, എം. പി. ഇബ്രാഹിം മാസ്റ്റർ, അനുഷ സ്ലീമോവ്, മിന്നു രാജ്എന്നിവർ നേതൃത്വം നൽകി.
വളാഞ്ചേരി നഗരസഭ പുതിയ ബസ്റ്റാന്റിന് ക്വട്ടേഷൻ വിളിച്ചതിലൂടെ പുതിയ അഴിമതിക്ക് കൂടിതുടക്കമിട്ടിരിക്കുകയാണെന്ന് എൽ ഡി എഫ് കമ്മിറ്റി ആരോപിച്ചു.
2003 ൽ സി എച്ച് അബൂയൂസഫ് ഗുരിക്കൾ പ്രസിഡണ്ടായിരുന്ന സമയത്ത് ബി ഒ ടി അടിസ്ഥനത്തിൽബസ സ്റ്റാന്റ് നിർമ്മിക്കുന്നതിന് അപേക്ഷ ക്ഷണിച്ചിരുന്നു എന്നും മൂന്ന് അപേക്ഷകൾ ലഭിച്ചതിൽടൗണിന് സമീപത്തുള്ള രണ്ട് അപേക്ഷകൾ വന്നിട്ടും ടൗണിൽ നിന്നും ദൂരെയുള്ള അപേക്ഷസ്വീകരിച്ചതിൽ തന്നെ അഴിമതി നടന്നിട്ടുണ്ടെന്നും എൽഡിഎഫ് നേതാക്കൾ പറഞ്ഞു. നിലവിൽനികത്തിയ സ്ഥലം മുനിസിപ്പാലിറ്റി അക്വയർ ചെയ്ത് എടുക്കാതിരുന്നാൽ ശക്തമായ പ്രതിഷേധപരിപാടികളുമായി എൽഡി എഫ് രംഗത്ത് വരുമെന്നും നേതാക്കൾ സൂചന നൽകി. വളാഞ്ചേരി എകെ.ജി സെന്ററിൽ നടന്ന വാർത്താ സമ്മേളനത്തിൽ എൻ വേണുഗോപാൽ, കെ എം ഫിറോസ് ബാബുഷുക്കൂർ തയ്യിൽ, കെ എം അബ്ദുൾ അസീസ്, കെ.കെ ഉമ്മർ ബാവ എന്നിവർ പങ്കെടുത്തു
സൗദിയില്‍ ബാങ്ക് വിളി കേട്ടില്ലന്നത് തെറ്റായ വിവരം; സഹോദരങ്ങള്‍ തെറ്റിദ്ധാരണ മാറ്റണം; അഭ്യര്‍ത്ഥനയുമായി മന്ത്രി സജി ചെറിയാന്
ബാങ്കുവിളി പരാമര്‍ശം തിരുത്തി മന്ത്രി സജി ചെറിയാന്. ബാങ്ക് വിളി കേട്ടില്ല എന്ന എന്റെ പരാമര്ശംഎനിക്ക് ലഭിച്ച തെറ്റായ വിവരത്തില്‍ നിന്നും സംഭവിച്ചതാണ്. മാന്യ സഹോദരങ്ങള്‍ ഇതുമനസിലാക്കി തെറ്റിദ്ധാരണ മാറ്റണമെന്ന് മന്ത്രി അഭയര്‍ത്ഥിച്ചു. ഇന്നലെ ഞാന്‍ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ എന്റെ ഉദ്ദേശശുദ്ധിയെമനസിലാക്കാതെയാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്തിയഅവസരത്തില് മതാനുഷ്ഠാനങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവ നടത്തുന്നത് സംബന്ധിച്ചും അവിടെപാലിക്കുന്ന മിതത്വത്തെ സംബന്ധിച്ചും മറ്റ് മതസ്ഥരോടും അന്യനാട്ടുകാരോടും അവര്‍ കാണിക്കുന്നസ്നേഹവും ബഹുമാനത്തെപ്പറ്റിയും സഹയാത്രികന് പറഞ്ഞതാണ് താന്‍ പരാമര്‍ശിച്ചതെന്നും മന്ത്രിപുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നു.
ബിജെപി ആലംകോട് പഞ്ചായത്ത് കമ്മറ്റി ചങ്ങരംകുളത്ത് പ്രതിഷേധ ജ്വാല നടത്തി
ചങ്ങരംകുളം:ആലുവയിൽ ബാലിക അതി മൃഗീയമായി കൊല ചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച് ബി ജെപി ആലംകോട് പഞ്ചായത്ത് കമ്മറ്റി ചങ്ങരംകുളത്ത് പ്രതിഷേധ ജ്വാല നടത്തി.ബി.ജെ.പി.സംസ്ഥാനസമിതി അംഗം ടി.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ബി.ജെ.പി ആലങ്കോട് പഞ്ചായത്ത് കമ്മറ്റിപ്രസിഡന്റ് ബിജു മാന്തടം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം ശ്രീനിവാരനാട്ട് ,അനീഷ്മൂക്കുതല ,ബിബിൻ കോക്കൂർ യുവമോർച്ച മണ്ഡലം പ്രസിഡന്റ് സുബി ചേലാക്കൽ ,സുദർശനൻ , ബാലകൃഷ്ണൻ കെ.പി, മണികണ്ഠൻ പന്താവൂർ തുടങ്ങിയവർ പ്രസംഗിച്ചു.
മുഹമ്മദ് മുഹ്സിൻ എംഎൽഎ സിപിഐ ജില്ലാ കൗൺസിലിൽ നിന്ന് രാജി വെച്ചു
പാലക്കാട്: പട്ടാമ്പി എം എൽ എ മുഹമ്മദ് മുഹ്സിൻ സിപിഐ പാലക്കാട് ജില്ലാ കൗൺസിലിൽ നിന്ന്രാജി വെച്ചു. ജില്ലാ നേതൃത്വത്തിൻ്റെ ഏകപക്ഷീയ നിലപാടിൽ പ്രതിഷേധിച്ചാണ് രാജിയെന്ന്പാർട്ടിക്ക് നൽകിയ കത്തിൽ പറയുന്നു. രാജിക്കത്ത് ഇന്ന് ചേരുന്ന ജില്ലാ എക്സിക്യൂട്ടീവ് ചർച്ചചെയ്യും. അതേസമയം, മുഹ്സിനെതിരെ കൂടുതൽ നടപടിക്ക് സാധ്യതയുണ്ട്. വിഭാഗീയ പ്രവർത്തനംനടത്തിയെന്നാരോപിച്ച് മുഹസീനെ നേരത്തെ എക്സിക്യൂട്ടീവിൽ നിന്ന് തരം താഴ്ത്തിയിരുന്നു. മുഹ്സിനെതിരെ നടപടിയെടുത്തതിൽ സിപിഐയില്‍ അമർഷം പുകയുന്നുണ്ട്. സിപിഐ ജില്ലാകമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 13 പേര് മണ്ണാർക്കാട് മണ്ഡലം കമ്മിറ്റിയിൽ നിന്ന് രാജിക്ക്ഒരുങ്ങുകയാണെന്ന് റിപ്പോർട്ട് പുറത്ത് വന്നിരുന്നു. പട്ടാമ്പി എംഎല്‍എ മുഹമദ് മുഹ്സിനെതിരെഅച്ചടക്ക നടപടി സ്വീകരിച്ചതിൽ പ്രതിഷേധിച്ചാണ് നീക്കം. പട്ടാമ്പി മണ്ഡലം കമ്മിറ്റിയിലെപ്രവർത്തകരും നേരത്തെ കൂട്ടരാജി സമർപ്പിച്ചിരുന്നു. ജില്ലാ സമ്മേളനത്തിലെ വിഭാഗീയതയെ കുറിച്ച്അന്വേഷിച്ച കമ്മിഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് മുഹ്സിൻ എംഎൽഎയെ ജില്ലാകമ്മിറ്റിയിലേക്കും പട്ടാമ്പി മണ്ഡലം സെക്രട്ടറി സുഭാഷ്, പട്ടാമ്പിയിൽ നിന്നുള്ള ജില്ലാ കമ്മിറ്റിയംഗംകൊടിയില്‍ രാമകൃഷ്ണന് എന്നിവരെ ബ്രാഞ്ച് കമ്മിറ്റിയിലേക്കും തരംതാഴ്ത്തിയത്. കാനംപക്ഷക്കാരനായ സിപിഐ ജില്ലാ സെക്രട്ടറിയുടെ അഴിമതി ചൂണ്ടിക്കാണിച്ചതിനാണ് എംഎൽഎഅടക്കമുള്ളവർക്കെതിരെ നടപടി എടുത്തതെന്നാണ് മറുവിഭാഗത്തിന്റെ ആരോപണം. കാനംരാജേന്ദ്രന് വിഭാഗത്തിനാണ് പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ മുന്‍തൂക്കം. പട്ടാമ്പി മണ്ഡലം കഴിഞ്ഞസമ്മേളനത്തില്‍ കാനം വിഭാഗത്തിന് നഷ്ടപ്പെട്ടിരുന്നു. കെഇ ഇസ്മായില്‍ വിഭാഗം മണ്ഡലംകമ്മിറ്റിയിൽ മുൻതൂക്കം നേടിയിരുന്നു. മുഹമ്മദ് മുഹ്സിൻ എംഎൽഎ കാനം വിഭാഗത്തിന് ഒപ്പമല്ല.
കോൺഗ്രസ് പോലീസ് സ്റ്റേഷൻ മാർച്ച്;നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരംകേസെടുത്തു
പെരുമ്പടപ്പ്: കോൺഗ്രസ് വെളിയങ്കോട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമ്പടപ്പ് പോലീസ്സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിലുണ്ടായ സംഘർഷത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറിസിദ്ദിഖ് പന്താവൂർ ഉൾപ്പെടെ 87 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം പെരുമ്പടപ്പ് പോലീസ്കേസെടുത്തു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹൈബൽ പാലപ്പെട്ടി,കോൺഗ്രസ്വെളിയങ്കോട് ബ്ലോക്ക് പ്രസിഡൻറ് പി.ടി. അബ്ദുൽഖാദർ,കോൺഗ്രസ് നേതാക്കളായ ഹുറൈർകൊടക്കാട്ട്,നവാസ് കോതമുക്ക് തുടങ്ങിയ 12 പേർക്കെതിരെയും കണ്ടാലറിയാവുന്ന 75 പേർക്കെതിരെയുമാണ് പോലീസ്കേസെടുത്തത്.










