കണ്ണൂർ റൂറൽ ജില്ലാതല സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് സഹവാസ ക്യാമ്പ് ചെറുതാഴം ഗവ ഹയർസെക്കൻ്ററി സ്കൂളിൽ തുടങ്ങി. കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി എം ഹേമലത ഐ പിഎസ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ സി പി ഷിജു അധ്യക്ഷത വഹിച്ചചടങ്ങിൽ അഡീഷണൽ എസ് പി ടി പി രഞ്ജിത്ത് മുഖ്യാതിഥിയായി. എസ് പി സി ജില്ലാ നോഡൽഓഫീസറും ഡിവൈഎസ്പിയുമായ വി രമേശൻ, പയ്യന്നൂർ ഡിവൈഎസ്പി കെ ഇ പ്രേമചന്ദൻ, ചെറുതാഴം പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ടി വി ഉണ്ണികൃഷ്ണൻ, പ്രിൻസിപ്പാൾ ഡോ. എൻ രാജേഷ്, പ്രധാനധ്യാപിക എസ് വസന്ത, പി ടി എ പ്രസിഡൻ്റ് അഡ്വ. കെ. പ്രമോദ്, പരിയാരംപോലിസ് സ്റ്റേഷൻ എസ് എച്ച് ഒ
പി നളിനാക്ഷൻ, പയ്യന്നൂർ ഫയർ ഫോഴ്സ് ഓഫിസർ കെ വി പ്രഭാകരൻ , പ്രശാന്ത് മുട്ടത്ത് എസ് പിസി എ ഡി എൻ ഒ കെ. പ്രസാദ് എന്നിവർ സംസാരിച്ചു.










