താരസംഘടനയായ അമ്മയിലെ തർക്കം പുതിയ തലത്തിലേയ്ക്ക്. നടി അൻസിബയ്ക്ക് സംഘടനകാരണം കാണിക്കൽ നോട്ടീസ് നൽകി. മാധ്യമങ്ങൾക്ക് അഭിമുഖം നൽകി അൻസിബ സംഘടനയെതകർക്കാൻ ശ്രമിച്ചെന്നും ഇതിൽ വ്യക്തമായ വിശദീകരണം നൽകിയില്ലെങ്കിൽ സംഘടന അടുത്തനടപടികളിലേക്ക് കടക്കുമെന്നുമാണ് താക്കീത്. ജൂൺ 17-ാം തീയതിക്ക് മുൻപ് മറുപടിനൽകണമെന്നാണ് അറിയിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്ക് മുന്നിൽ താരസംഘടനയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനാണ് അൻസിബശ്രമിച്ചതെന്നാണ് എക്സിക്യൂട്ടീവ് കമ്മിറ്റി നിരീക്ഷണമെന്ന് കാരണം കാണിക്കൽ നോട്ടീസിൽചൂണ്ടിക്കാട്ടുന്നു. ഇത് സംഘടനയുടെ സുഗമമായ നടത്തിപ്പിന് തടസ്സമുണ്ടാക്കിയെന്നുംപൊതുജനങ്ങൾക്ക് മുന്നിൽ അമ്മയുടെ സൽക്കീർത്തിയും ജനപ്രീതിയും ഇടിയാൻകാരണമായെന്നും എക്സിക്യൂട്ടീവ് കമ്മിറ്റി നിരീക്ഷിച്ചു. അതേസമയം നടി അൻസിബ വനിതാ എസ്ഐക്കും നടി ലക്ഷ്മി പ്രിയയ്ക്കും എതിരെ നൽകിയപരാതിയിൽ കഴമ്പില്ലെന്നാണ് പൊലീസ് റിപ്പോർട്ട്. തൃപ്പൂണിത്തുറ വനിതാസെൽ എസ്ഐ രേഷ്മനടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ്ചെയ്തതെന്നുമാണ് തൃക്കാക്കര എസിപി സിറ്റി പൊലീസ് കമ്മീഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിൽപറയുന്നത്. വ്യാജ പരാതിയുടെ മറവിൽ ലക്ഷ്മി പ്രിയയും വനിതാ എസ്ഐയും ചേർന്ന് മാനസികമായിപീഡിപ്പിച്ചെന്നായിരുന്നു അൻസിബയുടെ പരാതി.
എടയൂർ വായനശാല പൗരസമിതിയുടെ പുതിയ ആബുലൻസ് സമർപ്പണം ഇന്ന് കോട്ടക്കൽനിയോജക മണ്ഡലം MLA ശ്രീ ആബിദ് ഹുസൈൻ തങ്ങൾ നിർവ്വഹിച്ചു.
പൗരസമിതി മുഖ്യ രക്ഷാധികാരി പി.വി. മൂസ ഹാജിയിൽ നിന്ന് താക്കോൽ വാങ്ങി ആബുലൻസ്നാടിന് സമർപ്പിച്ചു.... വർണ്ണാഭമായ ചടങ്ങിന് വായനശാല പൗരസമിതി സിക്രട്ടറി കെ. ഉണ്ണികൃഷ്ണൻ സ്വാഗതംആശംസിച്ചു... പ്രസിഡന്റ് കെ. മനോജ് അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ Pv മൂസഹാജി യെ MLAപൊന്നാടഅണിയിക്കുകയും പൗരസമിതി രക്ഷധികാരി KP ഗോപിനാഥൻ മൊമെന്റോ നൽകി ആദരിക്കുകയുംചെയ്തു . ആബുലൻസ് ഡ്രൈവർമാരെയും, അഗ്രിക്കൽച്ചറിൽ ഡേക്ട്ടറേറ്റ് നേടിയ അഞ്ജനദേവരാജിനെയും ചടങ്ങിൽ MLA മൊമെന്റോ നൽകി ആദരിച്ചു. ശ്രീ പി.വി. മൂസ ഹാജി മറുപടി പ്രസംഗം നടത്തി , വായനശാല പൗരസമിതിയുടെ പ്രവർത്തനങ്ങളെ വിലയിരുത്തുകയും ആശംസകൾ നേരുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഹസീന ഇബ്രാഹിം ധനസഹായ വിതരണം ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് മെംബർ ശ്രീ സബാഹ് ബ്രദേഴ്സ് ഹൈസ്ക്കൂൾ NSS യൂണിറ്റിന് മരുന്ന് കിറ്റുകൾവിതരണം ചെയ്തു. വിവിധ ജനപ്രധിനിധികൾ സമൂഹിക, സാംസക്കരിക രംഗത്തെ പ്രമുഖർ സന്നിഹിതരായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വേലായുധൻ, ബ്ലോക് മൊബർ ബുഷറ നാസർ: AO DA മലപ്പുറംപ്രസിഡന്റ് ഷബീർകൊളത്തൂർ, വാർഡ് മെംബർ CT ദീപ, B വേണുഗോപാൽ, എം.പി ഇസാക്ക്, പൗരസമിതി ഉപദേശകസമിതി അംഗംപി.ടി. സുധാകരൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു...
*സൗജന്യ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയുടേയും നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റേയുംസംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ശിശുരോഗ സ്പെഷ്യാലിറ്റി മെഡിക്കൽക്യാമ്പും സംഘടിപ്പിച്ചു. സിറാജുൽ ഹുദ സുന്നി മദ്രസ കാരാട് വെച്ച് നടന്ന മെഡിക്കൽ ക്യാമ്പ് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ മാരാത്ത് ഇബ്രാഹിം അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ ചെയർമാൻ അഷറഫ്അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. ജനറൽ വിഭാഗത്തിൽ അർബൻ മെഡിക്കൽ ഓഫീസർ ഡോ. നൂർജഹാൻ, ഡോ. അഫീഫ് അഹമ്മദ്. ശിശുരോഗ വിഭാഗത്തിൽ ഡോ.അലി മുഹമ്മദ് എന്നിവർരോഗികൾക്ക് സേവനം നൽകി. രോഗികൾക്ക് സൗജന്യ പ്രഷർ, ഷുഗർ പരിശോധന, സൗജന്യകാഴ്ച പരിശോധന എന്നിവയും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു. കൗൺസിലർമാരായ ശിഹാബ്പാറക്കൽ, കെ.വി ഉണ്ണി കൃഷ്ണൻ എൻ.ഹസ്സൈനാർ,എംപി.മുജീബ്,മമ്മി നടക്കാവിൽ,കെടി. ഹദീദ്എന്നിവർ സംസാരിച്ചു. ക്യാമ്പിൽ 130 ലതികം പേർ പങ്കെടുത്തു.മെഡിക്കൽ ഓഫീസർഡോ.നൂർജഹാൻ നന്ദി പറഞ്ഞു.
വളാഞ്ചേരി നഗരസഭ 2023-2024 വാർഷിക പദ്ധതിയിലെ സമഗ്ര പച്ചക്കറി കൃഷിക്ക് അപേക്ഷനൽകിയ മുഴുവൻ ഗുണഭോക്താക്കൾക്കും പച്ചക്കറിതൈകളും വിത്തും നൽകുന്ന പ്രവർത്തിആരംഭിച്ചു.
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2023-2024 വാർഷിക പദ്ധതിയിലെ സമഗ്ര പച്ചക്കറി കൃഷിക്ക് അപേക്ഷ നൽകിയ മുഴുവൻ ഗുണഭോക്താക്കൾക്കും പച്ചക്കറിതൈകളും വിത്തും നൽകുന്ന പ്രവർത്തി ആരംഭിച്ചു. പരിപാടി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷയായി.കൃഷി നമ്മുടെ സംസ്കാരത്തിന്റെ സൗന്ദര്യത്തെ മാറ്റ് കൂട്ടുന്ന രീതിയാണെന്നും,പരസ്പര കൈമാറ്റങ്ങൾ,…
മജ്ലിസ് ഹയർ സെക്കണ്ടറി സ്കൂളിൽ ആർട്സ് ഫെസ്റ്റ് 2023ന് വർണ്ണാഭമായ തുടക്കം.
കലാപങ്ങളുടെ കാലത്ത് കലകൊണ്ടൊരു കലഹം ,എന്ന നാമധേയത്തിൽ സംഘടിപ്പിച്ച കലാവിരുന്ന്സ്കൂൾ പ്രിൻസിപ്പൽ ഫൈസൽ മാസ്റ്ററുടെ അധ്യക്ഷതയിൽ സ്കൂൾ പി,ടി,എ ,പ്രസിഡണ്ട്അഡ്വക്കേറ്റ് നജ്മുദ്ദീൻ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമ ടിവി താരം അനിൽ കലാഭവൻവിശിഷ്ടാതിഥിയായിരുന്നു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന കലാവിരുന്ന് വിദ്യാർത്ഥികളുടെ വിവിധകലാപരിപാടികളോടെ നാളെ സമാപിക്കും,
പുതിയ കാന്റീൻ പ്രവർത്തനമാരംഭിച്ചു
വട്ടംകുളം: വട്ടംകുളം പഞ്ചായത്തിൽ പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കാന്റീൻ, പുതിയരീതിയിലും ആധുനിക സൗകര്യങ്ങളോടെയും പണി പൂർത്തീകരിച്ചു പുതിയ കെട്ടിടത്തിലേക്കു“നവശ്രീ കുടുംബശ്രീ കാന്റീൻ’ മാറ്റിസ്ഥാപിച്ചു.എല്ലാ സൗകര്യങ്ങളോടും കൂടി നാട്ടുകാർക്കും, ഉദ്യോഗസ്ഥർക്കും ഉപകാരപ്രദമാകുന്ന വിധത്തിൽ മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമാക്കാനാണ്ലക്ഷ്യമിടുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മജീദ് കഴുങ്കിൽ ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാൻഡിങ്കമ്മിറ്റി ചെയർമാൻ എം, എ, നജീബ്, വൈസ് പ്രസിഡന്റ് ദീപ മണികണ്ഠൻ, സെക്രട്ടറി രാജശ്രീ, മറ്റ്മെമ്പറന്മാരും, ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു,
വഖഫ് ആസ്തികളുടെ കാര്യക്ഷമമായ വിനിയോഗം ഉറപ്പാക്കും;അഡ്വ. എം.കെ. സക്കീർ
പൊന്നാനി: കേരളത്തിലെ വഖഫ് സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ആസ്തികൾ സംരക്ഷിച്ച്അവയുടെ കാര്യക്ഷമമായ വിനിയോഗം ഉറപ്പാക്കുമെന്ന് വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ.സക്കീർ പറഞ്ഞു.123 വർഷം പിന്നിട്ട മഊനത്തുൽ ഇസ്ലാം സഭ പൊന്നാനിയുടെ വിദ്യാഭ്യാസമേഖലയ്ക്ക് നൽകിയ സംഭാവനകൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. മഊനത്തുൽ ഇസ്ലാം സഭയുടെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എ.എം. അബ്ദുസമദിനെ ആദരിക്കുന്നതിനായി പ്യാക്ക - ജെ.എം.റോഡ് കൂട്ടായ്മ സംയുക്തമായി സംഘടിപ്പിച്ചചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.എസ്.എസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സുഹൃദ് സംഗമത്തിൽ ടി.കെ. അഷറഫ്അധ്യക്ഷത വഹിച്ചു.കെ.ഇമ്പിച്ചിക്കോയ തങ്ങൾ, വി.ബഷീർ എന്നിവർ പ്രസംഗിച്ചു.ഏ.എം.അബ്ദുസമദ് മറുപടി പ്രസംഗം നടത്തി.
സി .കെ .പാറ കരടാവ് തടയണ ഉദ്ഘാടനം
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ.റഫീഖ നിർവഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2022/2023 പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപ വിലയിരുത്തി നിർമ്മിച്ച സി .കെ .പാറ കരടാവ് തടയണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ.റഫീഖ നിർവഹിച്ചു. എടയൂർ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം അദ്ധ്യക്ഷത നിർവഹിച്ച പരിപാടിയിൽ ഡിവിഷൻ മെമ്പർ എ.പി.സബാഹ്സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ ചെയർമാൻ ജാഫർ പുതുക്കുടി, എ .കെ. മുസ്തഫ, കെ .കെ മോഹന കൃഷ്ണൻ, k pഅസിസ്, രാമകൃഷ്ണൻ, അബൂബക്കർ മാസ്റ്റർ എന്നിവരും നാട്ടുകാരും പരിപാടിയിൽ പങ്കടുത്തു.
കെ.പി.എസ്.ടി.എ എടപ്പാൾ ഉപജില്ലാ കമ്മറ്റി സ്വദേശ് മെഗാ ക്വിസ് സംഘടിപ്പിച്ചു.
എടപ്പാൾ: എടപ്പാൾ ഗവ:ഹയർ സെക്കന്ററി സ്കൂളിൽ വെച്ചു നടന്ന ഉപജില്ലാതല മത്സരങ്ങൾവട്ടംകുളം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എം എ നജീബ് ഉദ്ഘാടനംചെയ്തു. ഉപജില്ലാ പ്രസിഡന്റ് രഞ്ജിത്ത് അടാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാനഎക്സിക്യൂട്ടീവ് കമ്മറ്റിയംഗം സി.പി. മോഹനൻ സമ്മാനദാനം നിർവ്വഹിച്ചു.കെ.വി. വാസുദേവൻ,സി.എസ്. മനോജ്,പ്രഷീദ്.കെ.വി. അബ്ദുൽ ഹക്കീം, കെ.പ്രമോദ്, ബിജു. പി. സൈമൺ, അബ്ദുൽ ജലീൽ, അശ്വതി. എസ്, സിന്ധു.ഇ.ടി,റസീന,സിറിൽ. ടി.ജെ., പി.ജി.സജീവ്എന്നിവർ പ്രസംഗിച്ചു.










