*’വ്യാജ പ്രചരണം നടത്തി‘: മാധ്യമപ്രവർത്തകന്‍ ഹാഷ്മിക്കെതിരെ നിയമ നടപടിയുമായിഅരുണ്‍കുമാർ*
മാധ്യമപ്രവർത്തകന്‍ ഹാഷ്മി താജ് ഇബ്രാഹീമിനെതിരെ നിയമ നടപടിയുമായി സി പി എം നേതാവ്കെ എസ് അരുണ്‍ കുമാർ. ചാനല്‍ ചർച്ചയ്ക്കിടയില്‍ അവതാരകനായ ഹഷ്മി നടത്തിയപരാമർശത്തിനിതിരെയാണ് അരുണ്‍ കുമാറിന്റെ നടപടി. വസ്തുതകളുമായി പുലബന്ധംപോലുമില്ലാത്ത വ്യാജ പ്രചാരണമാണ് അവതാരകന്‍ നടത്തിയതെന്നാണ് അരുണ്‍ കുമാറിന്റെ വാദം. ലെെവ് ചര്‍ച്ചയില്‍ ആങ്കറുടെ അതിരുകടന്ന ഇടപെടല്‍ കാരണം ഹാഷ്മി എനിക്കെതിരെ നടത്തിയവ്യക്തിപരമായ കടന്നാക്രമണങ്ങള്‍ ആ സമയം ശ്രദ്ധയില്‍ പെട്ടില്ലെന്നും അരുണ്‍കുമാർ പറയുന്നു.
‘മാധ്യമങ്ങളെ ഉപയോഗിച്ച് നേട്ടമുണ്ടാക്കുന്നയാൾ എന്ന രൂപത്തിൽ ഹാഷ്മി എനിക്കെതിരെനടത്തിയ പരാമർശങ്ങൾ ഒരു വ്യക്തി എന്ന രൂപത്തിലും പൊതുപ്രവർത്തകൻ എന്ന നിലയിലുംഅഭിഭാഷകൻ എന്ന നിലയിലും എന്നെ അപകീർത്തിപ്പെടുത്തുക എന്ന മനപൂർവ്വലക്ഷ്യത്തോടെയാണ്.’ എന്നും അരുണ്‍കുമാർ ഫേസ്ബുക്കില്‍ കുറിക്കുന്നു.










