ചങ്ങരംകുളം: സഹപാഠിയായ സുഹൃത്തിനു ടൂറിനുപോകാൻആഗ്രഹമുണ്ടെങ്കിലുംപൈസയില്ലെന്നറിഞ്ഞു തന്റെ രക്ഷിതാവിൽ നിന്ന് പൈസവാങ്ങി ടൂറിനു കൂടെ കൂട്ടിയ അമീന്റെ നല്ലമനസിന് വാർഡ് മെമ്പറുടെ സ്നേഹസമ്മാനം.ചിയ്യാനൂർ ജിഎൽപി സ്കൂളിൽ നലാം ക്ലാസിൽ പഠിക്കുന്ന
ഇടശ്ശേരി വളപ്പിൽ ബഷീർ ഫൗസിയ ദമ്പതികളുടെ മകൻ അമീൻ ആണ് സഹപാഠിയുടെ ആഗ്രഹംസഫലീകരിക്കാൻ പിതാവിന്റെ സഹായം തേടിയത്.സംഭവം അറിഞ്ഞതോടെ വാർഡ് മെമ്പർ തസ്നീംഅബ്ദുൽ ബഷീർ സ്കൂളിൽ ചെന്ന് അമീന്റെ നല്ല മനസിനെ അഭിനന്ദിക്കുകയും സ്നേഹ സമ്മാനംകൈമാറുകയുമായിരുന്നു.സഹജീവികളോടും സമൂഹത്തോടും ഉള്ള സ്നേഹവും കടമയും മറന്നുപോകുന്ന ഈ കാലഘട്ടത്തിൽ നാലാം ക്ലാസിൽ പഠിക്കുന്ന അമീൻ എന്ന കുട്ടിമാതൃകാപ്രവൃത്തിയെ മുതിർന്നവർ പോലും കണ്ട് പഠിക്കേണ്ടതാണെന്നും വാർഡ് മെമ്പർ പറഞ്ഞു.










