കൊപ്പം: അന്താരാഷ്ട്ര ബാലികാ ദിനത്തോടനുബന്ധിച്ച് വിളയൂര്‍ ഗ്രാമപഞ്ചായത്തും പഞ്ചായത്ത്എജ്യൂക്കേഷന്‍ കമ്മിറ്റിയും ചേര്‍ന്ന് പെണ്‍കുട്ടികള്‍ക്കായി ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. പഞ്ചായത്തിലെ പത്ത് എല്‍.പി. സ്കൂളുകളിലെ 90 ഓളം കുട്ടികള്‍ ഫുട്‌ബോള്‍ മത്സരത്തില്‍പങ്കെടുത്തു. മത്സരത്തില്‍ കരിങ്ങനാട് ബി.എല്‍.പി സ്‌കൂള്‍ ഒന്നാം സ്ഥാനവും എ.എല്‍.പി.എസ്വിളയൂര്‍ രണ്ടാം സ്ഥാനവും നേടി.
പേരടിയൂര്‍ മലബാര്‍ സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ നടന്ന മത്സരം വിളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ബേബി ഗിരിജ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി നൗഫല്‍ അധ്യക്ഷനായി. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഫെബിന അസ്ബി, വികസന സ്റ്റാന്‍ഡിങ് കമ്മറ്റിഅധ്യക്ഷന്‍ രാജി മണിക്ണ്ഠന്‍, വാര്‍ഡ് മെമ്പര്‍മാര്‍, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.










