നിലമ്പൂർ: ചോക്കാട് ടി.കെകോളനിയിൽ മലവെള്ളപ്പാച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെകുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡിസതീശൻ പറഞ്ഞു. വരുംദിവസം ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമതീരുമാനങ്ങൾ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മലവെള്ളപ്പാച്ചിലിനെ തുടർന്ന്ദുരന്തമുണ്ടായ നിലമ്പൂർ ടി.കെ കോളനി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട്സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ മണ്ണിടിച്ചിലോ മറ്റ് സമാനമായ മുന്നറിയിപ്പുകളോ ഇല്ലാതെയാണ് ഇത്തരമൊരുഅപകടമുണ്ടായതെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതാണ്. സംസ്ഥാനത്തെ അനൗദ്യോഗിക വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷയുടെ ഭാഗമായി കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സമൂഹമാധ്യമങ്ങളിലൂടെ പ്രചാരം നേടി ആളുകൾ കൂട്ടമായിഎത്തുന്ന ഇത്തരം പ്രദേശങ്ങളിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന് അടിയന്തര നടപടികൾസ്വീകരിക്കും. കാണാതായവർക്കായി എൻ.ഡി.ആർ.എഫ്, അഗ്നിരക്ഷാ സേന, പൊലീസ്, ദുരന്തനിവാരണ അതോറിറ്റി എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ ഊർജ്ജിതമായ തിരച്ചിൽപുരോഗമിക്കുകയാണ്. സന്നദ്ധ പ്രവർത്തകരുടെയും വോളണ്ടിയർമാരുടെയും സേവനവും ഈദൗത്യത്തിൽ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. കാണാതായ അവസാനത്തെ ആളെയുംകണ്ടെത്തുന്നത് വരെ തിരച്ചിൽ തുടരും. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിലവിലെ മുന്നറിയിപ്പുകൾക്ക് പുറമെ, പ്രാദേശികാടിസ്ഥാനത്തിൽഇരുപത് മുതൽ ഇരുപത്തിയഞ്ച് കിലോമീറ്റർ വരെ ചുറ്റളവിലുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങളുംഅതിതീവ്ര മഴയും മുൻകൂട്ടി പ്രവചിക്കാൻ പ്രത്യേക സംവിധാനമൊരുക്കും. രാജ്യത്തെ തന്നെഏറ്റവും മികച്ച ദുരന്തനിവാരണ മാതൃക സംസ്ഥാനത്ത് നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കുസാറ്റ് പോലുള്ള ഗവേഷണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കേന്ദ്ര സർക്കാർ എന്നിവയുടെസാങ്കേതിക സഹകരണം ഇതിനായി പ്രയോജനപ്പെടുത്തും. കാലാവസ്ഥാ പ്രവചനം കൃത്യമായിമനസ്സിലാക്കുക, വേഗത്തിൽ മുന്നറിയിപ്പ് നൽകുക, അപകടസാധ്യതയുള്ളപ്പോൾ ആളുകളെ ഉടനടിസുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുക എന്നീ മൂന്ന് ഘട്ടങ്ങളിലായുള്ള പ്രവർത്തനങ്ങൾഏകോപിപ്പിക്കുന്നതിന് കർശനമായ പ്രോട്ടോക്കോൾ തയ്യാറാക്കും. ഓരോ ജില്ലയിലെയുംദുരന്തസാധ്യത വ്യത്യസ്തമാണ്. അതിനാൽ ഓരോ ജില്ലയുടെയും പ്രത്യേക സാഹചര്യങ്ങൾപരിഗണിച്ചുള്ള ജില്ലാ അടിസ്ഥാനത്തിലുള്ള ദുരന്തനിവാരണ സംവിധാനം രൂപീകരിക്കേണ്ടതുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് മേഘവിസ്ഫോടനം പോലുള്ള പ്രതിഭാസങ്ങൾ വർദ്ധിക്കുന്നസാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ ശാസ്ത്രീയവുംകാര്യക്ഷമവുമാക്കാനുള്ള നടപടികൾക്ക് സർക്കാർ തുടക്കം കുറിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ, എം.എൽ.എമാരായ ആര്യാടൻ ഷൗക്കത്ത്, ടി.പിഅഷ്റഫ് അലി, വി.എസ് ജോയ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.എ ജബ്ബാർ ഹാജി, ജില്ലാ കളക്ടർഡോ. വിനയ് ഗോയൽ, പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹൻ, ജനപ്രതിനിധികൾ, ജില്ലാതലഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയ സഹോദരിമാരെ അഭിനന്ദിച്ചു
മിറർ റൈറ്റിംഗിൽ (തിരി ച്ചെഴുത്ത്)ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിസഹോദരിമാരായഷെറിൻ സാറാ ഷാജിയെയും, സഹോദരി ഷോണ സാറാ ഷാജിയെയുമാണ്പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചത്. പ്രസിഡന്റ് ഹസീന ഇബ്രാഹിം, വൈസ് പ്രസിഡന്റ് കെ.പി. വേലായുധൻ പഞ്ചായത്ത് അംഗങ്ങളായ പി.ടി. അയൂബ്, നൗഷാദ് മണി, കെ.പി വസന്ത, റസീന തസ്നി തുടങ്ങിയവർ പങ്കെടുത്തു... അദ്ധ്യാപകരായ പൂക്കാട്ടിരി തെക്കെ മമ്മരപള്ളിൽ സ്മിത തോമസിന്റെയും ഷാജി പേരോഴിയുടെയും മക്കളാണ് ഷെറിൻ സാറാ ഷാജിയും, സഹോദരി ഷോണ സാറാ ഷാജിയും 'ഇന്ത്യ എന്റെ നാടാണ് എല്ലാ ഇന്ത്യക്കാരും സഹോദരിസഹോദരൻമാരാണ് ' എന്നു തുടങ്ങുന്ന പ്രതിജ്ഞ മലയാളത്തിൽ മിറർ ഇമേജിലെഴുതിയാണ്ഷെറിൻ റെക്കോഡ് ബുക്കിൽ ഇടം നേടിയത്. നിലവിലുള്ള റെക്കോഡ് 2 മിനിട്ട്.41 സെക്കന്റ് എന്നത്ഇടതു കൈ കൊണ്ട് 2. മിനിട്ട് 36 സെക്കന്റിലെഴുതിയാണ് റെക്കോർഡ് തിരുത്തിയത്.. സഹോദരിഷോണ സാറ ഷാജിയാകട്ടെ കേരളത്തിലെ 14 ജില്ലകളുടെ പേരുകൾ ഇംഗ്ലീഷിൽ 1 മിനിട്ട് 4 സെക്കന്റിൽ എഴുതി റെക്കാർഡ് മറികടന്നു.. 1 മിനിട്ട് 11സെക്കന്റ് ആയിരുന്നു നിലവിലുളളറെക്കോഡ്. വളരെ ചെറു പ്രായത്തിൽ തന്നെ മിറർ റൈറ്റിംഗിൽ ഇരുവരും പ്രാവീണ്യം നേടിയിരുന്നു... . ഷെറിൻ മാവണ്ടിയൂർ ബ്രദേഴ്സ് ഹയർസെക്കണ്ടറി സ്കൂളിൽ ഒമ്പതാം തരത്തിലും ഷോണ ഏഴാംതരത്തിലുമാണ് പഠിക്കുന്നത്.
തിരൂർ സ്റ്റേഷനിലെ പോലീസ് വളണ്ടിയേഴ്സിന് ആദരം
2022ലെ സന്നദ്ധ സേവന രംഗങ്ങളിൽ നിറസാന്നിധ്യമായ തിരൂർ സ്റ്റേഷനിലെ പോലീസ്വളണ്ടിയേഴ്സ് ഹൈലൈറ്റ് ഡ്രൈവിംഗ് സ്കൂൾ മൊമെന്റോ നൽകി ആദരിച്ചു, ഹൈ ലൈറ്റ് ഡ്രൈവിംഗ് സ്കൂൾ മാനേജിങ് ഡയറക്ടർമാരായ റഷീദ് പാറമ്മൽ, ബാബു മേഘന, തിരൂർ സി ഐ ജിജോ തിരൂർ ലീഡർ റിയാസ് മാനുവിന് മൊമെന്റോ കൈമാറി, എസ് ഐ ജിസൽ, ട്രാഫിക് എസ് ഐ സുനിൽ, അമീർ , താനാളൂർ ശംസുദ്ധീൻ തലക്കടത്തൂർ,യാഹു മാനു, ഉഷഎന്നിവർ പങ്കെടുത്തു
കാലടി എ.എം.എൽ.പി സ്കൂളിൽ “ഊണിന്റെ മേളം” ഭക്ഷ്യ മേള സംഘടിപ്പിച്ചു
എടപ്പാൾ: കാലടി എ.എം.എൽ.പി സ്കൂളിൽ ഊണിന്റെ മേളം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട്ഭക്ഷ്യ മേള സംഘടിപ്പിച്ചു. രക്ഷിതാക്കളുടെയും, അധ്യാപകരുടെയും സഹകരണത്തോടെയാണ് മേളസംഘടിപ്പിച്ചത്. മേള കുട്ടികൾക്ക് പുതിയ ഒരു അനുഭവം നൽകി. ഹെഡ്മിസ്ട്രസ് സുലൈഖ ടീച്ചർ, കെ.കെ ജൂനൈദ, ടി.പി മൈഥിലി എന്നിവർ നേതൃത്വം നൽകി.
വട്ടംകുളം ഗ്രാമ പഞ്ചായത്ത് തൊഴിൽ സഭ.
എടപ്പാൾ: വട്ടംകുളം ഗ്രാമ പഞ്ചായത്ത് തൊഴിൽ സഭ സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച്ചേർന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ adv മോഹൻദാസ് ഉദ്ഘാടനം ചെയ്തു, ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. വിദ്യാസമ്പന്നരും, അല്ലാത്തവരുമായതൊഴിലാന്നേഷകർക്കു വിവിധ മേഖലങ്ങളിലെ തൊഴിൽ സാധ്യത കണ്ടെത്തുന്നതിന്ന്സഹായമാകുന്ന വിധത്തിൽ വിഷയമവതരിപ്പിച്ച് ശ്രീധരൻ മാസ്റ്റർ സംസാരിച്ചു, കൃഷിയും, അതിലെസാധ്യതയെയും, അതിലെ വൈവിധ്യങ്ങളെ കുറിച്ചും ചന്ദ്രൻ മാസ്റ്റർ ക്ലാസ്സെടുത്തു, സ്വയമായും, സംഘടിതമായും, സംരംഭങ്ങൾ തുടങ്ങാൻ ബാങ്കുകളിൽ നിന്നും സബ്സിഡി ലഭ്യമാക്കുന്നതിന്നായിപഞ്ചായത്തിന്റെ സഹകരണത്തോടെ വേണ്ട നിർദ്ദേശങ്ങളും, ഏകജാലക സംവിധാനത്തിലൂടെലഭ്യമാക്കാൻ നടപടികളെടുക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു, വൈസ് പ്രസിഡന്റ് ദീപ മണികണ്ഠൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ma നജീബ്, ശ്രീജ പാറക്കൽ,ഉണ്ണി കൃഷ്ണൻ(member)ഹസ്സൈനാർ നെല്ലിശ്ശേരി, (മെമ്പർ )പത്തിൽ അഷ്റഫ്, വ്യവസായ വികസന ഓഫീസർഅമൃത എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു, ഗിരീഷ് മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു,
സഹയാത്രയിൽ ഭിന്നശേഷി ദിനാചാരണം സംഘടിപ്പിച്ചു.
ചാലിശ്ശേരി: കൂറ്റനാട് സഹയാത്ര ചാരിറ്റബിൾ സൊസൈറ്റിയിൽ ഡേ കെയറിനോട് അനുബന്ധിച്ച്ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. പട്ടാമ്പി നഗരസഭ ഉപാധ്യക്ഷൻ ടി.പി ഷാജി ചടങ്ങ്ഉദ്ഘാടനം ചെയ്തു. വെബ് ഡിസൈനറും വ്ളോഗ് എഴുത്തുകാരനുമായ അജയ് ബാലചന്ദ്രൻമുഖ്യാതിഥിയായിരുന്നു. സംഗീത നാടക അക്കാദമി നിർവാഹക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഹയാത്രയുടെരക്ഷാധികാരി കലാമണ്ഡലം ചന്ദ്രനെ ചടങ്ങിൽ ആദരിച്ചു. ശ്രീമതി ലതാ മോഹന്റെ പാഴ്വസ്തുക്കൾ കൊണ്ടുണ്ടാക്കിയ കരകൗശല വസ്തുക്കളുടെനിർമ്മാണവും പ്രദർശനവും വലിയ ജനശ്രദ്ധ നേടി. ഗോപിനാഥ് പാലഞ്ചേരി ഏകാംഗ നാടകംഅവതരിപ്പിച്ചു. ചടങ്ങ് രൂപകൽപ്പന ചെയ്തതും പൂർണമായും നിയന്ത്രിച്ചതും ഭിന്നശേഷിസുഹൃത്തുക്കൾ തന്നെയാണ്. തുടർന്ന് ആട്ടവും പാട്ടുമായി സഹയാത്രയിലെ ഭിന്നശേഷി സുഹൃത്തുക്കൾ ഭിന്നശേഷി ദിനാചരണംആഘോഷിച്ചു. കുമാരി ദിജി സ്വാഗതം പറഞ്ഞു. ആൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻസംസ്ഥാന സെക്രട്ടറി വാസുണ്ണി പട്ടാഴി അധ്യക്ഷത വഹിച്ചു. മാളിയേക്കൽ ബാവ, സുലൈഖ പറക്കാട്, ശിവശങ്കര അടികൾ, ലത മോഹനൻ തുടങ്ങിയവർ സംബന്ധിച്ചു. ഷാജി ആമയൂർ നന്ദി രേഖപ്പെടുത്തി.
മകൻ വെള്ളക്കെട്ടിൽ വീണ് മുങ്ങിമരിച്ച വിവരം അറിഞ്ഞയുടന്‍ മാതാവ് കുഴഞ്ഞ് വീണ് മരിച്ചു.
പാലക്കാട്: മകൻ വെള്ളക്കെട്ടിൽ വീണ് മുങ്ങിമരിച്ച വിവരം അറിഞ്ഞയുടന്‍ മാതാവ് കുഴഞ്ഞ് വീണ്മരിച്ചു. ഒറ്റപ്പാലം അമ്പലപ്പാറ തിരുണ്ടിയിൽ പാറമടയിലെ വീടിനോട് ചേർന്നുള്ള മത്സ്യങ്ങളെവളർത്തുന്ന വെള്ളക്കെട്ടിൽ വീണാണ് കോടങ്ങാട്ടിൽ അനീഷ് ബാബു (38) മുങ്ങി മരിച്ചത്. ഈവിവരമറിഞ്ഞ ഉടനെ മാതാവ് തിരുണ്ടി ആമിന (58) കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ ഒറ്റപ്പാലംതാലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ താലൂക്ക്ആശുപത്രിയിലെ മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നതായി പൊലീസ് അറിയിച്ചു
സൗജന്യമായി 4k എച്ച്ഡി യിൽ ഫുട്ബോൾ വിരുന്നൊരുക്കി ഗോവിന്ദ സിനിമാസ്
എടപ്പാൾ: സൗജന്യമായി 4k എച്ച്ഡി യിൽ ഫുട്ബോൾ വിരുന്നൊരുക്കി ഗോവിന്ദ സിനിമാസ്. 4 K ശബ്ദ സംവിധാനവും 70 എം.എം. സ്ക്രീനുമൊക്കെയായി മലപ്പുറം ജില്ലയിലെ തന്നെ പ്രധാനതീയറ്ററുകളിലൊന്നായ എടപ്പാൾ ഗോവിന്ദാ സിലാണ് ഫുട്ബോൾ പ്രേമികൾക്ക് സൗജന്യമായിലോകകപ്പ് കാണാനുളള സംവിധാനമൊരുക്കിയത്. മാനേജർ ഹരിയും ജീവനക്കാരും ബിഗ് സ്ക്രീനിൽകളി കാണാൻ ഒരു പരീക്ഷണം നടത്തി. സംഭവം ഗംഭീരം. പത്തോ പതിനഞ്ചോ ആളുകളായി കളി കാണാൻ ഹരമില്ല. ഏതായാലും തീയറ്റർപ്രവർത്തിക്കുകയാണ്, ജനങ്ങളെല്ലാവരും വരട്ടെ എന്ന തീരുമാനത്തിലെത്തിയത് അങ്ങിനെയാണ്. ഇഷ്ട ടീമുകളായ അർജന്റീനയുടെയും ബ്രസീലിന്റെയും കളികൾ സൗജന്യമായി കാണിച്ചു തുടങ്ങിയതോടെ തീയറ്റർഹൗസ് ഫുൾ. നിലത്തിരിക്കാൻ പോലും സ്ഥലമില്ലാതായതോടെ ആരവങ്ങളും ആർപ്പു വിളികളുമായിപലർക്കും ഖത്തറിലെത്തിയ പ്രതീതി. സമൂഹ മാധ്യമങ്ങളിലും തിയറ്ററിലെ കളികാണൽ സൗകര്യം വൈറലായിരിക്കുകയാണിപ്പോൾ. എ.സി.യും വൈദ്യുതി വിളക്കുകളുമെല്ലാം കൂടി ഓരോ ഷോക്കും ആയിരങ്ങൾ ചെലവു വരുമെങ്കിലുംഫുട്ബോൾ കളിക്കായി അതു കാര്യമാക്കേണ്ടെന്ന ഉടമകളുടെ സപ്പോർട്ടും സൗജന്യ കളിപ്രദർശനത്തിന് ധൈര്യം നൽകിയതായി മാനേജർ ഹരി പറയുന്നു.
നിയന്ത്രണം വിട്ട കാര്‍ നിരീക്ഷണ ക്യാമറാ പോസ്റ്റില്‍ ഇടിച്ചു.
എടപ്പാള്‍ : നിയന്ത്രണം വിട്ട കാര്‍ നിരീക്ഷണ ക്യാമറാ പോസ്റ്റില്‍ ഇടിച്ചു.സംസ്ഥാന പാതയിലെഅണ്ണക്കമ്പാട് തൃക്കോവില്‍ ക്ഷേത്രത്തിന് സമീപത്താണ് അപകടം നടന്നത്.ഇന്ന് രാവിലെ 7.10-ന്ആയിരുന്നു അപകടം. കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാരും നിസാര പരിക്കുകളോടെ രക്ഷപെട്ടു.










