എടയൂർ ഗ്രാമപഞ്ചായത്ത് ചീനിച്ചോട് വാർഡ് 13 ചുവട് 2023 കുടുംബശ്രീ എ.ഡി.എസ് വാർഷികം പൂക്കാട്ടിരി വി പി ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു.
വാർഷികം എടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി: ഹസീന ഇബ്രാഹിം നിർവഹിച്ചു, മുൻഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ : കെ കെ രാജീവ് മാസ്റ്റർ, സി.ഡി.എസ് പ്രസിഡന്റ് ശ്രീമതി : സരോജിനി
വാർഡ് മെമ്പർ ശ്രീമതി : സി.ടി ദീപ എന്നിവർ ആശംസ അർപ്പിച്ചു,
കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്റെ ഉദ്യോഗസ്ഥ ശ്രീമതി : ദീപ സ്ത്രീ സമത്വം എന്ന വിഷയത്തെഅധികരിച്ച് ക്ലാസ് എടുത്തു,
മുതിർന്ന കുടുംബശ്രീ അംഗങ്ങളെ ആദരിക്കൽ, അയൽ കൂട്ടങ്ങൾ, ഓക്സിലറി ഗ്രൂപ്പ് , ബാലസഭകൾ, എന്നിവരുടെ വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറി..
സിഡിഎസ് മെമ്പർ ശ്രീമതി : ജസീല സ്വാഗതവും എ.ഡിഎസ് ചെയർപേഴ്സൺ ശ്രീമതി : ശ്രീലക്ഷ്മി അധ്യക്ഷതയും വഹിച്ചു










