നിലമ്പൂർ: ചോക്കാട് ടി.കെകോളനിയിൽ മലവെള്ളപ്പാച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെകുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡിസതീശൻ പറഞ്ഞു. വരുംദിവസം ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമതീരുമാനങ്ങൾ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മലവെള്ളപ്പാച്ചിലിനെ തുടർന്ന്ദുരന്തമുണ്ടായ നിലമ്പൂർ ടി.കെ കോളനി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട്സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ മണ്ണിടിച്ചിലോ മറ്റ് സമാനമായ മുന്നറിയിപ്പുകളോ ഇല്ലാതെയാണ് ഇത്തരമൊരുഅപകടമുണ്ടായതെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതാണ്. സംസ്ഥാനത്തെ അനൗദ്യോഗിക വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷയുടെ ഭാഗമായി കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സമൂഹമാധ്യമങ്ങളിലൂടെ പ്രചാരം നേടി ആളുകൾ കൂട്ടമായിഎത്തുന്ന ഇത്തരം പ്രദേശങ്ങളിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന് അടിയന്തര നടപടികൾസ്വീകരിക്കും. കാണാതായവർക്കായി എൻ.ഡി.ആർ.എഫ്, അഗ്നിരക്ഷാ സേന, പൊലീസ്, ദുരന്തനിവാരണ അതോറിറ്റി എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ ഊർജ്ജിതമായ തിരച്ചിൽപുരോഗമിക്കുകയാണ്. സന്നദ്ധ പ്രവർത്തകരുടെയും വോളണ്ടിയർമാരുടെയും സേവനവും ഈദൗത്യത്തിൽ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. കാണാതായ അവസാനത്തെ ആളെയുംകണ്ടെത്തുന്നത് വരെ തിരച്ചിൽ തുടരും. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിലവിലെ മുന്നറിയിപ്പുകൾക്ക് പുറമെ, പ്രാദേശികാടിസ്ഥാനത്തിൽഇരുപത് മുതൽ ഇരുപത്തിയഞ്ച് കിലോമീറ്റർ വരെ ചുറ്റളവിലുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങളുംഅതിതീവ്ര മഴയും മുൻകൂട്ടി പ്രവചിക്കാൻ പ്രത്യേക സംവിധാനമൊരുക്കും. രാജ്യത്തെ തന്നെഏറ്റവും മികച്ച ദുരന്തനിവാരണ മാതൃക സംസ്ഥാനത്ത് നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കുസാറ്റ് പോലുള്ള ഗവേഷണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കേന്ദ്ര സർക്കാർ എന്നിവയുടെസാങ്കേതിക സഹകരണം ഇതിനായി പ്രയോജനപ്പെടുത്തും. കാലാവസ്ഥാ പ്രവചനം കൃത്യമായിമനസ്സിലാക്കുക, വേഗത്തിൽ മുന്നറിയിപ്പ് നൽകുക, അപകടസാധ്യതയുള്ളപ്പോൾ ആളുകളെ ഉടനടിസുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുക എന്നീ മൂന്ന് ഘട്ടങ്ങളിലായുള്ള പ്രവർത്തനങ്ങൾഏകോപിപ്പിക്കുന്നതിന് കർശനമായ പ്രോട്ടോക്കോൾ തയ്യാറാക്കും. ഓരോ ജില്ലയിലെയുംദുരന്തസാധ്യത വ്യത്യസ്തമാണ്. അതിനാൽ ഓരോ ജില്ലയുടെയും പ്രത്യേക സാഹചര്യങ്ങൾപരിഗണിച്ചുള്ള ജില്ലാ അടിസ്ഥാനത്തിലുള്ള ദുരന്തനിവാരണ സംവിധാനം രൂപീകരിക്കേണ്ടതുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് മേഘവിസ്ഫോടനം പോലുള്ള പ്രതിഭാസങ്ങൾ വർദ്ധിക്കുന്നസാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ ശാസ്ത്രീയവുംകാര്യക്ഷമവുമാക്കാനുള്ള നടപടികൾക്ക് സർക്കാർ തുടക്കം കുറിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ, എം.എൽ.എമാരായ ആര്യാടൻ ഷൗക്കത്ത്, ടി.പിഅഷ്റഫ് അലി, വി.എസ് ജോയ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.എ ജബ്ബാർ ഹാജി, ജില്ലാ കളക്ടർഡോ. വിനയ് ഗോയൽ, പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹൻ, ജനപ്രതിനിധികൾ, ജില്ലാതലഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
എടപ്പാൾ പഞ്ചായത്ത് ലാപ്ടോപ്പ് വിതരണം ചെയ്തു.
എടപ്പാൾ: പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിദ്യാർഥികൾക്ക് ലാപ്ടോപ്പ്വിതരണം ചെയ്തു. പ്രസിഡൻ്റ് സി വി സുബൈദ ടീച്ചർ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ്പ്രസിഡൻ്റ് കെ പ്രഭാകരൻ അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ ക്ഷമാ റഫീഖ്, എ ദിനേശൻ, കെവി ഷീന, ആഷിക്ക് പൂക്കരത്തറ, വിദ്യാധരൻ, അസിസ്റ്റൻ്റ് സെക്രട്ടറി അരുൺലാൽ എന്നിവർസംസാരിച്ചു. പ്രവീൺ നന്ദി പറഞ്ഞു.
ഇസ്രയേൽ പൊലീസിന് യൂണിഫോം നല്‍കുന്നത് നിര്‍ത്തിവെച്ച് കണ്ണൂരിലെ വസ്ത്ര നിര്‍മാണകമ്പനി,
കണ്ണൂര്‍: സമാധാനം പുന:സ്ഥാപിക്കുന്നതു വരെ ഇസ്രയേലിൽ നിന്നുള്ള ഓർഡറുകൾസ്വീകരിക്കില്ലെന്ന് ഇസ്രയേൽ പോലീസിന് യൂണിഫോം നിർമ്മിച്ചു നൽകുന്ന കണ്ണൂരിലെവസ്ത്രനിർമ്മാണ കമ്പനിയായ മരിയൻ അപ്പാരൽസ് അറിയിച്ചു. ആശുപത്രികളിൽ ഉൾപ്പെടെബോംബ് വർഷിച്ച് നിരപരാധികളെ കൊന്നൊടുക്കുന്ന സമീപനത്തോട് ധാർമ്മികവിയോജിപ്പുള്ളതിനാലാണ് തീരുമാനമെന്ന് സ്ഥാപന അധികൃതര്‍ അറിയിച്ചതായി വ്യവസായ മന്ത്രിപി രാജീവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. ഇസ്രായേല്‍ പോലീസിന് 2015 മുതല്‍ മരിയന്‍ അപ്പാരല്‍ യൂണിഫോം നല്കുന്നുണ്ടായിരുന്നു.
രായിരനെല്ലൂർ മലകയറ്റം നാളെ
പറയിപെറ്റ പന്തിരുകുലത്തിലെ പ്രധാനി നാറാണത്തുഭ്രാന്തന് ദേവീ ദര്‍ശനം ലഭിച്ചുവെന്നഐതിഹ്യത്തിലാണ് എല്ലാ വര്‍ഷവും തുലാം ഒന്നിന് വിശ്വാസികൾ മലകയറുന്നത്. പട്ടാമ്പിക്കടുത്ത്കൊപ്പം വളാഞ്ചേരി പാതയില്‍ നടുവട്ടത്തിന് സമീപമാണ് ചരിത്രപ്രസിദ്ധമായ രായിരനെല്ലൂര്‍ മല. മലയുടെ തെക്കും പടിഞ്ഞാറും ഭാഗങ്ങളിലൂടെ പ്രഭാതം മുതൽ മധ്യാഹ്നം വരെ ഭക്തരും സാഹസികപ്രേമികളൂം മലയിലേക്ക് പ്രയാണം ചെയ്യും. സമുദ്രനിരപ്പിൽനിന്ന് അഞ്ഞൂറ് അടി ഉയരത്തിലുള്ളമലമുകളിൽ ഭ്രാന്തൻ പ്രതിഷ്ഠ നടത്തിയ ദുർഗാ ക്ഷേത്രത്തിൽ ദർശനവും നാറാണത്തു ഭ്രാന്തന്റെപ്രതിമയും വലംവെച്ച് വണങ്ങിയുമാണ് മലയിറക്കം.
ആലംകോട് ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം മന്ത്രി വി അബ്ദുറഹ്മാൻനിർവ്വഹിച്ചു
ചങ്ങരംകുളം: സംസ്ഥാനത്ത് വിവിധങ്ങളായ പദ്ധതികൾ വഴി നടപ്പിലാക്കുന്നതിലൂടെ സമഗ്രമായഅടിസ്ഥാന സൗകര്യ വികസനമാണ് സർക്കാർ ലക്ഷ്യമെന്ന് കായിക,വഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ. ആലംകോട് ഗ്രാമപഞ്ചായത്ത് ആധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന ഓഫീസ് കെട്ടിടത്തിന്റെശിലാസ്ഥാപന കർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ നടപ്പിലാക്കിയ അഞ്ച് മിഷനുകൾ വിദ്യഭ്യാസം, ആരോഗ്യം, പൊതുമേഖല തുടങ്ങിയഎല്ലാ മേഖലകളിലെയും വികസനത്തിൽ വലിയ പങ്ക് വഹിച്ചു. 2024 ഓടെ ദാരിദ്ര നിർമാജനത്തിൽപൂർണ്ണത കൈവരിക്കാൻ സംസ്ഥാനത്തിന് കഴിയും. ഇതിനായി വിവിധ പ്രവർത്തനങ്ങൾ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ എന്നിവ മുഖേന നടപ്പിലാക്കി വരുന്നു. 2025 ഓടെകേരളത്തെ സമ്പൂർണ്ണ വികസിത സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി വി. അബ്ദുറഹ്മാൻ കൂട്ടിചേർത്തു. ശിലാഫലകം മന്ത്രി വി. അബ്ദുറഹിമാൻ അനാച്ഛാദനം ചെയ്തു.
ആതവനാട് കരിപ്പോളിൽ ഓട്ടോറിക്ഷകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 പേർക്ക്പരിക്ക്.
ആതവനാട്: മലപ്പുറം ആതവനാട് ദേശീയപാത 66ലെ കരിപ്പോളിൽ വച്ചുണ്ടായ വാഹനാപകടത്തിൽ2 പേർക്ക് പരിക്ക്. ഇന്ന് ഉച്ച തിരിഞ്ഞ് 3 മണിയോടെ ആതവനാട് പഞ്ചായത്ത് ഓഫീസിന്സമീപമായാണ് സംഭവം. ദേശീയപാതയിലൂടെ വളാഞ്ചേരി ഭഗത്തേക്ക് വരികയായിരുന്ന ഓട്ടോദേശീയപാതയിലേക്ക് കയറുകയായിരുന്ന മറ്റൊരു ഓട്ടോയിൽ ഇടിച്ചു മറിയുകയായിരുന്നു. അപകടത്തിൽ കരിപ്പോൾ സ്വദേശിനികളായ തൈകുളത്തിൽ വീട്ടിൽ കദീജ 45, ബീയുമ്മ 55, കഞ്ഞിപുര സ്വദേശിനിയായ മുട്ടുകാടൻ വീട്ടിൽ റിൻഷ 18, കാടാമ്പുഴ പിലാത്തറ സ്വദേശികളായതറക്കൽ വീട്ടിൽ ആഷിഖ് 16, ഇസ്ഹാഖ് 18, സൽമാനുൽ ഫാരിസ് എന്നിവരെ വളാഞ്ചേരിയിലെസ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. മറിഞ്ഞ ഓട്ടോയിൽ നിന്ന് കേബിൾ തകരാർ മൂലം അനിയന്ത്രിതമായ രീതിയിൽ പുകയും ശബ്ദവുംഉയർന്നത് പ്രദേശത്ത് ഭീതി പടർത്തി. തുടർന്ന് നാട്ടുകാർ ചേർന്ന് എഞ്ചിൻ നിറുത്തുകയും വാഹനംറോഡിൽ നിന്നും നീക്കം ചെയ്യുകയുമായിരുന്നു. മോട്ടോർ വാഹന വകുപ്പ് അധികൃതർ സ്ഥലംസന്ദർശിച്ചു.
പ്രമുഖ സിനിമാ നിര്‍മാതാവ് പി.വി ഗംഗാധരന് അന്തരിച്ചു.
കോഴിക്കോട്: പ്രമുഖ ചലച്ചിത്ര നിര്‍മാതാവ് പി.വി ഗംഗാധരന്(80) അന്തരിച്ചു. കോഴിക്കോട്ടെസ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മാതൃഭൂമി ദിനപത്രത്തിന്റെ ഡയറക്ടറായിരുന്നു. എഐ സി സി അംഗമായിരുന്നു. 2011 ൽ കോഴിക്കോട്' നോർത്ത് മണ്ഡലത്തിൽ നിന്ന്നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ ആറരയോടെ കോഴിക്കോട്ടെ സ്വകാര്യആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. അസുഖബാധിതനായി ഒരാഴ്ചയായിചികിത്സയിലായിരുന്നു_.
പരുതൂരിൽ ബസ് നിയന്ത്രണം വിട്ട് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഇടിച്ച് അപകടം
തൃത്താല: പരുതൂർ മുടപ്പക്കാട്ടിൽ നിയന്ത്രണം വിട്ട ബസ് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നകെട്ടിടത്തിലേക്ക് ഇടിച്ചു കയറി അപകടം.ബുധനാഴ്ച വൈകിട്ടോടെയായിരുന്നു അപകടം ഉണ്ടായത്യാത്രക്കാരായ മൂന്നു പേർക്ക് നിസാരപരിക്ക് പറ്റി. ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടംകാരണം.
അന്താരാഷ്ട്ര ബാലികാദിനം: പെണ്‍കുട്ടികള്‍ക്കായി ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു
കൊപ്പം: അന്താരാഷ്ട്ര ബാലികാ ദിനത്തോടനുബന്ധിച്ച് വിളയൂര്‍ ഗ്രാമപഞ്ചായത്തും പഞ്ചായത്ത്എജ്യൂക്കേഷന്‍ കമ്മിറ്റിയും ചേര്‍ന്ന് പെണ്‍കുട്ടികള്‍ക്കായി ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു. പഞ്ചായത്തിലെ പത്ത് എല്‍.പി. സ്കൂളുകളിലെ 90 ഓളം കുട്ടികള്‍ ഫുട്ബോള്‍ മത്സരത്തില്‍പങ്കെടുത്തു. മത്സരത്തില്‍ കരിങ്ങനാട് ബി.എല്‍.പി സ്കൂള്‍ ഒന്നാം സ്ഥാനവും എ.എല്‍.പി.എസ്വിളയൂര്‍ രണ്ടാം സ്ഥാനവും നേടി. പേരടിയൂര്‍ മലബാര്‍ സ്പോര്‍ട്സ് പാര്‍ക്കില്‍ നടന്ന മത്സരം വിളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ബേബി ഗിരിജ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി നൗഫല്‍ അധ്യക്ഷനായി. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഫെബിന അസ്ബി, വികസന സ്റ്റാന്‍ഡിങ് കമ്മറ്റിഅധ്യക്ഷന്‍ രാജി മണിക്ണ്ഠന്‍, വാര്‍ഡ് മെമ്പര്‍മാര്‍, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.










