ബലിപെരുന്നാളിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, പശുവിനെ ഇന്ത്യയുടെ ദേശീയ മൃഗമായിപ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പ്രമുഖ മുസ്ലിം സംഘടനകൾ രംഗത്ത്. ജംഇയ്യത്തുൽ ഉലമായെഹിന്ദ് അധ്യക്ഷൻ മൗലാന അർഷദ് മദനിയുടെ ഈ ആവശ്യത്തെ പിന്തുണച്ച് ഉത്തർപ്രദേശിലെഉൾപ്പെടെ നിരവധി മുസ്ലിം സംഘടനകൾ രംഗത്തെത്തി. പശുവിന്റെ പേരിൽ നടക്കുന്ന രാഷ്ട്രീയചൂഷണങ്ങൾ അവസാനിപ്പിക്കാനും, പശുവിറച്ചിയുടെ പേരിൽ രാജ്യത്തുണ്ടാകുന്ന ആൾക്കൂട്ടകൊലപാതകങ്ങളും അക്രമങ്ങളും തടയാനും ഇത്തരം ഒരു നീക്കത്തിലൂടെ സാധിക്കുമെന്നാണ്സംഘടനകളുടെ സമൂഹത്തിനിടയിൽ വിപുലമായ യോജിപ്പ് ഉണ്ടാക്കാനാണ് സംഘടനകളുടെ ശ്രമം. ഇതിന്റെഭാഗമായി വരുംദിവസങ്ങളിൽ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും കണ്ട് നിവേദനംനൽകാനും ഇവർ പദ്ധതിയിടുന്നുണ്ട്. 2027-ൽ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ബലിപെരുന്നാൾ സമയത്ത്മുസ്ലിം സമൂഹത്തിൽ നിന്ന് തന്നെ ഇത്തരമൊരു ആവശ്യം ഉയർന്നുവന്നത് രാഷ്ട്രീയ വൃത്തങ്ങൾവലിയ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്. സാധാരണയായി ഹൈന്ദവ സംഘടനകളാണ് ഈആവശ്യം ഉന്നയിക്കാറുള്ളത്. പശുവിനെ ദേശീയ മൃഗമാക്കണമെന്ന ആവശ്യത്തെ ഓൾ ഇന്ത്യ മുസ്ലിം ജമാഅത്ത് ദേശീയപ്രസിഡൻ്റ് മൗലാന ഷഹാബുദ്ദീൻ റസ്വി പിന്തുണച്ചു. ഈ വിഷയത്തിൽ വിവിധ മുസ്ലിംസംഘടനകൾക്കിടയിൽ അഭിപ്രായ ഐക്യം രൂപീകരിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹംവാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ഇതിനായി പ്രമുഖ മുസ്ലിം സംഘടനകളുടെയോഗം ഉടൻ തന്നെ ഡൽഹിയിൽ വിളിച്ചുചേർക്കുമെന്നും, തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിഉൾപ്പെടെയുള്ള രാജ്യത്തെ ഉന്നത നേതാക്കൾക്ക് സംയുക്ത നിവേദനം സമർപ്പിക്കുമെന്നും അദ്ദേഹംവ്യക്തമാക്കി. സർക്കാർ ഈ ആവശ്യം ഉടനടി അംഗീകരിക്കണമെന്നും, ഇത് ഗോവധവുമായിബന്ധപ്പെട്ട നയങ്ങളിൽ രാജ്യത്തുടനീളം ഏകീകരണം കൊണ്ടുവരാനും ആൾക്കൂട്ട അക്രമങ്ങൾഇല്ലാതാക്കാനും സഹായിക്കുമെന്നും റസ്വി കൂട്ടിച്ചേർത്തു.
എരമംഗലത്ത് ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനത്തിൽ തീയിട്ട സംഭവം; ബി ജെ പി പ്രതിഷേധംരേഖപ്പെടുത്തി
എടപ്പാൾ: ഉണ്ണി മുകുന്ദൻ നായകനായിട്ടുള്ള മാളികപ്പുറം സിനിമ, ഇഷ്ടപ്പെട്ടുവെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട യുവാവിന്റെ സ്ഥാപനം കത്തിച്ചതിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽഭാരതീയ ജനതാ പാർട്ടി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രസാദ് പടിഞ്ഞാക്കര, ടി.ഗോപാലകൃഷ്ണൻ, ശ്രീനി വാരനാട്ട്, ജനാർദ്ദനൻ പട്ടേരി, പ്രഭാകരൻ വെളിയങ്കോട്, രാമകൃഷ്ണൻ നരണിപ്പുഴ, എം വിനയകുമാർ, സുധാകരൻ നന്നംമുക്ക് എന്നിവർ സംസാരിച്ചു.
പൗര വിചാരണ യാത്ര സംഘടിപ്പിച്ചു.
എടപ്പാൾ: കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജനദ്രോഹ നയങ്ങൾ എടുക്കുന്നുണ്ടെന്നും ഇതിനെതിരെബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് സി.രവീന്ദ്രൻ നയിക്കുന്ന പൗര വിചാരണ യാത്രയുടെ രണ്ടാംദിനം എടപ്പാൾ തട്ടാൻ പടിയിൽ ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ് ഉദ്ഘാടനം ചെയ്തു. എടപ്പാൾ മണ്ഡലം പ്രസിഡന്റ് എസ്.സുധീർ അധ്യക്ഷനായി. ഇ.പി വേലായുധൻ, അഡ്വ.എ.എംരോഹിത്, ഇ.പി രാജീവ്, കെ.വി നാരായണൻ, കെ.വി മോഹനൻ, കുഞ്ഞി മൊയ്തീൻ, മനോഹരൻ, ആനന്ദൻ കറുത്തേടത്ത്, കെ.പി സിന്ധു, കെ.പി അച്ചുതൻ, ഭാസ്കരൻ വട്ടംകുളം, കെ.ജി ബെന്നി, നജീബ് വട്ടംകുളം, അറുമുഖൻ എന്നിവർ സംസാരിച്ചു.
ചങ്ങരംകുളം ശാഖ മുസ്ലിം ലീഗ് സമ്മേളനവും കുടുംബ സംഗമവും സംഘടിപ്പിച്ചു.
ചങ്ങരംകുളം : മെമ്പർഷിപ്പ് അടിസ്ഥാനത്തിലുള്ള ചങ്ങരംകുളം ശാഖ മുസ്ലിം ലീഗ് സമ്മേളനവും, കുടുംബ സംഗമവും പൊന്നാനി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് അഹമ്മദ് ബാഫഖി തങ്ങൾഉദ്ഘാടനം ചെയ്തു. ഷാനവാസ് വട്ടത്തൂർ അധ്യക്ഷത വഹിച്ചു. വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ്സുഹറ മമ്പാട് മുഖ്യ പ്രഭാഷണം നിർവഹിച്ചു. സുബൈർ കോഴിക്കര ക്ലാസ്സ് എടുത്തു. സി.എം യൂസഫ്, സി.കെ വാപ്പനു ഹാജി, കെ.വി.എ കാദർ, ഉമ്മർ തലാപ്പിൽ, കെ.ഹമീദ്, ഷബീർമാങ്കുളം, റാഷിദ് കോക്കൂർ, വി.വി മുഹമ്മദ്, കെ.പി ഹമീദ് അബ്ദു റഹിമാൻ, ടി.വി മമ്മുട്ടി എന്നിവർപ്രസംഗിച്ചു. സമ്മേളനത്തിൽ വെച്ച് ശാഖ മുസ്ലിം ലീഗ്, വനിതാ ലീഗ് കമ്മിറ്റികൾക്ക് വേണ്ടി പുതിയഭാരവാഹികളെ തിരഞ്ഞെടുത്തു. വി.വി മുഹമ്മദ് ഹാജി (പ്രസിഡന്റ്), കെ.പി ഹമീദ് അബ്ദുറഹ്മാൻ(ജനറൽ സെക്രട്ടറി), എം.വി കുഞ്ഞിബാപ്പു (ട്രഷറർ) എന്നിവരെ മുസ്ലിം ലീഗ് കമ്മിറ്റിയും, ഹലീമസിദ്ധിഖ് (പ്രസിഡന്റ്), തസ്നിം അബ്ദുൽ ബഷീർ (ജനറൽ സെക്രട്ടറി), ഷീജ ഷാനവാസ് (ട്രഷറർ) എന്നിവരെ വനിതാ ലീഗ് കമ്മിറ്റിയും തിരഞ്ഞെടുത്തു.
അഡ്വ.രഞ്ജിത്ത് ശ്രീനിവാസൻ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു
എടപ്പാൾ : ചങ്ങരംകുളം ബിജെപി, ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ.രഞ്ജിത്ത് ശ്രീനിവാസൻ ബലിദിനാചരണത്തിന്റെ ഭാഗമായി ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മിറ്റി ഓഫീസിൽ രഞ്ജിത്ത്ശ്രീനിവാസൻ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു. ഒബിസി മോർച്ച മണ്ഡലം പ്രസിഡണ്ട് കൃഷ്ണൻ പാവിട്ടപ്പുറം അധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര അനുസ്മരണ പ്രഭാഷണം നടത്തി. ശ്രീനിവാരനാട്ട്, ജനാർദ്ദനൻ പട്ടേരി, സുബ്രഹ്മണ്യൻ ചിറവല്ലൂർ, സുധാകരൻ നന്നംമുക്ക്, കെ ടി ഉണ്ണികൃഷ്ണൻ, ബിജു മാന്തടം, രജീഷ്എന്നിവർ നേതൃത്വം നൽകി.
2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടിക ജാതി കുടുംബങ്ങൾക്ക് വാട്ടർ ടാങ്കുകൾവിതരണം ചെയ്തു
തവനൂർ: തവനൂർ ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ആകെ 160 കുടുംബങ്ങൾക്കാണ് വാട്ടർ ടാങ്കുകൾ നൽകുന്നത്. പ്രസിഡന്റ് സി പി നസീറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി വി ശിവദാസ് അധ്യക്ഷത വഹിച്ചു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ പിവിമൽ, മെമ്പർ എം വി അബൂബക്കർ, സെക്രട്ടറി ടി അബ്ദുൽ സലിം, അസിസ്റ്റന്റ് സെക്രട്ടറി ആർരാജേഷ് എന്നിവർ സംസാരിച്ചു.
കമ്മ്യൂണിസ്റ്റ് കുടുംബ സംഗമവും അനുസ്മരണ യോഗവും സംഘടിപ്പിച്ചു
എടപ്പാൾ:കേരളത്തിന്റെ ആദ്യ നിയമസഭയിൽ അംഗമായിരുന്ന എടപ്പാൾ പഞ്ചായത്തിലെ എലിയത്ത് തറസ്വദേശി ഇ ടി കുഞ്ഞനെയും പ്രദേശത്ത് കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നേതൃനിരയിൽനിന്ന് പ്രവർത്തിച്ചവരേയും അനുസ്മരിക്കുന്നതിനായി എലിയത്ത് തറയിൽ കുടുംബ സംഗമംസംഘടിപ്പിച്ചു. സിപിഐ എം തുയ്യം നോർത്ത്, സൗത്ത് ബ്രാഞ്ചുകളുടെ നേതൃത്വത്തിലാണ് സംഗമംനടത്തിയത്. ചടങ്ങിൽ ആദ്യകാല പ്രവർത്തകരയും ആദരിച്ചു.അനുസ്മരണ സംഗമം സിപിഐ എംജില്ലാ കമ്മിറ്റിയംഗം പ്രൊഫ. എം എം നാരായണൻ ഉദ്ഘാടനം ചെയ്തു. ഇ ടി ഹരിദാസൻ അധ്യക്ഷനായി. സിപിഐ എം എടപ്പാൾ ഏരിയ കമ്മിറ്റിയംഗങ്ങളായ അഡ്വ. പി പി മോഹൻദാസ്, കെ പ്രഭാകരൻ, സിപിഐ എം എടപ്പാൾ ലോക്കൽ സെക്രട്ടറി അഡ്വ. കെ വിജയൻ, പി മുരളീധരൻ, കെ ദേവിക്കുട്ടി, ടിപി മോഹനൻ, പി പ്രവീൺ, ടി വി മുകുന്ദൻ എന്നിവർ സംസാരിച്ചു. ഇ ടി ഉണ്ണി സ്വാഗതം പറഞ്ഞു.
ജാഥക്ക് ഇരിമ്പിളിയത്ത് സമാപനം.
ജനവിരുദ്ധ ഭരണത്തിനെതിരെ , പൗരവി ചാരണ " എന്ന മുദ്രാവാക്യം ഉയത്തി കുറ്റിപ്പുറം ബ്ലോക്ക്കോൺഗ്രസ്സ് പ്രസിഡണ്ട് അഡ്വ: മുജീബ് കൊളക്കാടിന്റെ നേതൃത്വത്തിൽ നവമ്പർ 29, 30 ദിവസങ്ങളിലായി കുറ്റിപ്പുറം, വളാഞ്ചേരി, എടയൂർ, ഇരിമ്പിളിയം മേഘലകളിലെ 43 കേന്ദ്രങ്ങളിലെസ്വീകരണങ്ങൾക്കു ശേഷം വലിയ കുന്ന് ടൗണിൽ നടന്ന സമാപന പൊതുസമ്മേളനത്തോടെ ജാഥക്ക്പരിസമാപ്തിയായി. സമാപന പൊതുയോഗം ഡി.സി.സി. ജനറൽ സെക്രട്ടറി പി.സി.എ. നൂർഉദ്ഘാടനം ചെയ്തു. ഡി.സി. ജന: സെക്രട്ടറി അഡ്വ: സിദ്ദീഖ് പന്താവൂർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് കെ.ടി.മൊയ്തുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽബ്ലോക്ക് കോൺഗ്രസ്സ് ഉപാദ്ധ്യക്ഷന്മാരായ പി.അബ്ദുൾ റഹ്മാൻ , കെ.മുരളീധരൻ ,എ.പി.നാരായണൻമാസ്റ്റർ, മഠത്തിൽ ശ്രീകുമാർ, സി.കരുണ കുമാർ , പി.സുരേഷ്, അഷ്റഫ് രാങ്ങാട്ടൂർ, കെ.ടി.സിദ്ദീഖ്, മുഹമ്മദലി കീഴേപാട്ട് അഹമ്മദ് കുട്ടി ചെമ്പിക്കൽ, മുഹമ്മദ് പാറയിൽ ശബാബ് വക്കരത്ത്, വിനുപുല്ലാനൂർ , പി ടി ഷഹനാസ് മാസ്റ്റർ,ബാവ മാസ്റ്റർ കാളിയത്ത്, എൻ. നൗഷാദ്, എ എ സുൽഫിക്കർ, ബിനേഷ് മങ്കേരി, ഗഫൂർ കൊടുമുടി എന്നിവർ പ്രസംഗിച്ചു. മുൻ ഡി.സി.സി. ജനറൽ സെക്രട്ടറിപി.സി. മരക്കാർ അലി ജാഥാ ക്യാപ്റ്റനെ ഹാരമണിയിച്ചു സ്വീകരിച്ചു.
യു.ഡി.എഫ് നേതാക്കൾക്ക് മുസ്ലിം ലീഗിൻ്റെ ആദരം.
എടപ്പാൾ : നാടിന് അഭിമാനമായ യു.ഡി.എഫ് നേതാക്കളെ മുസ്ലിം ലീഗ് ആദരിച്ചു. അങ്ങാടി പഴയമാർക്കറ്റ് തലമുണ്ട റോഡ് വീതി കൂട്ടി ഗതാഗത യോഗ്യമാക്കാൻ ലക്ഷങ്ങൾ വിലയുള്ള സ്വന്തം സ്ഥലംവിട്ട് നൽകി നാടിന് മാതൃകയായ യു.ഡി.എഫ് നേതാക്കളെ ആദരിച്ചു. ചെമ്പയിൽ അലി, അഷ്റഫ് കാളമ്പ്ര, ചെമ്പയി അബ്ദുറഹ്മാൻ എന്നിവരാണ് റോഡ് വീതി കൂട്ടാൻസ്വന്തം സ്ഥലം വിട്ട് നൽകാൻ പഞ്ചായത്തിനെ സന്നദ്ധത അറിയിച്ചത്. ഇതോടെ മറ്റുചിലവുകൾക്കായി സമീപവാസികളുടെ സഹായവുമെത്തി. ലക്ഷങ്ങൾ വിലയുള്ള സ്ഥലം വിട്ട് നൽകിനാടിന് അഭിമാനമായ നേതാക്കളെ പൊന്നാട അണിയിച്ച് ആദരിച്ചു. ശോചനീയാവസ്ഥയിൽകിടന്നിരുന്ന ഇവിടുത്തെ റോഡ് ഭൂരിഭാഗവും കഴിഞ്ഞ ഭരണ സമിതിയുടെ കാലത്താണ് ഗതാഗതയോഗ്യമാക്കിയത്. ചടങ്ങിൽ കെ.വി ബാവ അദ്ധ്യക്ഷനായി. വി.കെ.എ മജീദ്, മുഹമ്മദ് കുട്ടിഎടപ്പാൾ, ഇസ്മാഇൽ, കാളബ്ര കുഞ്ഞി ബാവ, ഇബ്രാഹിം കെ.കെ, കെ.വി റഷീദ് എന്നിവർസംസാരിച്ചു. വീതി കൂട്ടിയ റോഡിന്റെ ഉദ്ഘാടനം എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബൈദ ടീച്ചർനിർവ്വഹിച്ചു. വാർഡ് മെമ്പർ മുനീറ അദ്ധ്യക്ഷത വഹിച്ചു.










