*ലഹരിമോചന സദസ്സ്*  

എടപ്പാൾ: ബി.ജെ.പി എടപ്പാൾ പഞ്ചായത്ത് കമ്മറ്റി ലഹരിമോചന സായാന സദസ്സ് സംഘടിപ്പിച്ചു.  രവിതേലത്ത് ഉദ്ഘാടനം ചെയ്തു.  വിവേകാനന്ദൻ കോലത്ത് അദ്ധ്യക്ഷത വഹിച്ചു. വി.ടി ജയപ്രകാശൻ മാസ്റ്റർ, പി സിനാരായണൻ.വി.പി വിദ്യാധരൻ,എം.നടരാജൻ, അശോകൻ വട്ടംകുളം .പി.കെ സുരേഷ്ബാബു,സതീശൻ കാലടി, ബാലൻ കണ്ണത്ത് എന്നിവർ പ്രസംഗിച്ചു ഇ ശിവകുമാർ സ്വാഗതവും ഷാജു വല്യാട് നന്ദിയും പറഞ്ഞു. 

*യുവ ഡോക്ടര്‍മാരെ ആദരിച്ചു* 

എടപ്പാൾ: ഉദിനിക്കര നാട്ടുകൂട്ടം പൗരസമിതിയുടെ നേതൃത്വത്തിൽ പ്രദേശത്തെ യുവ ഡോക്ടര്‍മാരെആദരിച്ചു. ഡോ: ആദർശ് BAMS - MD, ഡോ: മഷ്ഹൂഖ് ബിൻ അസീസ് MBBS, ഡോ: സംഗീത്ശ്രീനിവാസന്‍ BAMS - IYC എന്നിവരെയാണ് ആദരിച്ചത്. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് സി രാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.  യു എം ഗിരീഷ് (GHSS Edappal Retd HM) അദ്ധ്യക്ഷത വഹിച്ചു..  ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് പി പി മോഹൻ ദാസ് കെ കുമാരൻ (E D N Department Retd) തുടങ്ങിയവർ സംസാരിച്ചു. 

കായിക മേളയുടെ ലോഗോ പ്രകാശനം ചെയ്തു. 

കുമരനല്ലൂർ: തൃത്താല വിദ്യഭ്യാസ ഉപജില്ല കായിക മേളയുടെ ലോഗോ പ്രകാശനം ചെയ്തു. നവ. 9.10, 11 തിയ്യതികളിൽ കുമരനല്ലൂർ ഗവ. ഹെയർ സെക്കണ്ടറി സ്കൂളിലാണ് കായിക മൽസരം. കുമരനല്ലൂർ സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അധ്യക്ഷൻ കളത്തിൽ ഷറഫുദ്ദീൻതൃത്താല ഉപജില്ല വിദ്യഭ്യാസ ഓഫീസർ പി വി സിദ്ദീഖിന് ലോഗോ കൈമാറി. ടി. ഷിഹാബുദ്ദീൻ കുമ്പിടിയാണ് ലോഗോ രൂപകൽപന ചെയ്തത്. പിടിഎ പ്രസിഡന്റ്‌ യു മാധവൻകുട്ടി അധ്യക്ഷനായി. പ്രിൻസിപ്പാൾ ആർഡി മൃദുല, പ്രധാനധ്യാപിക സി.കെ സുനിത, അലികുമരനല്ലൂർ, സിഎം അലി, കെ. നൂറുൽ അമീൻ, എസ് വി ശുഭശ്രീ, രമേഷ് വേളത്ത്, മനോജ്‌പലാശ്ശേരി എം.എ. നവാബ്, സി ഷരീഫ് തുടങ്ങിയവർ പങ്കെടുത്തു. 

ലഹരി വിരുദ്ധ ബോധവത്കരണ ലഘുലേഖ പ്രകാശനം ചെയ്തു 

വട്ടംകുളം: ലഹരി മുക്ക കേരളം ലഹരിവിരുദ്ധ ബോധവത്കരണ തീവ്രയജ്ഞ പരിപാടിയുടെഭാഗമായി നവംബർ 1ന് സംഘടിപ്പിക്കുന്ന " ലഹരിക്കെതിരെ ജനകീയ പ്രതിരോധ മതിൽ " പരിപാടിയുടെ വട്ടംകുളം പഞ്ചായത്ത്തല ലഘുലേഖ പ്രകാശനം വട്ടംകുളം സി പി ൻ യു പി സ്കൂളിൽഎക്സൈസ് റേഞ്ച് ഇൻസ്പെക്ട്രർ സനീഷ് നിർവ്വഹിച്ചു വട്ടംകുളം പഞ്ചായത്ത് പ്രസിഡൻ്റ്കഴുങ്കിൽ മജീദ് അധ്യക്ഷം വഹിച്ചു വാർഡ് മെമ്പർ എം.എ.നജീബ്, പഞ്ചായത്ത് ആസൂത്രണ സമിതിചെയർമാൻ ഇബ്രാഹിം മൂതൂർ ഹെഡ്മിസ്ട്രസ് ലളിത - സി, പി.ടി എ പ്രസിഡൻ്റ് എം.എ നവാബ്മുഹമ്മദലി, സ്റ്റഫ് സെക്രട്ടറി സജി സി എന്നിവർ പ്രസംഗിച്ചു. 

ടൂറിസം സാധ്യത നിലനിർത്താൻ പുറങ്ങ്  പഴയകടവും 

മാറഞ്ചേരി: അറിയപ്പെടാതെ കിടക്കുന്ന ടൂറിസം സ്പോട്ടുകൾ കണ്ടെത്തി വിവിധ ടൂറിസംസർക്യൂട്ടുകളുമായി ബന്ധിപ്പിക്കുന്നതിനും , ജനങ്ങൾക്ക് ഗുണപ്രദമാകുന്ന കേന്ദ്രങ്ങളാക്കി മാറ്റുന്ന  കേരള സർക്കാർ പദ്ധതിയായ ഡെസ്റ്റിനേഷൻ ചലഞ്ചിൽ മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ പുറങ്ങ്  പഴയകടവും ഉൾപ്പെടുത്തുന്നതിന് പ്രൊപോസൽ സമർപ്പിച്ചിട്ടുണ്ട് .അതിന്റെ ഭാഗമായി പെരുമ്പടപ്പ്ബ്ലോക്ക് പ്രെസിഡണ്ട് അഡ്വ ഇ സിന്ധു , തദ്ദേശ ഭരണ അസിസ്റ്റന്റ് എക്സികുട്ടീവ് എഞ്ചിനീയർഅജിത്കുമാർ , എ ഇ രെഷ്മ , ടൂറിസം വകുപ്പ് എം പാനൽ ആർക്കിടെക്റ്റ്  വിജയൻ , ജനപ്രതിനിധികളായ കെ സി ശിഹാബ് , നിഷാദ് അബൂബക്കർ , ബി ഡി ഒ കെ ജെ അമൽദാസ്അടക്കമുള്ളവർ സ്ഥലം സന്ദർശിച്ചു . ടൂറിസം വകുപ്പും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും ചേർന്ന്കൊണ്ടാണ് പദ്ധതി നടപ്പാക്കുക . മാറഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ കൈവശമുള്ളതും കുണ്ടുകടവ്സെന്ററിന് അടുത്തുള്ളതുമായ  പഴയ കടവ് പുഴ പുറമ്പോക്ക് ഭൂമിയിൽ ആണ് പദ്ധതി യാഥാർഥ്യമാവുക .ആളുകൾക്ക് വിനോദത്തിനും വിശ്രമത്തിനു മായുള്ള കേന്ദ്രം , വിവിധ കലാസാംസ്കാരികപരിപാടികൾ അവതരിപ്പിക്കാനുള്ള ഓപ്പൺ എയർ പോഡിയം , റെയിൻ ഹട്ട് , ഫിഷിങ് ഡക്ക് , ബോട്ട്ജെട്ടി. അടക്കമുള്ള പദ്ധതിയാണ് രൂപകൽപ്പന ചെയ്യുന്നത്. 

കരാറുകാരന്‍ പണം നല്‍കിയില്ല. എടപ്പാളിലെ സി സി ടി വി ക്യാമറകൾ വില്‍പ്പനക്കാരന്‍അഴിച്ചെടുത്തു 

എടപ്പാൾ : എടപ്പാള്‍  ജംഗ്ഷനില്‍ സ്ഥാപിച്ച സി .സി .ടി വി ക്യാമറകൾ വില്‍പ്പനക്കാരന്‍അഴിച്ചെടുത്തു.സി.സി.ടിവി ക്യാമറകള്‍ സ്ഥാപിച്ചതിന് നല്‍കാനുള്ള പണം കരാറുകാരന്‍ നല്‍കാത്തസാഹചര്യത്തിലാണ് എടപ്പാള്‍ സ്വദേശിയായ വില്‍പ്പനക്കാരന്‍ ഇന്ന് സി.സി.ടിവി ക്യാമറകള്‍അഴിച്ചെടുത്ത് കൊണ്ടു പോയത്.  മേൽപ്പാലത്തിന് താഴേ ഒരു മാസം മുമ്പാണ് സി.സി.ടി വിക്യാമറകള്‍ സ്ഥാപിച്ചത്.ജംഗ്ഷനില്‍ സി.സി.ടിവി ക്യാമറ സ്ഥാപിക്കാനുള്ള ഫണ്ട് ഒരു വ്യക്തിസംഭാവന ചെയ്തതായിരുന്നു.ഈ തുക കരാറുകാരന്‍ കച്ചവടക്കാരന് നല്‍കാത്തതിനാലാണ് ഇയാള്‍ക്യാമറകള്‍ അഴിച്ചെടുത്ത് കൊണ്ടു പോയതെന്നാണ് ലഭ്യമായ വിവരം. ചൊവ്വാഴ്ച്ച രാത്രിയിൽസ്കൂട്ടറിലെത്തിയ രണ്ട് യുവാക്കള്‍ റൗണ്ട് എബൗട്ടില്‍ സ്ഫോടക വസ്തു കത്തിച്ച്‌ സ്ഫോടനംസൃഷ്ടിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ശേഖരിക്കാൻ സി .സി. ടി വി  പരിശോധിക്കാൻപോലീസ്ഉദ്യോഗസ്ഥർ എത്തിയപ്പോൾ   മോണിറ്റർ കാണാനായില്ലായിരുന്നു. തുടർന്ന്അന്വേഷിച്ചപ്പോഴാണ് പണം നല്‍കാത്തതിനാൽ കച്ചവടക്കാരന്‍ മോണിറ്റര്‍ അഴിച്ചു കൊണ്ടു പോയവിവരം അറിയുന്നത്.ഇന്ന് ക്യാമറകളും കച്ചവടക്കാരന്‍ അഴിച്ചെടുത്തതോടെ എടപ്പാള്‍ ജംഗ്ഷനിലെനിശബ്ദ നിരീക്ഷണ സംവിധാനം ഇല്ലാതായി.

കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു 

എടപ്പാൾ: ഗവ ഹയർ സെക്കൻഡറി സ്കൂളിൽ 87 ബാച്ച് എസ് എസ് സി വിദ്യാർത്ഥി വാട്സ്ആപ്പ്കൂട്ടായ്മ  കയ്യൊപ്പിന്റെ കുടിവെള്ള പദ്ധതി വിദ്യാർത്ഥികൾക്കായി സമർപ്പിച്ചു. ശുദ്ധീകരിച്ച കുടിവെള്ളപദ്ധതിയുടെ ഉദ്ഘാടനം കൂട്ടായ്മ അംഗവും വളാഞ്ചേരി സബ് ഇൻസ്പെക്ടറുമായ സുധീർനിർവഹിച്ചു. അലിമോൻ പൂക്കറത്തറ അധ്യക്ഷത വഹിച്ചു. സ്കൂൾ അധ്യാപകരും  കയ്യൊപ്പിന്റെ ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു. പ്രസാദ്  നന്ദി പറഞ്ഞു. 

പരപ്പനങ്ങാടി മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ജന സദസ്സ്സംഘടിപ്പിച്ചു 

പരപ്പനങ്ങാടി*:ലഹരിക്കെതിരെ ജന സദസ്സ്. പരപ്പനങ്ങാടി മർച്ചന്റ്സ് അസോസിയേഷന്റെനേതൃത്വത്തിൽ പരപ്പനങ്ങാടിയിൽ പയനിങ്ങൽ ജംഗ്ഷനിൽ വെച്ചു നടക്കുന്ന ജന സദസ്സ്മുൻസിപ്പൽ ചെയർമാൻ എ ഉസ്മാൻ അവർകൾ ഉദ്ഘാടനം ചെയ്യുതു . വിമുക്തി മിഷൻ  ജില്ലാകോർഡിനേറ്റർ ഹരി കുമാർ മുഖ്യപ്രഭാഷണം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതിപരപ്പനങ്ങാടി യൂണിറ്റ് പ്രസിഡണ്ട് ശ്രീ അഷ്‌റഫ്‌ കുഞ്ഞാവസ് അധ്യക്ഷത വഹിച്ചു