നിലമ്പൂർ: ചോക്കാട് ടി.കെകോളനിയിൽ മലവെള്ളപ്പാച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെകുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡിസതീശൻ പറഞ്ഞു. വരുംദിവസം ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമതീരുമാനങ്ങൾ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മലവെള്ളപ്പാച്ചിലിനെ തുടർന്ന്ദുരന്തമുണ്ടായ നിലമ്പൂർ ടി.കെ കോളനി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട്സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ മണ്ണിടിച്ചിലോ മറ്റ് സമാനമായ മുന്നറിയിപ്പുകളോ ഇല്ലാതെയാണ് ഇത്തരമൊരുഅപകടമുണ്ടായതെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതാണ്. സംസ്ഥാനത്തെ അനൗദ്യോഗിക വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷയുടെ ഭാഗമായി കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സമൂഹമാധ്യമങ്ങളിലൂടെ പ്രചാരം നേടി ആളുകൾ കൂട്ടമായിഎത്തുന്ന ഇത്തരം പ്രദേശങ്ങളിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന് അടിയന്തര നടപടികൾസ്വീകരിക്കും. കാണാതായവർക്കായി എൻ.ഡി.ആർ.എഫ്, അഗ്നിരക്ഷാ സേന, പൊലീസ്, ദുരന്തനിവാരണ അതോറിറ്റി എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ ഊർജ്ജിതമായ തിരച്ചിൽപുരോഗമിക്കുകയാണ്. സന്നദ്ധ പ്രവർത്തകരുടെയും വോളണ്ടിയർമാരുടെയും സേവനവും ഈദൗത്യത്തിൽ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. കാണാതായ അവസാനത്തെ ആളെയുംകണ്ടെത്തുന്നത് വരെ തിരച്ചിൽ തുടരും. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിലവിലെ മുന്നറിയിപ്പുകൾക്ക് പുറമെ, പ്രാദേശികാടിസ്ഥാനത്തിൽഇരുപത് മുതൽ ഇരുപത്തിയഞ്ച് കിലോമീറ്റർ വരെ ചുറ്റളവിലുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങളുംഅതിതീവ്ര മഴയും മുൻകൂട്ടി പ്രവചിക്കാൻ പ്രത്യേക സംവിധാനമൊരുക്കും. രാജ്യത്തെ തന്നെഏറ്റവും മികച്ച ദുരന്തനിവാരണ മാതൃക സംസ്ഥാനത്ത് നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കുസാറ്റ് പോലുള്ള ഗവേഷണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കേന്ദ്ര സർക്കാർ എന്നിവയുടെസാങ്കേതിക സഹകരണം ഇതിനായി പ്രയോജനപ്പെടുത്തും. കാലാവസ്ഥാ പ്രവചനം കൃത്യമായിമനസ്സിലാക്കുക, വേഗത്തിൽ മുന്നറിയിപ്പ് നൽകുക, അപകടസാധ്യതയുള്ളപ്പോൾ ആളുകളെ ഉടനടിസുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുക എന്നീ മൂന്ന് ഘട്ടങ്ങളിലായുള്ള പ്രവർത്തനങ്ങൾഏകോപിപ്പിക്കുന്നതിന് കർശനമായ പ്രോട്ടോക്കോൾ തയ്യാറാക്കും. ഓരോ ജില്ലയിലെയുംദുരന്തസാധ്യത വ്യത്യസ്തമാണ്. അതിനാൽ ഓരോ ജില്ലയുടെയും പ്രത്യേക സാഹചര്യങ്ങൾപരിഗണിച്ചുള്ള ജില്ലാ അടിസ്ഥാനത്തിലുള്ള ദുരന്തനിവാരണ സംവിധാനം രൂപീകരിക്കേണ്ടതുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് മേഘവിസ്ഫോടനം പോലുള്ള പ്രതിഭാസങ്ങൾ വർദ്ധിക്കുന്നസാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ ശാസ്ത്രീയവുംകാര്യക്ഷമവുമാക്കാനുള്ള നടപടികൾക്ക് സർക്കാർ തുടക്കം കുറിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ, എം.എൽ.എമാരായ ആര്യാടൻ ഷൗക്കത്ത്, ടി.പിഅഷ്റഫ് അലി, വി.എസ് ജോയ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.എ ജബ്ബാർ ഹാജി, ജില്ലാ കളക്ടർഡോ. വിനയ് ഗോയൽ, പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹൻ, ജനപ്രതിനിധികൾ, ജില്ലാതലഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കോഴിക്കോട് ചാലിയം ഹാര്‍ബറില്‍ തീപിടിത്തം
കോഴിക്കോട് ചാലിയം ഹാര്‍ബറില്‍ തീപിടിത്തം. മത്സ്യന്ധന സാമഗ്രികള്‍ സൂക്ഷിക്കുന്നഷെഡുകളില് ആണ് തീ പടര്‍ന്നത്. മീഞ്ചന്തയില്‍ നിന്ന് നാല് യൂണിറ്റും, താനൂരില്‍ നിന്ന് ഒരുയൂണിറ്റ് ഫയര്‍ ഫോഴ്സും എത്തിയാണ് തീ അണച്ചത്. ബോട്ടുകളിലേക്കുള്ള ഇന്ധനം, മത്സ്യബന്ധന വലകള്‍, ജനറേറ്റര്‍, പ്ലാസ്റ്റിക് ബോക്സുകള്തുടങ്ങിയവ സൂക്ഷിച്ച ഷെഡുകള്‍ക്കാണ് തീ പിടിച്ചത്. 25ഓളം താത്കാലികമായി കെട്ടിയുണ്ടാക്കിയഷെഡുകള് പൂര്‍ണമായും കത്തിനശിച്ചു. ഒരു മണിക്കൂര്‍ കൊണ്ടാണ് ഫയര്‍ഫോഴ്സും, നാട്ടുകാരുംചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കിയത്
കായിക മഹോത്സവത്തിന് തിരൂരിൽ സമാപനമായി
തിരൂർ: ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മലപ്പുറം ജില്ലയിലെ വിവിധഭാഗങ്ങളിലായി നടന്ന കായിക മഹോത്സവത്തിന് തിരൂരിൽ സമാപനം. എം.ഇ.എസ് സെൻട്രൽസ്കൂളിൽ നടന്ന സമാപന സമ്മേളനത്തിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷനായി. ജില്ലാ കളക്ടർ വി.ആർ വിനോദ്, നഗരസഭ അധ്യക്ഷ എ.പി. നസീമ, തിരൂർ ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് അഡ്വ. യു സൈനുദ്ധീൻ, കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി, കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ, മുൻ ഇന്റർ നാഷണൽഫുട്ബോളർ സി.കെ വിനീത്, നഗരസഭ ഉപാധ്യക്ഷൻ പി. രാമൻകുട്ടി, പ്രതിപക്ഷ നേതാവ് അഡ്വ. എസ്. ഗിരീഷ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.പി അനിൽകുമാർ, കൗൺസിൽഎക്സിക്യൂട്ടിവ് പി. ഹൃഷികേശ്കുമാർ, സ്പോർട്സ് കേരള ഫൗണ്ടേഷൻ ഡയറക്ടർ ആഷിഖ്കൈനിക്കര, സംസ്ഥാന സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് എം.ആർ രഞ്ജിത്, എം.ഇ.എസ് സെൻട്രൽ സ്കൂൾ ചെയർമാൻ അൻവർ സാദത്ത് കള്ളിയത്ത്, ജില്ലാ സ്പോർട്സ്കൗൺസിൽ എക്സിക്യൂട്ടിവ് മെമ്പർ കെ. വത്സല, സ്വാഗത സംഘം ജനറൽ കൺവീനർ ഗഫൂർ പി. ലില്ലീസ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി നടന്ന കായികമത്സര വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. വിവിധ കലാപരിപാടികളും അരങ്ങേറി.
മലപ്പുറം വിജിലൻസ് ഓഫീസിന് ഐ.എസ്.ഒ അംഗീകാരം
മലപ്പുറം: അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ഓഫീസ് സൗകര്യങ്ങൾ ഒരുക്കിയ മലപ്പുറംവിജിലൻസ് ഓഫീസ് ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. മലപ്പുറം വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോയിൽ നടന്ന ചടങ്ങിൽ ഐ.എസ്.ഒ ഡയറക്ടർ ഡോ.ശ്രീകുമാറിൽ നിന്ന്ഉത്തരമേഖലാ പോലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിൽ അംഗീകാരപത്രം ഏറ്റുവാങ്ങി. ഡി.വൈ.എസ്.പി ഫിറോസ് എം. ഷഫിഖ് അധ്യക്ഷത വഹിച്ചു. ഐ.എസ്.ഒ ഡയറക്ടർഡോ.ശ്രീകുമാർ വിഷയാവതരണം നടത്തി. ഓഫീസിലെത്തുന്ന പൊതുജനങ്ങൾക്കുള്ള സൗകര്യം, ശുചിത്വം, ഓഫീസ് അന്തരീക്ഷം, ഓഫീസ് കെട്ടിടത്തിന്റെയും പരിസരങ്ങളുടെയും മികവ് തുടങ്ങിയവപരിഗണിച്ചാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു വിജിലൻസ് ഓഫീസ്അംഗീകാരം നേടുന്നത്. അഡീഷണൽ എസ്.പി പി.എം പ്രദീപ്, ഡി.വൈ.എസ്.പിമാരായ ഗംഗാധരൻ, പി.അബ്ദുൽ ബഷീർ, കെ.പി.എ പ്രസിഡന്റ് ശരത് നാഥ്, എൻ.ജി.ഒ ക്വാർട്ടേഴ്സ് അസോസിയേഷൻപ്രസിഡന്റ് സുപ്രഭ തുടങ്ങിയവർ സംസാരിച്ചു. ഐ.ഒ.പി ജ്യോതീന്ദ്രകുമാർ സ്വാഗതവും സ്റ്റെപ്റ്റോജോൺ നന്ദിയും പറഞ്ഞു.
5 ദിവസമായി ഇനിയാരും വരില്ലെന്നറിയാം… അയ്യപ്പേട്ടന് അന്ത്യയാത്ര നൽകി മങ്കട മണ്ഡലം വൈറ്റ്ഗാർഡ്.
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ മോർച്ചറിയിൽ 5 ദിവസമായി കിടക്കുന്ന അനാഥമൃതദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ ഏറ്റെടുത്ത് യൂത്ത് ലീഗ് മങ്കട മണ്ഡലം വൈറ്റ് ഗാർഡ്... അഞ്ചു ദിവസം മുൻപ് അങ്ങാടിപ്പുറം ടൗണിൽ റോഡ് സൈഡിൽ മരണപ്പെട്ട അയ്യപ്പൻ - 50 എന്നവരുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പോസ്റ്റ്മോർട്ട നടപടികൾപൂർത്തിയാക്കി അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് ശ്മശാനത്തിൽ മുസ്ലിം യൂത്ത് ലീഗ് മങ്കട മണ്ഡലംവൈറ്റ് ഗാർഡ് ക്യാപ്റ്റൻ ഷെബീർ മാഞ്ഞാമ്പ്ര വൈറ്റ് ഗാർഡ് അംഗങ്ങളായ നാസർ കോട്ടോല, അലാഹുദ്ധീൻ, മുത്തു, ആഷിക്, മാജിദ് തോടേങ്ങൽ, ജംഷീർ, പോലീസ് ഓഫീസർ കൃഷ്ണ പ്രസാദ്, ആംബുലൻസ് ഡ്രൈവർ കുട്ടൻ കാരുണ്യ എന്നിവർ അന്ത്യ കർമ്മങ്ങൾക്ക് നേതൃത്വം നൽകി...
എന്റെ സംരംഭം നാടിന്റെ അഭിമാനം’ വളാഞ്ചേരി നഗരസഭാ ലോൺ – ലൈസൻസ് – സബ്സിഡി മേള നടത്തി
2023-24 സംരംഭ വർഷം 2.0 ന്റെ ഭാഗമായി വളാഞ്ചേരി നഗരസഭയും വ്യവസായ വകുപ്പുംസംയുക്തമായി സംരംഭകർക്കുള്ള ലോൺ ലൈസൻസ് സബ്സിഡി മേള സംഘടിപ്പിച്ചു. പരിപാടിനഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം വ്യവസായഓഫീസർ മുഹമ്മദ് നയീം സ്വാഗതം അർപ്പിച്ചു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അധ്യക്ഷതവഹിച്ചു. ഇന്ത്യൻ ഓവർസീസ് ബാങ്ക് മാനേജര്‍ വിവേക് , പഞ്ചാബ് നാഷണൽ ബാങ്ക് മാനേജർഅജികുട്ടൻ , കൗൺസിലർ ഉണ്ണികൃഷ്ണൻ മയിലാടി , സദാനന്ദൻ കൊട്ടീരി എന്നിവര്‍ ആശംസകൾഅറിയിച്ചു. സംരംഭക വർഷത്തോടനുബന്ധിച്ച് നൽകിയ ലൈസൻസുകൾ, സബ്സിഡികൾ, ലോൺസാങ്ഷൻ ലെറ്ററുകൾ എന്നിവ ചെയർമാൻ വിതരണം ചെയ്തു. തുടർന്ന് വിവിധ സ്കീമുകളിൽഉൾപ്പെട്ട അപേക്ഷകൾ സ്വീകരിച്ചു. വിവിധ ബാങ്ക് ഉദ്യോഗസ്ഥർ ലോൺ സംബന്ധമായനടപടിക്രമങ്ങൾ വിശദീകരിച്ചു.
എടയൂർ പഞ്ചായത്ത് UDF നേതാക്കൾ എം ഒ യുമായി ചർച്ച നടത്തി
എടയൂർ പഞ്ചായത്ത് വാർഷിക പദ്ധതിയിൽഉൾപ്പെടുത്തി നടപ്പിലാക്കുന്ന കിഡ്നിരോഗികൾക്കുള്ളഡയാലിസ് ചെയ്യുന്നതിനുള്ള ധനസഹായം പദ്ധതിനടപ്പിൽ വരുത്തുന്നതിൽ അകാരണമായി കാലതാമസം വരുത്തുന്നതുമായി നിർവഹണ ഉദ്യോഗസ്ഥയായ PHC യിലെ എം ഒ യുമായി നടന്ന ചർച്ചയിൽ തന്റെ സംഘടനയുടെസമ്മതമില്ലാതെ പദ്ധതിയുമായി സഹകരിക്കില്ല എന്ന് അറിയിച്ചതിനെ തുടർന്ന് ചർച്ചതീരുമാനമാകാതെ പിരിഞ്ഞു , സമരപരിപാടിയുമായി മുന്നോട്ടു പോകുമെന്ന് പഞ്ചായത്ത് UDF നേതാക്കൾ അറിയിച്ചു.
*’വ്യാജ പ്രചരണം നടത്തി’: മാധ്യമപ്രവർത്തകന് ഹാഷ്മിക്കെതിരെ നിയമ നടപടിയുമായിഅരുണ്‍കുമാർ*
*'വ്യാജ പ്രചരണം നടത്തി': മാധ്യമപ്രവർത്തകന് ഹാഷ്മിക്കെതിരെ നിയമ നടപടിയുമായിഅരുണ്‍കുമാർ* മാധ്യമപ്രവർത്തകന് ഹാഷ്മി താജ് ഇബ്രാഹീമിനെതിരെ നിയമ നടപടിയുമായി സി പി എം നേതാവ്കെ എസ് അരുണ്‍ കുമാർ. ചാനല്‍ ചർച്ചയ്ക്കിടയില്‍ അവതാരകനായ ഹഷ്മി നടത്തിയപരാമർശത്തിനിതിരെയാണ് അരുണ്‍ കുമാറിന്റെ നടപടി. വസ്തുതകളുമായി പുലബന്ധംപോലുമില്ലാത്ത വ്യാജ പ്രചാരണമാണ് അവതാരകന് നടത്തിയതെന്നാണ് അരുണ്‍ കുമാറിന്റെ വാദം. ലെെവ് ചര്‍ച്ചയില്‍ ആങ്കറുടെ അതിരുകടന്ന ഇടപെടല്‍ കാരണം ഹാഷ്മി എനിക്കെതിരെ നടത്തിയവ്യക്തിപരമായ കടന്നാക്രമണങ്ങള്‍ ആ സമയം ശ്രദ്ധയില്‍ പെട്ടില്ലെന്നും അരുണ്‍കുമാർ പറയുന്നു. 'മാധ്യമങ്ങളെ ഉപയോഗിച്ച് നേട്ടമുണ്ടാക്കുന്നയാൾ എന്ന രൂപത്തിൽ ഹാഷ്മി എനിക്കെതിരെനടത്തിയ പരാമർശങ്ങൾ ഒരു വ്യക്തി എന്ന രൂപത്തിലും പൊതുപ്രവർത്തകൻ എന്ന നിലയിലുംഅഭിഭാഷകൻ എന്ന നിലയിലും എന്നെ അപകീർത്തിപ്പെടുത്തുക എന്ന മനപൂർവ്വലക്ഷ്യത്തോടെയാണ്.' എന്നും അരുണ്‍കുമാർ ഫേസ്ബുക്കില്‍ കുറിക്കുന്നു.
സ്റ്റുഡൻ്റ് പോലീസ് ജില്ലാതല സഹവാസ ക്യാമ്പിന് തുടക്കമായി
കണ്ണൂർ റൂറൽ ജില്ലാതല സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് സഹവാസ ക്യാമ്പ് ചെറുതാഴം ഗവ ഹയർസെക്കൻ്ററി സ്കൂളിൽ തുടങ്ങി. കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി എം ഹേമലത ഐ പിഎസ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ സി പി ഷിജു അധ്യക്ഷത വഹിച്ചചടങ്ങിൽ അഡീഷണൽ എസ് പി ടി പി രഞ്ജിത്ത് മുഖ്യാതിഥിയായി. എസ് പി സി ജില്ലാ നോഡൽഓഫീസറും ഡിവൈഎസ്പിയുമായ വി രമേശൻ, പയ്യന്നൂർ ഡിവൈഎസ്പി കെ ഇ പ്രേമചന്ദൻ, ചെറുതാഴം പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ടി വി ഉണ്ണികൃഷ്ണൻ, പ്രിൻസിപ്പാൾ ഡോ. എൻ രാജേഷ്, പ്രധാനധ്യാപിക എസ് വസന്ത, പി ടി എ പ്രസിഡൻ്റ് അഡ്വ. കെ. പ്രമോദ്, പരിയാരംപോലിസ് സ്റ്റേഷൻ എസ് എച്ച് ഒ പി നളിനാക്ഷൻ, പയ്യന്നൂർ ഫയർ ഫോഴ്സ് ഓഫിസർ കെ വി പ്രഭാകരൻ , പ്രശാന്ത് മുട്ടത്ത് എസ് പിസി എ ഡി എൻ ഒ കെ. പ്രസാദ് എന്നിവർ സംസാരിച്ചു.










