പാലിയേറ്റീവ് ക്ലിനി്കിന് വീൽചെയർ സമ്മാനിച്ചു.

ഇരുമ്പിളിയം.. എംഇഎസ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളണ്ടിയർ ആയപവിത്ര ബി കെ സ്നേഹനിധിയിലൂടെ ഫണ്ട് സ്വരൂപിച്ച് ഇരുമ്പിളിയം പഞ്ചായത്തിലെ ജീവനിപാലിയേറ്റീവ് കെയർ യൂണിറ്റിന് വീൽചെയർ നൽകി മാതൃകയായി. തനിക്ക് ഓണത്തിനുംവിഷുവിനും കൈനീട്ടമായി കിട്ടിയ തുക സ്വരൂപിച്ച് വെച്ചാണ് പവിത്ര ബാലകൃഷ്ണൻ വീൽചെയറിനുവേണ്ടിയുള്ള പണം കണ്ടെത്തിയത്. ഈ ഉദ്യമത്തിൽ സ്കൂളിലെ മറ്റ് എൻഎസ്എസ്വളണ്ടിയേഴ്സിന്റെ സഹകരണവും ഉണ്ടായിരുന്നു. സ്കൂൾ അങ്കണത്തിൽ വച്ച് നടത്തിയ ചടങ്ങിൽപിടിഎ പ്രസിഡൻറ് സുരേഷ് മലയത്ത് ജീവനി പാലിയേറ്റീവ് പ്രതിനിധികളായ ബാവ അയ്യൂബ്എന്നിവർക്ക് വീൽചെയർ കൈമാറി. ജീവകാരുണ്യ പ്രവർത്തകനും കൊളത്തൂർ വാർത്ത സീനിയർഅഡ്മിനുമായ ബാലകൃഷ്ണൻ വലിയാട്ടിന്റെ മകളാണ് പവിത്ര . ഏഴു വർഷമായി പവിത്ര  ഓണത്തിൽ നിന്ന് സ്നേഹനിധി എന്ന പേരിൽ പാലിയേറ്റീവിന് സഹായധനം കൈമാറുന്നു.  എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സൈനുദ്ദീൻ പി യുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിന്റെഅധ്യക്ഷ സ്ഥാനം വഹിച്ചത് സ്കൂൾ പ്രിൻസിപ്പൽ സി എം ഫിറോസ് ആണ്. ചടങ്ങിൽ അധ്യാപകരായഷറഫുദ്ദീൻ, ഷാഹിന എം വി ,സൈതലവി  പി ,കെ ഓ തങ്കമണി, സുധീർ വി, മുഹ്സിൻ നിയാസ് , ഹക്കീം വി .പി എന്നിവർ പങ്കെടുത്തു.

സംസ്കൃതം സ്കോളർഷിപ്പ് മികച്ച വിജവുമായി കക്കിടിപ്പുറം കെവിയുപി സ്കൂൾ വിദ്യാർത്ഥികൾ

ചങ്ങരംകുളം: കേരള സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ സംസ്കൃതം സ്കോളർഷിപ്പിന്വിജയം കൊയ്ത് കെ.വി.യു.പി സ്കൂൾ. കക്കിടിപ്പുറം കെ.വി.യു.പി സ്കൂളിലെ കെ.തൃകന്യ, പി. അവനി സന്ദീപ്, പി.ആർ. ധീരജ്, കെ.വി.ഭരദ്വാജ്, പി.ഡി. അക്ഷിത് കൃഷ്ണ, പി.പി.അക്ഷയ്,കെ.ടി.ശ്രീദേവിക, കെ.എം.അതുല്യ എന്നിവരാണ്സ്കോളർഷിപ്പിന് അർഹരായത്.

തവനൂർ മണ്ഡലത്തിലെ  ഗ്രന്ഥശാലകൾക്ക് പുസ്തകവിതരണം നടത്തി

എടപ്പാൾ: തവനൂർ മണ്ഡലത്തിലെ  ഗ്രന്ഥശാലകൾക്ക് പുസ്തകവിതരണം നടത്തി. എം.എൽ.എഫണ്ടിൽ നിന്ന് 3 ലക്ഷം രൂപ ചെലവിട്ട്  41 ലൈബ്രറികൾക്കാണ് പുസ്തകങ്ങൾ നൽകുന്നത്. എടപ്പാൾ ഫോറം സെന്ററിൽ നടന്ന പരിപാടി കെ ടി ജലീൽ എം എൽ എ ഉദ്ഘാടനം ചെയ്തു. മലപ്പുറംജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് എ.ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. എം.കെ.എം ഗഫൂർ, എൻ.ആർ അനീഷ് തുടങ്ങിയവർ സംസാരിച്ചു. ഹൈസ്കൂളുകൾ, അംഗീകൃത ഗ്രന്ഥശാലകളിൽനിന്നുള്ള ഭാരവാഹികൾ ലൈബ്രറിയേറിയൻ തുടങ്ങി വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരികപ്രവർത്തകർ പങ്കെടുത്തു. കുണ്ടയാർ ഫൈറ്റേഴ്സ് ഗ്രന്ഥാലയം സെക്രട്ടറി ബിജു കുണ്ടയാർ സ്വാഗതംപറഞ്ഞു.

എടപ്പാൾ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ പച്ചക്കറി വിളവെടുപ്പ് നടത്തി

എടപ്പാൾ: ഗവ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകരുടെയും പിടിഎ ഭാരവാഹികളുടെയുംവിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. വെണ്ടയ്ക്ക, പയർ, വഴുതനങ്ങ,മുളക്, വെള്ളരി,  തക്കാളി, ചീര എന്നിവയുടെ വിളവെടുപ്പാണ്നടത്തിയത്. കേരള സർക്കാരിന്റെ അടുക്കളത്തോട്ടം  പദ്ധതിയുടെ ഭാഗമായാണ് പിടിഎ യുടെനേതൃത്വത്തിൽ ജൈവ പച്ചക്കറിയുടെ കൃഷി നടത്തുന്നതിനും വിളവെടുപ്പിനും പിടിഎ തീരുമാനിച്ചത്.  വിളവെടുപ്പ് പിടിഎ പ്രസിഡണ്ട് അഡ്വക്കറ്റ് കബീർ കാരിയാട്ട് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെഎം അബ്ദുൽ ഗഫൂർ പ്രധാനാധ്യാപിക സരോജിനി ടീച്ചർ ശ്രീജില ടീച്ചർ പിടിഎ എക്സിക്യൂട്ടീവ്അംഗം നിഷ, വിനീത മറ്റു  അധ്യാപകരും വിദ്യാർത്ഥികളും വിളവെടുപ്പിന്  നേതൃത്വം നൽകി.  ഇനിയുംതുടർന്നങ്ങോട്ട്  കൂടുതൽ നല്ല രീതിയിൽ പച്ചക്കറി കൃഷി നടത്തുമെന്ന് പി ടി എ പ്രസിഡന്റ്അഡ്വക്കറ്റ് കബീർ കാരിയാട്ട് അറിയിച്ചു. 

ചുവട് 2023 കുടുംബശ്രീ സി.ഡി.എസ് വാർഷികം ആഘോഷിച്ചു.

എടയൂർ ഗ്രാമപഞ്ചായത്ത് ചീനിച്ചോട്  വാർഡ് 13 ചുവട് 2023 കുടുംബശ്രീ എ.ഡി.എസ് വാർഷികം  പൂക്കാട്ടിരി വി പി ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു.  വാർഷികം എടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി: ഹസീന ഇബ്രാഹിം നിർവഹിച്ചു, മുൻഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ : കെ കെ രാജീവ് മാസ്റ്റർ, സി.ഡി.എസ് പ്രസിഡന്റ് ശ്രീമതി : സരോജിനി വാർഡ് മെമ്പർ ശ്രീമതി : സി.ടി ദീപ എന്നിവർ ആശംസ അർപ്പിച്ചു,  കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്റെ ഉദ്യോഗസ്ഥ ശ്രീമതി : ദീപ സ്ത്രീ സമത്വം എന്ന വിഷയത്തെഅധികരിച്ച് ക്ലാസ് എടുത്തു,  മുതിർന്ന കുടുംബശ്രീ അംഗങ്ങളെ ആദരിക്കൽ, അയൽ കൂട്ടങ്ങൾ, ഓക്സിലറി ഗ്രൂപ്പ് , ബാലസഭകൾ,  എന്നിവരുടെ വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറി..  സിഡിഎസ് മെമ്പർ ശ്രീമതി : ജസീല സ്വാഗതവും എ.ഡിഎസ് ചെയർപേഴ്സൺ  ശ്രീമതി : ശ്രീലക്ഷ്മി അധ്യക്ഷതയും വഹിച്ചു

വിദ്യാർത്ഥിയുടെ നല്ല മനസിന് വാർഡ് മെമ്പറുടെ സമ്മാനം

ചങ്ങരംകുളം: സഹപാഠിയായ സുഹൃത്തിനു ടൂറിനുപോകാൻആഗ്രഹമുണ്ടെങ്കിലുംപൈസയില്ലെന്നറിഞ്ഞു തന്റെ രക്ഷിതാവിൽ നിന്ന് പൈസവാങ്ങി ടൂറിനു കൂടെ കൂട്ടിയ അമീന്റെ നല്ലമനസിന് വാർഡ് മെമ്പറുടെ സ്നേഹസമ്മാനം.ചിയ്യാനൂർ ജിഎൽപി സ്കൂളിൽ നലാം ക്ലാസിൽ  പഠിക്കുന്ന ഇടശ്ശേരി വളപ്പിൽ ബഷീർ ഫൗസിയ ദമ്പതികളുടെ മകൻ അമീൻ ആണ് സഹപാഠിയുടെ ആഗ്രഹംസഫലീകരിക്കാൻ പിതാവിന്റെ സഹായം തേടിയത്‌.സംഭവം അറിഞ്ഞതോടെ വാർഡ് മെമ്പർ തസ്നീംഅബ്ദുൽ ബഷീർ സ്കൂളിൽ ചെന്ന് അമീന്റെ നല്ല മനസിനെ അഭിനന്ദിക്കുകയും സ്നേഹ സമ്മാനംകൈമാറുകയുമായിരുന്നു.സഹജീവികളോടും സമൂഹത്തോടും ഉള്ള സ്നേഹവും കടമയും  മറന്നുപോകുന്ന ഈ കാലഘട്ടത്തിൽ നാലാം ക്ലാസിൽ   പഠിക്കുന്ന     അമീൻ എന്ന കുട്ടിമാതൃകാപ്രവൃത്തിയെ മുതിർന്നവർ പോലും കണ്ട് പഠിക്കേണ്ടതാണെന്നും വാർഡ് മെമ്പർ പറഞ്ഞു. 

കുടുംബ  കൂട്ടായ്മ  “സംഗമം 2023

വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മറ്റി അമ്പലപ്പറമ്പ് മേഖല കുടുംബ  കൂട്ടായ്മ  "സംഗമം 2023 " പടിഞ്ഞാക്കരയിൽ നടത്തപ്പെട്ടു. ഡി.സി.സി പ്രസി: വി.എസ്.ജോയ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി.മെമ്പർ വി.മധുസൂതനൻ മുഖ്യപ്രഭാഷണം നടത്തി.അജീഷ് പട്ടേരി ആദ്യക്ഷംവഹിച്ചചടങ്ങിൽ മുബഷിർ അമ്പലപ്പറമ്പ് സ്വാഗതവും.പി.സി.എ.നൂർ, മുഹമ്മദ് പാറയിൽ ,പറശ്ശേരിഅസൈനാർ,കെ.വി.ഉണ്ണികൃഷ്ണൻ, ഷബാബ് വക്കരത്ത്, നാണു മാസ്റ്റർ, വി.ടി.മുസ്തഫ, എന്നിവർസംബന്ധിച്ചു. പുതുതായി പാർട്ടിയിലേക്ക് വന്ന പത്തോളം ആളുകളെഡി.സി.സി.പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു. സംഗമം 2023  പരിപാടിക്ക് പങ്കെടുത്തആളുകൾക്ക്  റഷീദ് പി വി പറമ്പോളം നന്ദിയും അറിയിച്ചു.

പരിരക്ഷാ അംഗങ്ങളുടെ സ്നേഹ സംഗമം സംഘടിപ്പിച്ചു.

തവനൂർ: തവനൂർ ഗ്രാമപഞ്ചായത്ത് സാമൂഹിക ആരോഗ്യ കേന്ദ്രം, ഇല കുറ്റിപ്പുറം എന്നിവരുടെസംയുക്താഭിമുഖ്യത്തിൽ പരിരക്ഷാ  അംഗങ്ങളുടെ സ്നേഹ സംഗമം സംഘടിപ്പിച്ചു. മറവഞ്ചേരി റിഫാപാലസിൽ നടന്ന സ്നേഹതീരം സ്നേഹ സംഗമം ഡോ.കെ.ടി ജലീൽ എം എൽ എ ഉദ്ഘാടനംചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നസീറ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ്ശിവദാസ്, നിഷ, വിമൽ, ധനലക്ഷ്മി, സബിൻ ചിറക്കൽ, ഡോ.വിജിത്ത്, ശിവകുമാർ, നജീബ്, ഷംനതുടങ്ങിയവർ സംബന്ധിച്ചു.