സംസ്ഥാനത്ത് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ തൃശൂർ മുതൽ കാസർകോട്വരെയുള്ള ജില്ലകളിൽ നാളെ(വ്യാഴാഴ്ച്ച) പൊതു അവധി പ്രഖ്യാപിച്ചു. തദ്ദേശെ തെരഞ്ഞെടുപ്പിന്റെവോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലാണ് നാളെ പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് അവധി. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമുൾപ്പെടെയാണ് അവധിപ്രഖ്യാപിച്ചിരിക്കുന്നത്.
*സൗജന്യ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയുടേയും നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റേയുംസംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ശിശുരോഗ സ്പെഷ്യാലിറ്റി മെഡിക്കൽക്യാമ്പും സംഘടിപ്പിച്ചു. സിറാജുൽ ഹുദ സുന്നി മദ്രസ കാരാട് വെച്ച് നടന്ന മെഡിക്കൽ ക്യാമ്പ് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ മാരാത്ത് ഇബ്രാഹിം അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ ചെയർമാൻ അഷറഫ്അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. ജനറൽ വിഭാഗത്തിൽ അർബൻ മെഡിക്കൽ ഓഫീസർ ഡോ. നൂർജഹാൻ, ഡോ. അഫീഫ് അഹമ്മദ്. ശിശുരോഗ വിഭാഗത്തിൽ ഡോ.അലി മുഹമ്മദ് എന്നിവർരോഗികൾക്ക് സേവനം നൽകി. രോഗികൾക്ക് സൗജന്യ പ്രഷർ, ഷുഗർ പരിശോധന, സൗജന്യകാഴ്ച പരിശോധന എന്നിവയും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു. കൗൺസിലർമാരായ ശിഹാബ്പാറക്കൽ, കെ.വി ഉണ്ണി കൃഷ്ണൻ എൻ.ഹസ്സൈനാർ,എംപി.മുജീബ്,മമ്മി നടക്കാവിൽ,കെടി. ഹദീദ്എന്നിവർ സംസാരിച്ചു. ക്യാമ്പിൽ 130 ലതികം പേർ പങ്കെടുത്തു.മെഡിക്കൽ ഓഫീസർഡോ.നൂർജഹാൻ നന്ദി പറഞ്ഞു.
വളാഞ്ചേരി നഗരസഭ 2023-2024 വാർഷിക പദ്ധതിയിലെ സമഗ്ര പച്ചക്കറി കൃഷിക്ക് അപേക്ഷനൽകിയ മുഴുവൻ ഗുണഭോക്താക്കൾക്കും പച്ചക്കറിതൈകളും വിത്തും നൽകുന്ന പ്രവർത്തിആരംഭിച്ചു.
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2023-2024 വാർഷിക പദ്ധതിയിലെ സമഗ്ര പച്ചക്കറി കൃഷിക്ക് അപേക്ഷ നൽകിയ മുഴുവൻ ഗുണഭോക്താക്കൾക്കും പച്ചക്കറിതൈകളും വിത്തും നൽകുന്ന പ്രവർത്തി ആരംഭിച്ചു. പരിപാടി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷയായി.കൃഷി നമ്മുടെ സംസ്കാരത്തിന്റെ സൗന്ദര്യത്തെ മാറ്റ് കൂട്ടുന്ന രീതിയാണെന്നും,പരസ്പര കൈമാറ്റങ്ങൾ,…
മജ്ലിസ് ഹയർ സെക്കണ്ടറി സ്കൂളിൽ ആർട്സ് ഫെസ്റ്റ് 2023ന് വർണ്ണാഭമായ തുടക്കം.
കലാപങ്ങളുടെ കാലത്ത് കലകൊണ്ടൊരു കലഹം ,എന്ന നാമധേയത്തിൽ സംഘടിപ്പിച്ച കലാവിരുന്ന്സ്കൂൾ പ്രിൻസിപ്പൽ ഫൈസൽ മാസ്റ്ററുടെ അധ്യക്ഷതയിൽ സ്കൂൾ പി,ടി,എ ,പ്രസിഡണ്ട്അഡ്വക്കേറ്റ് നജ്മുദ്ദീൻ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമ ടിവി താരം അനിൽ കലാഭവൻവിശിഷ്ടാതിഥിയായിരുന്നു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന കലാവിരുന്ന് വിദ്യാർത്ഥികളുടെ വിവിധകലാപരിപാടികളോടെ നാളെ സമാപിക്കും,
പുതിയ കാന്റീൻ പ്രവർത്തനമാരംഭിച്ചു
വട്ടംകുളം: വട്ടംകുളം പഞ്ചായത്തിൽ പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കാന്റീൻ, പുതിയരീതിയിലും ആധുനിക സൗകര്യങ്ങളോടെയും പണി പൂർത്തീകരിച്ചു പുതിയ കെട്ടിടത്തിലേക്കു“നവശ്രീ കുടുംബശ്രീ കാന്റീൻ’ മാറ്റിസ്ഥാപിച്ചു.എല്ലാ സൗകര്യങ്ങളോടും കൂടി നാട്ടുകാർക്കും, ഉദ്യോഗസ്ഥർക്കും ഉപകാരപ്രദമാകുന്ന വിധത്തിൽ മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമാക്കാനാണ്ലക്ഷ്യമിടുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മജീദ് കഴുങ്കിൽ ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാൻഡിങ്കമ്മിറ്റി ചെയർമാൻ എം, എ, നജീബ്, വൈസ് പ്രസിഡന്റ് ദീപ മണികണ്ഠൻ, സെക്രട്ടറി രാജശ്രീ, മറ്റ്മെമ്പറന്മാരും, ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു,
വഖഫ് ആസ്തികളുടെ കാര്യക്ഷമമായ വിനിയോഗം ഉറപ്പാക്കും;അഡ്വ. എം.കെ. സക്കീർ
പൊന്നാനി: കേരളത്തിലെ വഖഫ് സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ആസ്തികൾ സംരക്ഷിച്ച്അവയുടെ കാര്യക്ഷമമായ വിനിയോഗം ഉറപ്പാക്കുമെന്ന് വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ.സക്കീർ പറഞ്ഞു.123 വർഷം പിന്നിട്ട മഊനത്തുൽ ഇസ്ലാം സഭ പൊന്നാനിയുടെ വിദ്യാഭ്യാസമേഖലയ്ക്ക് നൽകിയ സംഭാവനകൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. മഊനത്തുൽ ഇസ്ലാം സഭയുടെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എ.എം. അബ്ദുസമദിനെ ആദരിക്കുന്നതിനായി പ്യാക്ക - ജെ.എം.റോഡ് കൂട്ടായ്മ സംയുക്തമായി സംഘടിപ്പിച്ചചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.എസ്.എസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സുഹൃദ് സംഗമത്തിൽ ടി.കെ. അഷറഫ്അധ്യക്ഷത വഹിച്ചു.കെ.ഇമ്പിച്ചിക്കോയ തങ്ങൾ, വി.ബഷീർ എന്നിവർ പ്രസംഗിച്ചു.ഏ.എം.അബ്ദുസമദ് മറുപടി പ്രസംഗം നടത്തി.
സി .കെ .പാറ കരടാവ് തടയണ ഉദ്ഘാടനം
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ.റഫീഖ നിർവഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2022/2023 പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപ വിലയിരുത്തി നിർമ്മിച്ച സി .കെ .പാറ കരടാവ് തടയണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ.റഫീഖ നിർവഹിച്ചു. എടയൂർ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം അദ്ധ്യക്ഷത നിർവഹിച്ച പരിപാടിയിൽ ഡിവിഷൻ മെമ്പർ എ.പി.സബാഹ്സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ ചെയർമാൻ ജാഫർ പുതുക്കുടി, എ .കെ. മുസ്തഫ, കെ .കെ മോഹന കൃഷ്ണൻ, k pഅസിസ്, രാമകൃഷ്ണൻ, അബൂബക്കർ മാസ്റ്റർ എന്നിവരും നാട്ടുകാരും പരിപാടിയിൽ പങ്കടുത്തു.
കെ.പി.എസ്.ടി.എ എടപ്പാൾ ഉപജില്ലാ കമ്മറ്റി സ്വദേശ് മെഗാ ക്വിസ് സംഘടിപ്പിച്ചു.
എടപ്പാൾ: എടപ്പാൾ ഗവ:ഹയർ സെക്കന്ററി സ്കൂളിൽ വെച്ചു നടന്ന ഉപജില്ലാതല മത്സരങ്ങൾവട്ടംകുളം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എം എ നജീബ് ഉദ്ഘാടനംചെയ്തു. ഉപജില്ലാ പ്രസിഡന്റ് രഞ്ജിത്ത് അടാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാനഎക്സിക്യൂട്ടീവ് കമ്മറ്റിയംഗം സി.പി. മോഹനൻ സമ്മാനദാനം നിർവ്വഹിച്ചു.കെ.വി. വാസുദേവൻ,സി.എസ്. മനോജ്,പ്രഷീദ്.കെ.വി. അബ്ദുൽ ഹക്കീം, കെ.പ്രമോദ്, ബിജു. പി. സൈമൺ, അബ്ദുൽ ജലീൽ, അശ്വതി. എസ്, സിന്ധു.ഇ.ടി,റസീന,സിറിൽ. ടി.ജെ., പി.ജി.സജീവ്എന്നിവർ പ്രസംഗിച്ചു.
ഭാരതപ്പുഴയുടെ പ്രകൃതി ഭംഗി സംരക്ഷിക്കണം.
പൊന്നാനിയിലെ പ്രധാന ടൂറിസം കേന്ദ്രമായ ഭാരതപ്പുഴയിലെ കർമ്മ റോഡരികിലുള്ള കച്ചവടസ്ഥാപനങ്ങൾ കാരണം ഗതാഗത തടസ്സങ്ങളും, അപകടങ്ങളും, ജനത്തിരക്കും വർദ്ധിക്കുന്നു. കർമ്മറോഡിനോട് ചേർന്നുള്ള റവന്യൂ പുറമ്പോക്ക് ഭൂമിയിൽ റോഡിൽ നിന്നും നിശ്ചിത അകലത്തിൽനഗരസഭ കെട്ടിടം നിർമ്മിച്ചു നൽകി കച്ചവട സ്ഥാപനങ്ങൾ മാറ്റി ഭാരതപ്പുഴയുടെ പ്രകൃതി ഭംഗിസംരക്ഷിക്കണമെന്ന് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് പ്രവർത്തക കൺവെൻഷൻആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് എൻ പി നബീൽ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാചെയർമാൻ പിടി അജയ് മോഹൻ ഉദ്ഘാടനം ചെയ്തു. കെപിസിസി സെക്രട്ടറി കെ പി നൗഷാദലിമുഖ്യപ്രഭാഷണം നടത്തി. കെ ശിവരാമൻ,ടികെ അഷറഫ്, മുസ്തഫ വടമുക്ക്, ജെപി വേലായുധൻ, എപവിത്രകുമാർ, പ്രദീപ് കാട്ടിലായിൽ, എം രാമനാഥൻ, ജാസ്മിൻ ആരിഫ്, പ്രവിത കടവനാട്, സലിംകുളക്കര, സി ജാഫർ, ഉസ്മാൻ തെയങ്ങാട്,അബു കാളമ്മൽ, സക്കീർ കടവ്,പി ഗഫൂർ,ശ്രീകല, വി വിയശോദ, എം അമ്മുകുട്ടി,എന്നിവർ പങ്കെടുത്തു സംസാരിച്ചു.










