ലോറിയിടിച്ച് പരിക്കേറ്റ സൈക്കിള്‍ യാത്രികന് തുണയായി നടി നവ്യ നായര്‍

കോട്ടയം പട്ടണക്കാട് അഞ്ചാം വാര്‍ഡ് ഹരിനിവാസില്‍ രമേശിന്റെ സൈക്കിളില്‍ ഇടിച്ച് നിര്‍ത്താതെപോയ ലോറി പിന്തുടര്‍ന്ന് നിര്‍ത്തിച്ച നവ്യ ധീരതയുടെ പര്യായമായി. തുടര്‍ന്ന് അപകടവിവരംകൃത്യസമയത്ത് പൊലീസിലും അറിയിച്ച് ചികിത്സയും ഉറപ്പാക്കിയ ശേഷമാണ് നവ്യ മടങ്ങിയത്. മൈനാഗപ്പള്ളിയില്‍ യുവതിയുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ വാഹനം നിര്‍ത്താതെപോയ സംഭവം വലിയ വിമര്‍ശനത്തിന് ഇടയാക്കുമ്പോഴാണ് നടി നവ്യയുടെ മാതൃകാ ഇടപെടല്‍.

മൂടാൽ എമ്പയർ കോളേജ് ഓഫ് സയൻസ് -ൽ 2024 ലെ ഒണാഘോഷം തൈതക എന്ന പേരിൽവിപുലമായി ആഘോഷിച്ചു.

കുറ്റിപ്പുറം.മൂടാൽ എമ്പയർ കോളേജ് ഓഫ് സയൻസ് -ൽ 2024 ലെ ഒണാഘോഷം തൈതക എന്നപേരിൽ വിപുലമായി ആഘോഷിച്ചു.ഓണാഘോഷം കോളേജ് വൈസ് പ്രിൻസിപ്പാൾ രജ്ജുഷരാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു.കോളേജ് രജിസ്‌ട്രാർ TV ശ്രീകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽമലയാളം അദ്ധ്യാപിക ബീന ജി നായർ  മുഖ്യപ്രഭാഷണം നടത്തി.ചടങ്ങിൽ ശാദിയ അയ്യനാരി , ജിത്തു, വിദ്യാർത്ഥി പ്രതിനിധി അസ്‌ലം ആശംസ പറഞ്ഞു.ഓണാഘോഷപരിപാടികളുമായിബന്ധപ്പെട്ട് തിരുവാതിരകളി,ഫ്ലാഷ് മോമ്പ്, ഉറിയടി, വടംവലി,കസേരകളി, ശിങ്കാരിമേളവുംവിപുലമായ ഓണസദ്യയും നടത്തി. പരിപാടി്കൾക്ക് വിശാഖ് ഉണ്ണി, ജംഷീദ്,കൃഷ്ണേന്ദു,ഷിജ, ശ്രേയ, ജിജി രേഷ്മ,ജുമൈല എന്നിവർ നേതൃത്വം നൽകി .

ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ഓണംവിപണനമേള ആരംഭിച്ചു

ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓണം വിപണനമേള വലിയകുന്നിൽആരംഭിച്ചു.വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റിചെയർമാൻ വി.ടി അമീർഅദ്ധ്യയക്ഷതവഹിച്ചചടങ്ങിൽ ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ടി ഷഹനാസ് ചടങ്ങ് ഉദ്ഘാടനംചെയ്തു.കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡൻ്റ പി.സി.എ നൂർ,പഞ്ചായത്ത്ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻ്റിംഗ് ചെയർമാൻ എൻ.മുഹമ്മദ്,ക്ഷേമകാര്യസ്റ്റാൻ്റിംഗ്കമ്മിറ്റിചെയർപേഴ്സൺ എൻ.ഖദീജ,ബ്ലോക്ക്മെമ്പർ അബ്ദുറഹിമാൻ,മെമ്പർമാരായ മാനുപ്പമാസ്റ്റർ,കെ.ടി ഉമ്മുക്കുൽസു ടീച്ചർ,ബാലചന്ദ്രൻ,CDS ചെയർപേഴ്സൺ കല,അക്കൗണ്ടൻ്റ് രതികഎന്നിവർ ആശംസകൾ അർപ്പിച്ച്സംസാരിച്ചു.രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,വ്യാപാരിപ്രതിനിധികൾ,CDS അംഗങ്ങൾ,നാട്ടുകാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സൗജന്യ നീന്തൽപരിശീലനം തുടങ്ങി

പട്ടാമ്പി : പട്ടാമ്പി മണ്ഡലത്തിലെ എല്ലാവരെയും നീന്തൽ പഠിപ്പിക്കാനായി എം.എൽ.എ.യുടെനേതൃത്വത്തിലുള്ള ‘ഓളം’ സൗജന്യ നീന്തൽപരിശീലന ക്യാമ്പ് തുടങ്ങി. നഗരസഭയിലെ കൊടലൂർപെരിക്കാട്ടുകുളത്തിൽ മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. നഗരസഭാധ്യക്ഷ ഒ. ലക്ഷ്മിക്കുട്ടി അധ്യക്ഷയായി. നഗരസഭാ വൈസ് ചെയർമാൻ ടി.പി. ഷാജി, സ്ഥിരംസമിതിയധ്യക്ഷൻ വിജയകുമാർ, കൗൺസിലർമാരായ മുനീറ, സൈതലവി വടക്കേതിൽ, ഹമീദ്, സി.എ. റാസി, ജില്ലാ പഞ്ചായത്തംഗംഎ.എൻ. നീരജ്, കേരള സ്റ്റേറ്റ് സ്പോർട്‌സ് കൗൺസിൽ അംഗം എം. രാമചന്ദ്രൻ, നീന്തൽപരിശീലകൻ വി. ടർബു, പട്ടാമ്പി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനധികൃതർ, ട്രോമാകെയർപ്രവർത്തകർ, സിവിൽ ഡിഫെൻസ് പ്രവർത്തകർ, നീന്തൽ പരിശീലകർ, രക്ഷിതാക്കൾ തുടങ്ങിയവർപങ്കെടുത്തു.

തമിഴ് സിനിമയിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് തടയിടാൻ നടികർ സംഘം.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ തമിഴ് സിനിമയിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് തടയിടാൻ നടികർ സംഘം. സിനിമാ മേഖലയിലെ അതിക്രമത്തെക്കുറിച്ച് പരാതി നൽകാൻ താരസംഘടനയായ നടികർ സംഘം കമ്മിറ്റിയെ നിയോ​ഗിച്ചു. തെന്നിന്ത്യൻ നടി രോഹിണിയെ കമ്മിറ്റിയുടെ അധ്യക്ഷയായി നിയോ​ഗിച്ചു.2019 മുതൽ താരസംഘടനായായ നടികർസംഘത്തിൽ ആഭ്യന്തര സമിതി…

നെഹ്റു ട്രോഫി വള്ളംകളി ഈ മാസം 28ന്

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ച നെഹ്റു ട്രോഫി വള്ളംകളി ഈമാസം 28ന് നടത്തും. നെഹ്റു ട്രോഫി ബോട്ട് റേസ് (എന്‍ടിബിആര്‍) സൊസൈറ്റിയുടെഎക്‌സിക്യുട്ടീവ് യോഗത്തിലാണ് തീരുമാനം. ഭൂരിപക്ഷം ക്ലബ്ബുകളും ഈ മാസം 28 നാണ് സൗകര്യമെന്ന് യോഗത്തില്‍ അറിയിച്ചിരുന്നു. ചാമ്പ്യന്‍സ് ബോട്ട് ലീഗ് നടത്തേണ്ട ആവശ്യവും യോഗത്തില്‍ ചര്‍ച്ചയായി. കേരളത്തിലെ വിവിധഭാഗങ്ങളില്‍ നടക്കുന്ന പ്രാദേശിക വള്ളംകളികള്‍ ഈമാസം 24-ാം തീയതിയോടെഅവസാനിച്ചിരുന്നു. നെഹ്റു ട്രോഫി വള്ളംകളി നടത്തണമെന്നാവശ്യപ്പെട്ട് ബോട്ട് ക്ലബുകള്‍മുഖ്യമന്ത്രിക്ക് നേരത്തെ നിവേദനം നല്‍കിയിരുന്നു.

ഒപ്പന വേദിയിൽ കറുത്ത മണവാട്ടി ഇരിന്നാലും പ്രേക്ഷകർക്ക് കലാസ്വാദനം സാധ്യമാണെന്ന്കാണിക്കണം. ആ മണവാട്ടിയും മൊഞ്ചത്തിയാണെന്ന് അടയാളപ്പെടുത്തണം. എന്തെന്നാൽ ഈലോകം കറുത്ത മനുഷ്യരുടേത് കൂടിയാണ്.

കറുത്ത മണവാട്ടിയില്ലാത്ത ലോകം. ഒപ്പന കേരളത്തിലെ ജനകീയ കലാരൂപം എന്നാണ് പറയപ്പെടുന്നത് പ്രത്യേകിച്ച് മുസ്ലീം സമൂഹവുമായി ബന്ധപ്പെട്ടത്. മണവാളനെ കാത്തിരിക്കുന്ന മണവാട്ടിയെ അണിയിച്ചൊരുക്കി ചുറ്റും കൂടി നിൽക്കുന്ന സുഹൃത്തുക്കൾ കൈകൊട്ടി പാടി അവതരിപ്പിക്കുന്ന ഒപ്പന മലബാറിലെ മുസ്ലീം വീടുകളിലാണ് പ്രധാനമായും ഉണ്ടായതെന്ന് പറയപ്പെടുന്നു. എന്നാൽ, നമ്മുടെ കലോത്സവ വേദികളിൽ…

*പുതുവത്സര സമ്മാനമായി

*ഒരു ലക്ഷം രൂപയുടെ* *പുസ്തകവുമായി വളാഞ്ചേരി നഗരസഭ* വളാഞ്ചേരി:പുതുവത്സര സമ്മാനമായി വളാഞ്ചേരി നഗരസഭ ഒരു ലക്ഷം രൂപയുടെ പുസ്തകംനഗരസഭ സ്വരാജ് ലൈബ്രറിയിലേക്ക് കൈമാറി.നഗരസഭ 2023-24 വാർഷിക പദ്ധയിൽ ഒരു ലക്ഷംരൂപ വകയിരുത്തിയാണ് പുസ്തകങ്ങൾ വാങ്ങിയത്.സ്വരാജ് ലൈബ്രറി ഹാളിൽ വെച്ച് നടന്ന പരിപാടിനഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.ചെയർമാനിൽ നിന്നും മുൻജില്ല പഞ്ചായത്ത് മെമ്പർ കെ.എം.അബ്ദുൽ ഗഫൂർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.നഗരസഭ വിദ്യാഭ്യാസകലാകായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അദ്ധ്യക്ഷനായി. മാനവേന്ദ്രനാഥ്വളാഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി. വളരാം വായനയിലൂടെ എന്ന പേരിൽ ആരംഭിച്ച മെമ്പർഷിപ്പ്കാംപയിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ സി.ഡി.എസ്.മെമ്പർ ഖൈറുന്നീസക്ക് അംഗത്വംനൽകി നിർവ്വഹിച്ചു.നഗരസഭ കൗൺസിലർമാരായ കെ.സിദ്ദീഖ് ഹാജി, ഉമ്മുഹബീബ,ഹസീനവട്ടോളി,സി.ഡി.എസ്.ചെയർപേഴ്സൺ അഷിത റഷീദ്, മുതിർന്ന മാധ്യമ പ്രവർത്തകൻസി.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.നഗരസഭ ലൈബ്രേറിയൻ നൂറുൽ ആബിദ് നാലകത്ത്സ്വാഗതവും കൗൺസിലർ ബദരിയ്യ മുനീർ നന്ദിയും പറഞ്ഞു. ആദ്യഘട്ടത്തിൽ നഗരസഭ പതിനൊന്ന്ലക്ഷത്തോളം രൂപ ചെലവിച്ച് ആധുനിക രീതിയിൽ ലൈബ്രറി നവീകരിച്ചിരുന്നു. പുസ്തകവണ്ടി, പ്രതിമാസ ചർച്ചകൾ, വനിത, വയോജന, ബാല കൂട്ടായ്മ എന്നിവക്കും പരിപാടിയിൽ രൂപം നൽകി.