വിദ്യാർഥികളുടെ യാത്ര സംബന്ധിച്ച ഫെയർസ്റ്റേജ് നിരക്ക് പട്ടിക പുറത്തിറക്കി;മോട്ടോർവാഹനവകുപ്പ് 

തിരുവനന്തപുരം: വിദ്യാർഥികളുടെ യാത്ര സംബന്ധിച്ച ഫെയർസ്റ്റേജ് നിരക്കിലെ അവ്യക്തത നീക്കിമോട്ടോർവാഹന വകുപ്പ് പട്ടിക പുറത്തിറക്കി. ഒന്നു മുതൽ 16 വരെയുള്ള ഫെയർ സ്റ്റേജ്, ദൂരം, യാത്രനിരക്ക്, വിദ്യാർഥി നിരക്ക് എന്നിവ വ്യക്തമാക്കി ട്രാൻസ്പോർട്ട് കമീഷണറാണ് പട്ടികപ്രസിദ്ധപ്പെടുത്തിയത്. ഇതോടെ വിദ്യാർഥിനിരക്ക് സംബന്ധിച്ച തർക്കത്തിൽ വ്യക്തത വന്നു. 2.5 കി.മീ ദൂരമുള്ള ഒന്നാമത്തെ ഫെയർസ്റ്റേജിന് വിദ്യാർഥികൾക്ക് ഒരു രൂപയേയുള്ളൂ. രണ്ടും മൂന്നുംസ്റ്റേജുകൾക്ക് രണ്ടു രൂപയാണ്. പിന്നീടുള്ള നാല് സ്റ്റേജുകൾക്ക് മൂന്നു രൂപയും അടുത്ത നാല്സ്റ്റേജുകൾക്ക് നാലു രൂപയുമാണ് നിരക്ക്. പട്ടിക മോട്ടോർ വാഹനവകുപ്പിന്‍റെ വെബ്സൈറ്റിൽപ്രസിദ്ധീകരിച്ചു. 2022 മേയ് ഒന്നു മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിലായത്. മായനാട് സ്വദേശിനിയായവിദ്യാർഥിനി ശിഫാന മോട്ടോർ വാഹന വകുപ്പിൽനിന്ന് വിവരാവകാശ നിയമപ്രകാരം കൃത്യമായനിരക്ക് എടുത്തതോടെയാണ് ഫെയർസ്റ്റേജ് തിരിച്ച് വിദ്യാർഥിനിരക്ക് പുറത്തിറക്കിയത്.

പുലാമന്തോൾ ഗ്രാമ പഞ്ചായത്തും കാർഷിക വികസന കർഷക ക്ഷേമ വകുപ്പും ചേർന്ന് സംഘടിപ്പിച്ചപരിപാടിയിൽ മികച്ച വിദ്യാർത്ഥി കർഷകനായി മുഹമ്മദ്‌ ജംഷാദ്‌ ചോലപ്പാടൻ കുരുവമ്പലത്തിനെതെരെഞ്ഞെടുത്തു 

കുരുവമ്പലം: പുലാമന്തോൾ ഗ്രാമ പഞ്ചായത്തും കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമവകുപ്പും ചേർന്ന് സംഘടിപ്പിച്ച ചിങ്ങം 1 കർഷക ദിനാചരണത്തിന്റെ ഭാഗമായി (2022 ആഗസ്റ്റ്‌ 17)  മികച്ച വിദ്യാർത്ഥി കർഷകനായി ചോലപ്പാടൻ മുഹമ്മദ്‌ ജംഷാദ്‌ കുരുവമ്പലത്തിനെതെരെഞ്ഞെടുത്തു. പുലാമന്തോൾ പഞ്ചായത്ത്‌ കൃഷി ഭവനിൽ നടന്ന ചടങ്ങിൽ അധ്യക്ഷൻപുലാമന്തോൾ ഗ്രാമ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ശ്രീ : ചന്ദ്രമോഹനൻ പനങ്ങാട്ടിൽ നിന്നുംസർട്ടിഫിക്കറ്റും, മൊമന്റോയും സ്വീകരിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌  ശ്രീമതി: സൗമ്യ പി ഉദ്ഘാടനംനിർവ്വഹിച്ച പരിപാടിയിൽ വിവിധ വാർഡ്‌ മെമ്പർമ്മാർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ തുടങിയവർപങ്കെടുത്തു.  കുരുവമ്പലം ചോലപ്പാടൻ നൗഷാദ്‌ - കമറുന്നീസ ദമ്പതികളുടെ മൂത്ത മകനായിട്ടുള്ള മുഹമ്മദ്‌ജംഷാദ്‌ ജി എച്ച്‌ എസ്‌ പുലാമന്തോൾ ഹയർസെക്കണ്ടറി +2 വിദ്യാർത്ഥിയാണു. ക്ലാസിനുപോകുന്നതിനു മുൻപും, ക്ലാസ്‌ കഴിഞ്ഞു വന്നതിനു ശേഷവുള്ള സമയങ്ങളാണു ജംഷാദ്‌കൃഷിക്കായി സമയം കണ്ടെത്തുന്നത്‌. കൃഷി ഭൂമിയിൽ സഹായത്തിനായി സഹോദരൻ മുഹമ്മദ്‌റഷാദ്‌, സഹോദരി ഫാത്തിമ ഷഹാന എന്നിവരും കൂട്ടിനുണ്ട്‌. സൗദിയിൽ പ്രവാസിയായ പിതാവ്‌നൗഷാദിന്റെയും, കുടുംബാംഗങളുടേയും  പൂർണ്ണ പിന്തുണയുണ്ടെന്ന് ജംഷാദ്‌ പറഞ്ഞു. കൃഷിയോടൊപ്പം മീൻ വളർത്തലിലും കഴിവു തെളിയിച്ചു കൊണ്ടിരിക്കുകയാണു ജംഷാദ്‌.

സഹപാഠിയെ തേടി വീട്ടിലെത്തി 

എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കനിവ്ബഡ്സ്&റിഹാബിലേറ്റേഷൻ സ്കൂളിലെ കുട്ടികളും,അധ്യാപകരും അവരുടെ സഹപാഠികളായ ജീവനേയും,മുഹുസിനേയും തേടി വീട്ടിലെത്തി. സ്കൂളിലേക്ക് വരാൻ കഴിയാതെ പ്രയാസപ്പെടുന്ന കുട്ടുകാരേ കാണാൻ പോയത് വ്യത്യസ്തഅനുഭവമായി മാറി നട്ട് വളർത്താനും,പരിപാലിക്കാനും ഒരു റോസ ചെടിയാണ് സമ്മാനം നൽകിയത് ഈ ചെടിയുടെ പൂക്കളുടെ സുഗന്ധം അവർ സ്ക്കൂളിനോടുള്ളആത്മബന്ധം ഊട്ടി ഉറപ്പിക്കാൻ കഴിയും. ഒരു ശലഭമായി പറക്കണമെങ്കിൽ,അതിന് മുമ്പ് ഒരു പാട് ത്യാഗവും, പ്രയത്നവും ആവിശ്യമാണ് ഈ ശലഭങ്ങൾക്കും അതിന് കഴിയട്ടേ" ശലഭങ്ങളേ തേടി ഇനിയും വരാമെന്ന് പറഞ്ഞ് കൈനിറയേ മിഠായിയും നൽകി മടങ്ങിസ്ക്കൂളിലെ അധ്യാപികമാരായ,ഗിരിജ ടീച്ചർ,ഷീല ടീച്ചർ, തറാപ്പിസ്റ്റ് പാർവ്വതി, PTA പ്രസിഡന്റ് എംഎം ഉണ്ണികൃഷ്ണൻ എന്നിവരും കുട്ടികളോടപ്പം പങ്കെടുത്തു. 

freedom wall വളാഞ്ചേരി SHO ജിനേഷ് സർ ഉൽഘാടനം നിർവഹിച്ചു .

MES ഹയർ സെക്കന്ററി സ്കൂളിൽ നടന്നു കൊണ്ടിരിക്കുന്ന NSS സപ്തദിന സഹവാസക്യാമ്പിന്റെഭാഗമായി വോളന്റീർസ് വരച്ച freedom wall വളാഞ്ചേരി SHO ജിനേഷ് സർ ഉൽഘാടനംനിർവഹിച്ചു.. അതോടൊപ്പം ചിങ്ങം 1 കർഷകദിനമായ ഇന്ന് സ്കൂളിലെ ഹരിത സേനഭൂമിത്രസേന,NSS വോളന്റീർസ് സംയുക്തമായി കർഷകരെ ആദരിച്ചു... കർഷകരായ സൈദലവി, സലീം വെണ്ടല്ലൂർ, ഫൈസൽ എന്നവരെ ആദരിച്ചു... സ്കൂൾ പ്രിൻസിപ്പൽ സി. എം ഫിറോസ്സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രോഗ്രാം ഓഫീസർ സൈനുദ്ധീൻ സർ ,ക്ലസ്റ്റർ കൺവീനർ ഷാഹിനടീച്ചർ,അദ്ധ്യാപകരായ സുധീർ, ശറഫുദ്ധീൻ, വിദ്യാർഥികളായ റയാൻ, ആദിൽ ഇർഫാൻ, വൃന്ദതുടങ്ങിയവർ സംസാരിച്ചു.

ചിങ്ങം ഒന്ന് കർഷക ദിനത്തിന്റെ ഭാഗമായി വിവിധ കർഷകരെ ആദരിച്ചു . 

ചിങ്ങം ഒന്ന് കർഷക ദിനത്തിന്റെ ഭാഗമായി മാവണ്ടിയൂർ ബ്രദേഴ്സ് എച്ച് എസ് എസ് , പി ടി എകമ്മറ്റിയും, പരിസ്ഥിതി ക്ലബ്ബും സംയുക്തമായി സ്കൂൾ പരിസരങ്ങളിലെ  വിവിധ കർഷകരെ ആദരിച്ചു.പ്രസിഡണ്ട് പി ടി മോഹൻദാസ്, ടി എ സമദ്, പ്രഥമധ്യാപകൻ എ സി എ നാസർ, കമ്മറ്റിഅംഗങ്ങളായ കെ പി മൊയ്തു, സി മുഹമ്മദ് അബദുൽ ജലീൽ, സൂധീർ എം, അഷ്റഫ് പി, ജയശ്രീആർ പ്രസംഗിച്ചു. സ്കൂളിലെ കുട്ടി കർഷകരെ അനുമോദിക്കൽ ചടങ്ങിന് എ സി നാസർ, എം.ഉണ്ണികൃഷ്ണൻ, പി മനോജ് കുമാർ, പി പി മനോഹരൻ, ജയശ്രീ ആർ , വിനീത കെ കെനേതൃത്വം നൽകി

കപ്പൂർ കൃഷിഭവൻ്റെ നേതൃത്വത്തിൽ  കർഷക ദിനാഘോഷവും വിളംബര ജാഥയും, മികച്ചകർഷകരെ  ആദരിക്കലും നടന്നു 

കുമരനെല്ലൂർ: കപ്പൂർ കൃഷിഭവൻ്റെ നേതൃത്വത്തിൽ  കർഷക ദിനാഘോഷവും വിളംബര ജാഥയും, മികച്ച കർഷകരെ  ആദരിക്കലും നടന്നു. കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽഉദ്ഘാടനം ചെയ്ത പരിപാടി മുതിർന്ന കർഷകൻ ശ്രീ മൊയ്തു ഹാജി പന്തലിങ്ങൽ അദ്ധ്യക്ഷനായി. വൈസ് പ്രസിഡണ്ട് കെ.വി ആമിന കുട്ടി, എസ് സി ബി ബാങ്ക് പ്രസിഡണ്ട്, അബ്ദുള്ള മാസ്റ്റർ, കനറാബാങ്ക് മാനേജർ ധനലക്ഷ്മി, സ്ഥിരം സമിതി ചെയർമാൻമാരായ പി.ജയൻ, വി.യു സുജിത, കെ.വിരവീന്ദ്രൻ, കെ.മൂസകുട്ടി, സി.എം അലി മാസ്റ്റർ, കെ.ടി അബ്ദുള്ള കുട്ടി, അബൂബക്കർ, ജയലക്ഷ്മിതുടങ്ങിയവർ കർഷകരെ ആദരിച്ചു. വിവിധ രാഷട്രീയ പാർട്ടി പ്രതിനിധികളായ എം.പി കൃഷ്ണൻ, പി.രാജീവ്, വൈശാഖ് കെ.വി, ഖാലിദ്എൻ, നാരായണൻ കുട്ടി, എം.ബാവ കർഷക പ്രതിനിധികളായ വി.വി നാരായണൻ, പത്തിൽമൊയ്തുണ്ണി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പഞ്ചായത്തിലെ പതിനാറോളം കർഷകരെ  ആദരിച്ചു. കൃഷി ഓഫീസർ സഹന ഹംസ എൻ എച്ച്  സ്വാഗതം പറഞ്ഞു. വാർഡ് അംഗം പി.ശിവൻനന്ദി രേഖപ്പെടുത്തി. 

വിദ്യാഭ്യാസ മികവിനൊപ്പം ധാർമിക സുരക്ഷ പ്രധാനം:പി നന്ദകുമാർ എം എൽ എ 

ചങ്ങരംകുളം: വിദ്യാഭ്യാസ മുന്നേറ്റത്തെപ്പോലെ  പ്രധാനമാണ് വിദ്യാർത്ഥികളുടെ ധാർമികസുരക്ഷയുമെന്ന് പി നന്ദകുമാർ എം എൽ എ .ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഇതര ക്യാമ്പസുകൾക്ക്മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പന്താവൂർ ഇർശാദിൽ ഇരുപത്തിയൊന്നാം വർഷവും തുടർച്ചയായി സിബിഎസ്ഇ പത്ത്, പന്ത്രണ്ട്ക്ലാസുകളിൽ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനംനിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ കെ എം ശരീഫ് ബുഖാരി അധ്യക്ഷത വഹിച്ചു പ്രസിഡണ്ട് കെ സിദ്ദീഖ് മൗലവിഅയിലക്കാട് . വാരിയത്ത് മുഹമ്മദലി, എസ് ഐ കെ തങ്ങൾ മുതൂർ, അബു നജീബ മാണൂർ എം കെഹസ്സൻ നെല്ലിശ്ശേരി, പി പി നൗഫൽ സഅദി, സി വി അബ്ദുൽ ജലീൽ അഹ്സനി , കെ പി എംബഷീർ സഖാഫി, പി ടി ശഹീർ . ടി കെ മുഹമ്മദ് ഇർശാദ് എ അഹമ്മദ് ബാഖവി, ടി സി അബ്ദുറഹ്മാൻഎഞ്ചി. അനീസ് ഹൈദരി പ്രസംഗിച്ചു. 

ചിങ്ങം 1 കർഷക ദിനത്തിൽ എടയൂർ ഗ്രാമ പഞ്ചായത്തും കൃഷിഭവനും സംയുക്തമായി വിപുലമായപരിപാടികളോടുകൂടി കർഷക ദിന പരിപാടികൾ സംഘടിപ്പിച്ചു. 

എടയൂർ : ചിങ്ങം 1 കർഷക ദിനത്തിൽ എടയൂർ ഗ്രാമ പഞ്ചായത്തും കൃഷിഭവനും സംയുക്തമായിവിപുലമായ പരിപാടികളോടുകൂടി കർഷക ദിന പരിപാടികൾ സംഘടിപ്പിച്ചു. ഒൻപത് മേഖലകളിൽനിന്നായി തിരഞ്ഞെടുക്കപ്പെട്ട മികച്ച കർഷകരെയാണ് ആദരിച്ചത്. പൂക്കട്ടിരി ജംഗ്ഷനിൽ നിന്നുംകൃഷിദർശൻ വിളംബരജാഥ സംഘടിപ്പിച്ചു. പൂക്കട്ടിരി വി പി ഓഡിറ്റോറിയത്തിൽവെച്ച് നടന്നപരിപാടികൾ M L A ആബിദ്ഹുസൈൻ ഉദ്‌ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹസീന  ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കൃഷിഓഫീസർ സക്കിയ സ്വാഗതം പറഞ്ഞു. വൈസ്പ്രസിഡന്റ്‌ കെ പി വേലായുധൻ, ജില്ലാപഞ്ചായത്ത് മെമ്പർ എ പി സബാഹ്, ബ്ലോക്ക്‌ വികസനചെയർപേഴ്സൺ ആയിഷ ചിറ്റകത്ത്‌, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ലുബിറഷീദ്, ജാഫർ പുതുക്കുടി, റസീന തസ്‌നി, മെമ്പർമാരായ വിശ്വനാഥൻ, കെ ടി നൗഷാദ്, എംമുഹമ്മദ്‌, അയ്യൂബ് പി ടി, മനീഷ് എം എം, സൈനുദ്ധീൻ വള്ളൂരാൻ, എ ൻ ജോയി മാസ്റ്റർ, കെ കെമോഹനകൃഷ്ണൻ, പി എം മോഹന മാസ്റ്റർ, പി എം സുരേഷ് മാസ്റ്റർ, വിപിൻ എന്നിവർ പ്രസംഗിച്ചു. ഗ്രാമപഞ്ചത്ത് അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ, പടശേഖര കൺവീണർമാർ, കർഷകർ, കൃഷിഭവൻ ഉദ്യോഗസ്ഥർ, പഞ്ചായത്ത്‌ ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായി. ചടങ്ങിൽ കൃഷി അസിസ്റ്റന്റ് റസിയ നന്ദി അറിയിച്ചു.