നിലമ്പൂർ: ചോക്കാട് ടി.കെകോളനിയിൽ മലവെള്ളപ്പാച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെകുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡിസതീശൻ പറഞ്ഞു. വരുംദിവസം ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമതീരുമാനങ്ങൾ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മലവെള്ളപ്പാച്ചിലിനെ തുടർന്ന്ദുരന്തമുണ്ടായ നിലമ്പൂർ ടി.കെ കോളനി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട്സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ മണ്ണിടിച്ചിലോ മറ്റ് സമാനമായ മുന്നറിയിപ്പുകളോ ഇല്ലാതെയാണ് ഇത്തരമൊരുഅപകടമുണ്ടായതെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതാണ്. സംസ്ഥാനത്തെ അനൗദ്യോഗിക വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷയുടെ ഭാഗമായി കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സമൂഹമാധ്യമങ്ങളിലൂടെ പ്രചാരം നേടി ആളുകൾ കൂട്ടമായിഎത്തുന്ന ഇത്തരം പ്രദേശങ്ങളിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന് അടിയന്തര നടപടികൾസ്വീകരിക്കും. കാണാതായവർക്കായി എൻ.ഡി.ആർ.എഫ്, അഗ്നിരക്ഷാ സേന, പൊലീസ്, ദുരന്തനിവാരണ അതോറിറ്റി എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ ഊർജ്ജിതമായ തിരച്ചിൽപുരോഗമിക്കുകയാണ്. സന്നദ്ധ പ്രവർത്തകരുടെയും വോളണ്ടിയർമാരുടെയും സേവനവും ഈദൗത്യത്തിൽ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. കാണാതായ അവസാനത്തെ ആളെയുംകണ്ടെത്തുന്നത് വരെ തിരച്ചിൽ തുടരും. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിലവിലെ മുന്നറിയിപ്പുകൾക്ക് പുറമെ, പ്രാദേശികാടിസ്ഥാനത്തിൽഇരുപത് മുതൽ ഇരുപത്തിയഞ്ച് കിലോമീറ്റർ വരെ ചുറ്റളവിലുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങളുംഅതിതീവ്ര മഴയും മുൻകൂട്ടി പ്രവചിക്കാൻ പ്രത്യേക സംവിധാനമൊരുക്കും. രാജ്യത്തെ തന്നെഏറ്റവും മികച്ച ദുരന്തനിവാരണ മാതൃക സംസ്ഥാനത്ത് നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കുസാറ്റ് പോലുള്ള ഗവേഷണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കേന്ദ്ര സർക്കാർ എന്നിവയുടെസാങ്കേതിക സഹകരണം ഇതിനായി പ്രയോജനപ്പെടുത്തും. കാലാവസ്ഥാ പ്രവചനം കൃത്യമായിമനസ്സിലാക്കുക, വേഗത്തിൽ മുന്നറിയിപ്പ് നൽകുക, അപകടസാധ്യതയുള്ളപ്പോൾ ആളുകളെ ഉടനടിസുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുക എന്നീ മൂന്ന് ഘട്ടങ്ങളിലായുള്ള പ്രവർത്തനങ്ങൾഏകോപിപ്പിക്കുന്നതിന് കർശനമായ പ്രോട്ടോക്കോൾ തയ്യാറാക്കും. ഓരോ ജില്ലയിലെയുംദുരന്തസാധ്യത വ്യത്യസ്തമാണ്. അതിനാൽ ഓരോ ജില്ലയുടെയും പ്രത്യേക സാഹചര്യങ്ങൾപരിഗണിച്ചുള്ള ജില്ലാ അടിസ്ഥാനത്തിലുള്ള ദുരന്തനിവാരണ സംവിധാനം രൂപീകരിക്കേണ്ടതുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് മേഘവിസ്ഫോടനം പോലുള്ള പ്രതിഭാസങ്ങൾ വർദ്ധിക്കുന്നസാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ ശാസ്ത്രീയവുംകാര്യക്ഷമവുമാക്കാനുള്ള നടപടികൾക്ക് സർക്കാർ തുടക്കം കുറിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ, എം.എൽ.എമാരായ ആര്യാടൻ ഷൗക്കത്ത്, ടി.പിഅഷ്റഫ് അലി, വി.എസ് ജോയ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.എ ജബ്ബാർ ഹാജി, ജില്ലാ കളക്ടർഡോ. വിനയ് ഗോയൽ, പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹൻ, ജനപ്രതിനിധികൾ, ജില്ലാതലഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ബൈക്കിൽ ചാക്കിൽ കെട്ടി കുട്ടിയെ വെച്ച് ട്രോൾ വിഡിയോ: യുവാവിന് എതിരെ പരാതി
തിരുവനന്തപുരം:* സംസ്ഥാന സർക്കാർ റോഡുകളിൽ ഏർപ്പെടുത്തിയ പുതിയ പിഴകളെ ട്രോളിയയുവാവിന് എതിരെ ബാലാവകാശ കമ്മീഷനിൽ പരാതി. വലിയ ചാക്കിൽ, വാഴക്കുലയുടെ തണ്ടിന്താഴെ കുട്ടിയെ ഇരുത്തി ബൈക്കോടിച്ചു എന്ന് ആരോപിച്ച് എഡ്വിൻ ജോയ് മറിയ എന്നയാളാണ്ബാലാവകാശ കമ്മീഷനിൽ പരാതി നൽകിയത്. കുട്ടിയെ ചാക്കിന് അകത്ത് ഇരുത്തി ബൈക്കിന്മുന്നിൽ ഇരുത്തി യാത്ര ചെയ്തുവെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയത്. കുട്ടികളെയുമായിഇങ്ങിനെ യാത്ര ചെയ്താൽ അവർക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമെന്നുംപരാതിയിയിൽ ചൂണ്ടിക്കാട്ടുന്നു. ബൈക്കിൽ രണ്ടു പേരിലേറെയുമായി യാത്ര ചെയ്താലും പിഴയുണ്ട്. ഇതിനെതിരെ പ്രതിഷേധംആയാണ് വീഡിയോ ചെയ്തത്.
ഇന്നുമുതൽ മലപ്പുറം ജില്ലയിൽ 49 എ.ഐ ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങും;ഇരുചക്രവാഹനത്തിൽ 3 പേർ കുട്ടികളായാലും സഞ്ചരിച്ചാൽ പിടി വീഴും*
മലപ്പുറം: റോഡുകളിൽ എ.ഐ കാമറകൾ ഇന്ന് പ്രവർത്തിച്ചു തുടങ്ങുന്നതോടെ വൻ പിഴയാണ്മോട്ടോർ വാഹന വകുപ്പ് ചുമത്തുന്നത്. അതേസമയം, വണ്ടി വഴിയിൽ തടഞ്ഞുള്ള പരിശോധനതുടരാനാണ് പൊലീസ് തീരുമാനം. അതു പാടില്ലെന്ന നിർദേശം പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ചിട്ടില്ല. ഒരു യാത്രയിൽ ഒരു കുറ്റത്തിന് ഓരോ കാമറയും പിഴ ചുമത്തും. ഹെൽമറ്റ് വയ്ക്കാതെ സഞ്ചരിച്ചത്കാമറയിൽ പതിഞ്ഞാൽ ഫോണിൽ 500 രൂപ പിഴ സന്ദേശം വരും. ഇത്തരത്തിൽ അഞ്ച് കാമറകളിൽപതിഞ്ഞാൽ 2,500 രൂപ പോയിക്കിട്ടും. മൊബൈൽ ഫോണിൽ സംസാരിച്ചാൽ 2000 രൂപ പിഴയാകും. അഞ്ച് കാമറകളിൽ പതിഞ്ഞാൽ 10000 രൂപ നൽകണം. കാമറയിൽ പതിഞ്ഞുകഴിഞ്ഞാൽ മോട്ടോർവാഹന വകുപ്പിന്റെ സംസ്ഥാന ജില്ലാ കൺട്രോൾ റൂമിലാണ്ബാക്കി നടപടികൾ. പെറ്റി അംഗീകരിക്കേണ്ടത് എൻഫോഴ്സ്മെന്റ് വിഭാഗമാണ്. ഒരാൾക്ക് ഒരു പെറ്റിമതിയെന്ന് അവിടെ തീരുമാനിക്കാമെങ്കിലും പണം വാരുകയാണ് അവരുടെ ലക്ഷ്യം. മലപ്പുറം ജില്ലയിൽ കാമറ പ്രവർത്തിക്കുന്ന സ്ഥലങ്ങൾ മലപ്പുറം കൂട്ടുമൂച്ചി മലപ്പുറം നടുവട്ടം മലപ്പുറം കരിപ്പറമ്പ് മലപ്പുറം കാവിൽ പടി, എടപ്പാൾ മലപ്പുറം പറമ്പിലങ്ങാടി മലപ്പുറം പെരുന്തള്ളൂർ മലപ്പുറം കടുങ്ങാത്തുകുണ്ട് മലപ്പുറം കുറ്റിക്കലത്താണി മലപ്പുറം കോട്ടപ്പുറം മലപ്പുറം പുലാമന്തോൾ മലപ്പുറം താഴെ പാലം, തിരൂർ മലപ്പുറം ഓണപ്പുട, കൊളത്തൂർ മലപ്പുറം മൂന്നാക്കൽ മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി മലപ്പുറം മാനത്തുമംഗലം മലപ്പുറം നടക്കാവ്, താനൂർ മലപ്പുറം പെരിന്തൽമണ്ണ മലപ്പുറം ജൂബിലി ജംങ്ങ്ഷൻ അങ്ങാടിപ്പുറം മലപ്പുറം പടപ്പറമ്പ് മലപ്പുറം തടത്തിൽ വളവ് മലപ്പുറം എടരിക്കോട് മലപ്പുറം കൊടക്കൽ മലപ്പുറം ചട്ടിപ്പറമ്പ് മലപ്പുറം പുത്തൂർ പാലം മലപ്പുറം പെരുന്തള്ളൂർ-2 മലപ്പുറം മങ്കട, വെരുമ്പുലാക്കൽ മലപ്പുറം കൂട്ടിലങ്ങാടി മലപ്പുറം നൂറടി പാലം മലപ്പുറം പരപ്പനങ്ങാടി മലപ്പുറം കുറ്റാളൂർ മലപ്പുറം KK…
*നീണ്ട കാത്തിരിപ്പിനൊടുവിൽ ദേശീയപാതയിലെ മാഞ്ഞുപോയ സീബ്രാ ലൈനുകൾപുനഃസ്ഥാപിച്ചു*
*പെരിന്തൽമണ്ണ*: കോഴിക്കോട്- പാലക്കാട് ദേശീയപാതയിൽ അങ്ങാടിപ്പുറത്ത് മാഞ്ഞുപോയ സീബ്രാലൈനുകൾ വർഷങ്ങൾക്കുശേഷം പുനഃസ്ഥാപിച്ചു. അമ്പലപ്പടി, തളി ക്ഷേത്രത്തിന് മുൻവശം, അങ്ങാടിപ്പുറം ജങ്ഷൻ, പോളിടെക്നിക് കോളേജിന് മുൻവശം എന്നിവിടങ്ങളിലാണ് സീബ്രാലൈനുകൾ പുനഃസ്ഥാപിച്ചത്. അതേസമയം തളിക്ഷേത്രത്തിനു മുൻവശത്തെ പൂർണമായുംമാഞ്ഞുപോയ വരകൾ ഇത്തവണ പുനഃസ്ഥാപിച്ചില്ല. ഇത് ദർശനത്തിനെത്തുന്ന വിശ്വാസികൾക്ക്ബുദ്ധിമുട്ടുണ്ടാക്കും. അർബൻ സഹകരണ ബേങ്ക്, എ.ടി.എം., മെഡിക്കൽ ലാബ് എന്നിവയടക്കംഏറെ സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു. ഈ ഭാഗത്തെ സീബ്രാ ലൈനുകൾപുനഃസ്ഥാപിക്കാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. പോളിടെക്നിക് കോളേജിന് മുൻവശത്തുംസീബ്രാ ലൈനുകൾ പുനഃസ്ഥാപിച്ചില്ല. തരകൻ സ്കൂൾ, ഐ.എച്ച്.ആർഡി., നഴ്സിങ് കോളേജ്തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള കുട്ടികൾക്ക് ഈ ഭാഗത്ത് സീബ്രാ ലൈനുകൾഇല്ലാത്തതും പ്രയാസമാണ്. കോഴിക്കോട്, പാലക്കാട് ഭാഗങ്ങൾക്കു പുറമേ മഞ്ചേരി, വളാഞ്ചേരി, കോട്ടയ്ക്കൽ, തിരൂർ, കുറ്റിപ്പുറം ഭാഗങ്ങളിലേക്കുള്ള വാഹനങ്ങളും അങ്ങാടിപ്പുറം വഴിയാണ്കടന്നുപോകുന്നത്. വളാഞ്ചേരി റോഡിൽ വൈലോങ്ങര, പുത്തനങ്ങാടി ഭാഗങ്ങളിൽ സീബ്രാലൈനുകൾ മാഞ്ഞുപോയിട്ട് കാലമേറെ കഴിഞ്ഞു. സംസ്ഥാന പാതയായ പെരിന്തൽമണ്ണ- വളാഞ്ചേരിറോഡിലും സീബ്രാ ലൈനുകൾ പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്ന് യാത്രക്കാർ പറയുന്നു.
*സിഗ്നൽ തകരാർ പരിഹരിച്ചില്ല: പെരിന്തൽമണ്ണ നഗരത്തിൽ ഗതാഗതക്കുരുക്ക് വർധിക്കുന്നു*
*പെരിന്തൽമണ്ണ*: ട്രാഫിക് ജങ്ഷനിലെ സിഗ്നൽ തകരാർ പരിഹരിക്കാത്തതുംവാഹനത്തിരക്കേറിയതും പെരിന്തൽമണ്ണ നഗരത്തിൽ ഗതാഗതക്കുരുക്ക് വർധിക്കുന്നു. കോഴിക്കോട്റോഡിലാണ് ഇന്നലെ വലിയ ഗതാഗത കുരുക്കുണ്ടായത്. വാഹനങ്ങൾ കടന്നുപോകാൻ ഏറെസമയമെടുത്തതോടെ സംഗീത റോഡ് വരെ വാഹനത്തിരക്കുണ്ടായി. ട്രാഫിക് ജങ്ഷനിലൂടെവാഹനങ്ങൾക്ക് കടന്നുപോകാൻ ഞായറാഴ്ച കുറഞ്ഞ സമയമാണ് സിഗ്നലിൽ ക്രമീകരിച്ചിട്ടുള്ളത്. സാങ്കേതിക തകരാർമൂലം ഞായറാഴ്ചയിലെ സമയമാണ് ഇന്നലെയും കാണിച്ചത്. ഇതുമൂലംഎല്ലായിടത്തേക്കും കുറഞ്ഞ സമയമാണ് വാഹനങ്ങൾക്ക് പോകാൻ ലഭിക്കുന്നത്. കുറച്ചുവാഹനങ്ങൾപോകുമ്പോഴേക്കും സിഗ്നലിൽ ചുവപ്പ് തെളിയുന്നതോടെ വാഹനങ്ങളുടെ നിര നീളുന്നു. ഓട്ടോറിക്ഷകളടക്കം തോന്നുംപോലെ കയറിവരുന്ന വാഹനങ്ങൾ ദേശീയപാതയിലൂടെയുള്ളവാഹനങ്ങളുടെ പോക്കിന് തടസ്സമായി. വീതികുറവുള്ള ഈ റോഡ് വൺവേ ആക്കാനായിരുന്നു മുൻപ്തീരുമാനിച്ചതെങ്കിലും ഇപ്പോൾ ഇരുഭാഗത്തേക്കും വാഹനങ്ങൾ പോകുന്നുണ്ട്. നിയന്ത്രിക്കാൻട്രാഫിക് വാർഡനെ നിയോഗിച്ചിട്ടുണ്ടെങ്കിലും തിരക്കേറുമ്പോൾ ഇവരും നിസ്സഹായരാകുന്നസ്ഥിതിയാണ്. സിഗ്നൽ തകരാർ പരിഹരിച്ചില്ലെങ്കിൽ വരുംദിവസങ്ങളിലുംവാഹനക്കുരുക്കുണ്ടാകാൻ സാധ്യത കൂടുതലാണ്.
കടവല്ലൂരിൽ ടോറസ് ലോറിക്ക് പിറകിൽ ആംബുലൻസ് ഇടിച്ച് അപകടം
ചങ്ങരംകുളം:കടവല്ലൂർ അമ്പലം സ്റ്റോപ്പിൽ രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് ടോറസ്ലോറിക്ക് പിറകിലടിച്ച് ഉണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്ക്.കുറ്റിപ്പുറത്ത് നിന്നുംരോഗിയുമായി തൃശ്ശൂരിലേക്ക് പോവുകയായിരുന്ന ആംബുലൻസാണ്അപകടത്തിൽപ്പെട്ടത്.ചങ്ങരംകുളം ഭാഗത്തുനിന്ന് വന്നിരുന്ന ടോറസ് ലോറി കടവല്ലൂർ അമ്പലംസ്റ്റോപ്പിൽ നിന്നും പഴഞ്ഞി റോഡിലേക്ക് തിരിയുമ്പോഴാണ് അപകടം ഉണ്ടായത്.പരിക്കേറ്റ ഒരാളെതൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മറ്റു വിവരങ്ങൾഅറിവായിട്ടില്ല.അപകടത്തിൽ ആംബുലൻസിന്റെ മുൻവശം ഭാഗികമായി തകർന്നു .ഓട്ടോതൊഴിലാളികളും നാട്ടുകാരും ഹൈവേ പോലീസും രക്ഷാപ്രവർത്തനം നടത്തി.
ഒടുങ്ങാട്ടുകുളം നവീകരണവുമായി ബന്ധപ്പെട്ട് എടയൂർ ഗ്രാമ പഞ്ചായത്ത് സർവ്വകക്ഷി യോഗംനടത്തി
വളാഞ്ചേരി: എടയൂർ ഒടുങ്ങാട്ടുകുളം നവീകരണവുമായി ബന്ധപ്പെട്ട് സന്നദ്ധ പ്രവർത്തകരേയും, രാഷ്ട്രീയ പാർട്ടി പ്രതിനിധികളേയും, നാട്ടുകാരേയും പങ്കെടുപ്പിച്ച് എടയൂർ പഞ്ചായത്ത് ഭരണ സമിതിഎടയൂർ പള്ളിപ്പടി തദ്കിറത്തുൽ ഇസ്ലാം കേന്ദ്ര മദ്റസയിൽ വെച്ച് സർവ്വകക്ഷി യോഗം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എ.പി സബാഹ് ഉദ്ഘാടനം ചെയ്തു.
തൃത്താലയിലെ റോഡ് നിര്‍മാണ പ്രവൃത്തികള്‍ വേഗം പൂര്‍ത്തിയാക്കണം; മന്ത്രി എം.ബി രാജേഷ്
തൃത്താല: തൃത്താല നിയോജകമണ്ഡലത്തിലെ റോഡുകളുടെ നിര്‍മാണ പ്രവൃത്തികള്‍ വേഗത്തില്‍പൂര്‍ത്തീകരിക്കാന്‍ തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍ദേശിച്ചു. ഫണ്ട് അനുവദിക്കപ്പെട്ടിട്ടുള്ള പ്രവൃത്തികളുടെ നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മാണ പ്രവര്‍ത്തികള്‍ഉടന്‍ ആരംഭിക്കാനും നിര്‍ദേശം നല്കി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നപി.ഡബ്ല്യു.ഡി - കെ.ആര്.എഫ്.ബി റോഡ് അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച്സംസാരിക്കുകയായിരുന്നു മന്ത്രി.
സോമൻ ചെമ്പ്രേത്തിൻ്റെ അഞ്ചാമത്തെ കഥാസമാഹാരമായ ദെജ്ജാല് പ്രകാശനം ചെയ്തു
ചങ്ങരംകുളം: പ്രമുഖ കഥാകൃത്തും സാംസ്കാരിക പ്രവർത്തകനുമായ സോമൻ ചെമ്പ്രേത്തിൻ്റെഅഞ്ചാമത്തെകഥാസമാഹാരമായ ദെജ്ജാല് പ്രശസ്ത സാഹിത്യകാരൻ ശിഹാബുദ്ദീൻപൊയ്ത്തുംകടവ് കവയിത്രിയും നിരൂപകയുമായ ഡോ.ഇ എം സുരജയ്ക്ക് നൽകി പ്രകാശനംചെയ്തു.ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയിൽ വെച്ച് നടന്ന പ്രകാശനച്ചടങ്ങ് പി വിനാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.കെ വി ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു.ടി പി മുകുന്ദൻസ്വാഗതം പറഞ്ഞു.ടി വി ശൂലപാണി കഥകൾ പരിചയപ്പെടുത്തി.വി ടി നന്ദൻ പി എസ്മനോഹരൻറഫീക് എടപ്പാൾ ഇസ്ഹാഖ് ഒതളൂർ അഡ്വ.കെ വിജയൻ എന്നിവർ സംസാരിച്ചു. സോമൻ ചെമ്പ്രേത്ത് മറുമൊഴിയും പി കെ ജയരാജൻ നന്ദിയും പ്രകാശിപ്പിച്ചു.രവി കല്ലൂർമ്മ കെ ബിമോഹൻ പണിക്കർ എന്നിവർ ഗാനങ്ങളും കവിതകളും അവതരിപ്പിച്ചു.









