എടപ്പാൾ: ഗവ ഹയർ സെക്കൻഡറി സ്കൂളിൽ 87 ബാച്ച് എസ് എസ് സി വിദ്യാർത്ഥി വാട്സ്ആപ്പ്കൂട്ടായ്മ കയ്യൊപ്പിന്റെ കുടിവെള്ള പദ്ധതി വിദ്യാർത്ഥികൾക്കായി സമർപ്പിച്ചു. ശുദ്ധീകരിച്ച കുടിവെള്ളപദ്ധതിയുടെ ഉദ്ഘാടനം കൂട്ടായ്മ അംഗവും വളാഞ്ചേരി സബ് ഇൻസ്പെക്ടറുമായ സുധീർനിർവഹിച്ചു. അലിമോൻ പൂക്കറത്തറ അധ്യക്ഷത വഹിച്ചു. സ്കൂൾ അധ്യാപകരും
കയ്യൊപ്പിന്റെ ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു. പ്രസാദ് നന്ദി പറഞ്ഞു.










