എടപ്പാൾ: വട്ടംകുളം മൂതൂർ ജിബിഎൽപി സ്കൂളിലെ വിദ്യാർഥികളാണ് കത്തുകളെഴുതിരംഗത്തെത്തിയത്. പാലപ്ര ജനകീയ ആരോഗ്യകേന്ദ്രത്തിൻ്റെ നേതൃത്വത്തിലാണ് പരിപാടിസംഘടിപ്പിച്ചത്. കുഞ്ഞുങ്ങളുടെ രോഗ പ്രതിരോധ കുത്തിവെപ്പ് സമ്പൂർണമാക്കുവാൻ ‘മിഷൻഇന്ദ്രധനുഷ് ‘ പരിപാടിയിൽ പങ്കാളികളാവുക, ഈമാസം 14 വരെ ഓരോ പ്രദേശത്തു നടക്കുന്നവാക്സിനേഷൻ ക്യാമ്പിൽ കുത്തിവെപ്പ് എടുക്കാത്ത കുഞ്ഞുങ്ങളെ കൊണ്ടുവന്ന് വാക്സിനേഷൻഎടുക്കുക, ക്യാമ്പയിൻ വിജയിപ്പിക്കുവാൻ പങ്കാളികളാകുക എന്ന ആഭ്യർഥന കാർഡുകളിൽഎഴുതിയാണ് വിദ്യാർഥികൾ സുഹ്യത്തുക്കളുടെ വീടുകളിലേക്ക് അയച്ചത്.പ്രധാനധ്യാപിക കെശ്രീലേഖ, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് പ്രശാന്തിയിൽ, പോസ്റ്റ് മാസ്റ്റർ വി കെ സുമ, അധ്യാപികസജിത മലയത്ത്, പി പി രജിത, പി വി കൃഷണൻകുട്ടി, ഒ പി ഗിരിജ,സ്കൂൾ ലീഡർ ആഷിക്ക യൂസഫ്എന്നിവർ ആദ്യ കാർഡ് പോസ്റ്റ് ചെയ്തു. വിദ്യാർഥികളായ പി പി അലൻ, നിസ്ഫാ ഫാത്തിമ, അനാമിക എന്നിവർ നേതൃത്വം നൽകി.
KeralaOctober 10, 2023










