*ഒരു ലക്ഷം രൂപയുടെ* *പുസ്തകവുമായി വളാഞ്ചേരി നഗരസഭ*
വളാഞ്ചേരി:പുതുവത്സര സമ്മാനമായി വളാഞ്ചേരി നഗരസഭ ഒരു ലക്ഷം രൂപയുടെ പുസ്തകംനഗരസഭ സ്വരാജ് ലൈബ്രറിയിലേക്ക് കൈമാറി.നഗരസഭ 2023-24 വാർഷിക പദ്ധയിൽ ഒരു ലക്ഷംരൂപ വകയിരുത്തിയാണ് പുസ്തകങ്ങൾ വാങ്ങിയത്.സ്വരാജ് ലൈബ്രറി ഹാളിൽ വെച്ച് നടന്ന പരിപാടിനഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.ചെയർമാനിൽ നിന്നും മുൻജില്ല പഞ്ചായത്ത് മെമ്പർ കെ.എം.അബ്ദുൽ ഗഫൂർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.നഗരസഭ വിദ്യാഭ്യാസകലാകായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അദ്ധ്യക്ഷനായി. മാനവേന്ദ്രനാഥ്വളാഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി. വളരാം വായനയിലൂടെ എന്ന പേരിൽ ആരംഭിച്ച മെമ്പർഷിപ്പ്കാംപയിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ സി.ഡി.എസ്.മെമ്പർ ഖൈറുന്നീസക്ക് അംഗത്വംനൽകി നിർവ്വഹിച്ചു.നഗരസഭ കൗൺസിലർമാരായ കെ.സിദ്ദീഖ് ഹാജി, ഉമ്മുഹബീബ,ഹസീനവട്ടോളി,സി.ഡി.എസ്.ചെയർപേഴ്സൺ അഷിത റഷീദ്, മുതിർന്ന മാധ്യമ പ്രവർത്തകൻസി.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.നഗരസഭ ലൈബ്രേറിയൻ നൂറുൽ ആബിദ് നാലകത്ത്സ്വാഗതവും കൗൺസിലർ ബദരിയ്യ മുനീർ നന്ദിയും പറഞ്ഞു. ആദ്യഘട്ടത്തിൽ നഗരസഭ പതിനൊന്ന്ലക്ഷത്തോളം രൂപ ചെലവിച്ച് ആധുനിക രീതിയിൽ ലൈബ്രറി നവീകരിച്ചിരുന്നു. പുസ്തകവണ്ടി, പ്രതിമാസ ചർച്ചകൾ, വനിത, വയോജന, ബാല കൂട്ടായ്മ എന്നിവക്കും പരിപാടിയിൽ രൂപം നൽകി.