താരസംഘടന അമ്മയിലെ പ്രശ്നങ്ങൾക്കിടെ ലക്ഷ്മിപ്രിയക്ക് മറുപടിയുമായി ഉഷ ഹസീന. അമ്മസംഘടനയിൽ വർഗീയത കൊണ്ടുവരാമെന്നുള്ള വലിയ മോഹം പൊളിച്ചടുക്കിയതിൻ്റെയും ആമോഹം പൊലിഞ്ഞുപോയതിൻ്റെ രോദനമായിട്ടേ ലക്ഷ്മിപ്രിയയുടെ പ്രതികരണങ്ങളെകാണുന്നുള്ളൂവെന്ന് ഉഷ ഹസീന വ്യക്തമാക്കി. ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനോഅംഗീകരിക്കാനോ തങ്ങൾക്ക് മനസ്സില്ലെന്ന് വായിൽ വരുന്നത് കോതക്ക് പാട്ട് എന്നതുപോലെവർഗീയ വിഷം തുപ്പുമ്പോൾ ആലോചിക്കണമായിരുന്നുവെന്നും ഹസീന രൂക്ഷ ഭാഷയിൽവിമർശിച്ചു.വായ തുറന്നാൽ വർഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് തനിക്ക് ഒരുതാല്പവും ഇല്ലെന്നും ഉഷ ഹസീന കുറിച്ചു. 'അൻസിബ കഴിഞ്ഞ പത്ത് മാസം അനുഭവിച്ച വിഷമങ്ങൾ, അവഗണനകൾ, അപമാനങ്ങൾ....അതിനൊക്കെ ഇന്നലെ ഞങ്ങൾ മറുപടി നൽകി. അൻസിബയുടെ നിലപാട്അതാണ് ശരി ഞങ്ങൾ അവളെ ചേർത്തുപിടിച്ചു... ഒപ്പം നിന്നു. നിങ്ങളെ പോലെ വർഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്കും വേണ്ട. ജനറൽബോഡിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായവും അത് തന്നെ ആയിരുന്നു', ഉഷഹസീന കുറിച്ചു. 'ഇന്റർവ്യൂകളിൽ ജനിപ്പിച്ച മാതാപിതാക്കളെയും ജനിച്ച മതത്തെയും ഖുറാനെയും തള്ളിപ്പറഞനിങ്ങളുടെ അത്തരം സ്റ്റേറ്റ്മെന്റ് ശരിയായില്ല എന്ന് പറഞ്ഞതിന് എന്നെ ഒരു പ്രോഗ്രാമിന് വിളിക്കാൻഎന്റെ സഹപ്രവർത്തക പറഞ്ഞപ്പോൾ മറ്റ് സഹപ്രവർത്തകരുടെ മുൻപിൽ പബ്ലിക് ആയിട്ട് നിങ്ങൾഎന്നെയും ജിഹാദിയാണ് അവരെ വിളിക്കണ്ട എന്ന് പറഞ്ഞില്ലേ? വായ തുറന്നാൽ വർഗീയതവിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് എനിക്ക് ഒരു താല്പവും ഇല്ല', എന്നാണ് ഉഷ ഹസീനഫേസ്ബുക്കിൽ കുറിച്ചത്.
കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്
ചങ്ങരംകുളം: കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ കാളാച്ചാലിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച്ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു.ചങ്ങരംകുളം ആലംകോട് സ്വദേശി പൂവത്ത് പറമ്പിൽഅബ്ദുൽ ലത്തീഫ്(40)നൊണ് പരിക്കേറ്റത്.പരിക്കേറ്റ അബ്ദുൽ ലത്തീഫിനെ എടപ്പാളിലെ സ്വകാര്യആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാൽ പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലുംപ്രവേശിപ്പിച്ചു.തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോടെ കാളാച്ചാൽ എടപ്പാൾ റോഡിലാണ്അപകടം.എടപ്പാൾ ഭാഗത്ത് ചങ്ങരംകുളം ഭാഗത്തേക്ക് വന്നിരുന്ന ഓട്ടോയും ചങ്ങരംകുളം ഭാഗത്ത്നിന്ന് എടപ്പാൾ ഭാഗത്തേക്ക് പോയിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തിൽ ഓട്ടോപൂർണ്ണമായും തകർന്നു.
മാവേലി സ്റ്റോറിന് മുന്നിൽ കലത്തിൽ കഞ്ഞി വെച്ച് പ്രതിഷേധിച്ചു*
പൊന്നാനി: ഓണം അടുത്തെത്തിയിട്ടും ഈഴുവത്തിരുത്തി മാവേലി സ്റ്റോറിൽ ഭക്ഷ്യ സബ്സിഡിസാധനങ്ങൾ എത്തിക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന അധികൃതരുടെ നടപടികളിൽപ്രതിഷേധിച്ചുകൊണ്ട് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കലത്തിൽ കഞ്ഞി വെച്ച്വിതരണം ചെയ്തു.മാവേലി സ്റ്റോർ വന്നതിനുശേഷം ഉത്സവ ആഘോഷ കാലങ്ങളിൽ സബ്സിഡിഭക്ഷ്യധാന്യങ്ങൾ ലഭിക്കാതെയുള്ള കാലഘട്ടം ആദ്യമായാണ് ഉണ്ടായിട്ടുള്ളതെന്ന് പ്രതിഷേധ സമരംഉദ്ഘാടനം ചെയ്തുകൊണ്ട് മുൻ എം പി സി ഹരിദാസ് കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡണ്ട് എൻ പിനബീൽ അധ്യക്ഷത വഹിച്ചു.പുന്നക്കൽ സുരേഷ്, ജെപി വേലാ യുധൻ, എ പവിത്രകുമാർ, സി എശിവകുമാർ, എൻ പി സുരേന്ദ്രൻ, കെ പി സോമൻ, ഉസ്മാൻ തെയ്യങ്ങാട്, സി ജാഫർ കാളമ്മൽഅബു, ഗഫൂർ, അഡ്വ സുജീർ, ശ്രീകല, ഹഫ്സത്ത്, അമ്മുക്കുട്ടി, വി വി യശോദ, റഹീം, നാസർപുത്തൻകുളം, അലി ചെറുവത്തൂർ,ഫസലൂറഹ്മാൻ, ബാലകൃഷ്ണൻ കടവനാട് എന്നിവർ പങ്കെടുത്തുസംസാരിച്ചു.
യുവകലാസാഹിതി കഥാപുരസ്കാരം സോമൻ ചെമ്പ്രേത്ത് ഏറ്റു വാങ്ങി
ചങ്ങരംകുളം: യുവകലാസാഹിതി കഥാപുരസ്കാരം സോമൻ ചെമ്പ്രേത്ത് ഏറ്റു വാങ്ങി.സംസ്ഥാനപ്രസിഡണ്ട് ആലംകോട് ലീലാകൃഷ് ണൻ പുരസ്കാര ദാനം നിർവ്വഹിച്ചു.ചങ്ങരംകുളത്തെ കലാസാഹിത്യ സാംസ്കാരിക രംഗത്തെ സജീവ പ്രവർത്തകനായ സോമൻ ചെമ്പ്രേത്തിൻ്റെ ലാൽമൈതാൻ എന്ന കഥക്കാണ് പുരസ്കാരം ഇതര സംസ്ഥാനത്തൊഴിലാളികളുടെ ജീവിതമാണ് കഥയുടെപ്രമേയം.
ഓണക്കാല വിളവെടുപ്പ് വെണ്ടല്ലൂർ പാടശേഖരത്ത് ഉൽസവാന്തരീക്ഷത്തിൽ നടന്നു…
ഓണത്തിന് മുന്നോടിയായി ഇരിബിളിയം വെണ്ടല്ലൂർ കർഷകകൂട്ടായ്മയുടെ നേതൃത്വത്തിൽഓണക്കാല വിളവെടുപ്പ് വെണ്ടല്ലൂർ പാടശേഖരത്ത് ഉൽസവാന്തരീക്ഷത്തിൽ നടന്നു... ഇരിബിളിയം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ മാനുപ്പ മാസ്റ്റർ ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് നടത്തിവളാഞ്ചേരി മേഖല IMA പ്രസിഡണ്ട് മുഹമ്മദലിക്ക് നൽകി ജൈവ പച്ചക്കറികളുടെ വിളവെടുപ്പ് യഥാക്രമം വെസ്റ്റേൺ പ്രഭാകരൻ,ഇരിബിളിയം പഞ്ചായത്ത്വികസനകാര്യ സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർമാർ വി.ടി. അമീർ വാർഡ് മെംപർമരായ ഷെഫീദബേബി,സുനിത, എം.ഇ.എസ്. ഹെയർസെക്കണ്ടറി സ്കൂളിലെ NSS വിദ്യാർത്ഥികളും NSS കോർഡിനേറ്റർ സൈനുദ്ദീനും ചേർന്ന് നിർവ്വഹിച്ചു.... അഗ്രോകേരള ചീഫ് അഡ്മിൻ അനിൽ മാനിയംകുന്നത്ത് ചടങ്ങിന് സ്വാഗതം ആശംസിച്ചുസൈതലവി പൂങ്ങോട്ടിൽ അധ്യക്ഷനായി...
കോക്കൂർ ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ ഹരിത ക്ലബ്ബിന്റ നേതൃത്വത്തിൽ പച്ചക്കറി തോട്ടംപദ്ധതി ആരംഭിച്ചു
ചങ്ങരംകുളം: കോക്കൂർ ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ ഹരിത ക്ലബ്ബിന്റ നേതൃത്വത്തിൽസ്കൂൾ പച്ചക്കറി തോട്ടം പദ്ധതി ആരംഭിച്ചു .ഇതിനായി പച്ചക്കറി തൈകൾ ആലംകോട് പഞ്ചായത്ത്കൃഷി ഭവനിൽ നിന്നും ലഭ്യമാക്കി. കോക്കൂർ ടെക്നിക്കൽ ഹൈസ്കൂളിൽ ആലംകോട് പഞ്ചായത്ത്വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷെരീഫിന്റ പക്കൽ നിന്നും ടി.എച്ച്.എസ്സൂപ്രണ്ട് സുരേന്ദ്രൻ വി.കെ പച്ചക്കറി തൈകൾ ഏറ്റുവാങ്ങി .വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിചെയർമാൻ തൈകളുടെ നടീൽ ഉദ്ഘാടനം നടത്തി .ആലംകോട് കൃഷി ഭവൻ ഓഫീസർ മനോജ്,ടി.എച്ച്.എസ് ഹരിത ക്ലബ് കൺവീനർ അൻഷാദ് പി.വി ,നൂൺ മീൽ കമ്മിറ്റി അംഗങ്ങൾ,മറ്റ്അധ്യാപക പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
സ്വാതന്ത്ര്യ സമരത്തിന്റെ നേരായ പൈതൃകം തിരികെപ്പിടിക്കണം: മന്ത്രി വി അബ്ദുറഹിമാന്*
സ്വാതന്ത്ര്യ ദിനം ജില്ലയില്‍ സമുചിതമായി ആഘോഷിച്ചു മലപ്പുറം : സ്വാതന്ത്ര്യ സമരത്തിന്റെ നേരായ പൈതൃകം തിരികെപ്പിടിച്ച് മനസ്സില്‍ ഉറപ്പിക്കണമെന്ന്കായിക മന്ത്രി വി അബ്ദുറഹിമാന്. മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ നടന്ന ജില്ലാതലസ്വാതന്ത്ര്യദിനാഘോഷത്തില് സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. നാനാത്വത്തില്‍ ഏകത്വമെന്ന കാഴ്ചപ്പാട് അന്വര്‍ത്ഥമാക്കപ്പെടുന്ന ഇന്ത്യ സൃഷ്ടിക്കുകയെന്നലക്ഷ്യത്തിന് ഊര്‍ജം പകരുന്നതാവണം സ്വാതന്ത്ര്യ ദിനാഘോഷമെന്നും മന്ത്രി പറഞ്ഞു. അമൃത മഹോത്സവമായാണ് സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം നാം ആഘോഷിച്ചത്. രാജ്യമെങ്ങുംവളരെ നല്ല നിലയില്‍ ജൂബിലി ആഘോഷം നടന്നു. കേരളവും ആഘോഷത്തില്‍ സജീവപങ്കാളികളായി. നമ്മുടെ സ്വാതന്ത്ര്യ സമരവും അതില്‍ പങ്കാളികളായ ധീരപോരാളികളെയും പുതിയതലമുറയ്ക്ക് അടുത്തറിയാനുള്ള അവസരം കൂടിയായിരുന്നു ഈ ആഘോഷ പരിപാടികള്‍.
പരിയാപുരത്ത് സ്വാതന്ത്ര്യദിനാഘോഷം
അങ്ങാടിപ്പുറം: പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെയും ഫാത്തിമ യുപിസ്കൂളിന്റെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. സ്കൂൾ മാനേജർഫാ.ജെയിംസ് വാമറ്റത്തിൽ പതാക ഉയർത്തി. പഞ്ചായത്ത് അംഗം അനിൽ പുലിപ്രസ്വാതന്ത്ര്യദിനസമ്മേളനം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റുമാരായ സാജു ജോർജ്, സൽമാൻഫാരിസ്, പ്രിൻസിപ്പൽ പി.ടി.സുമ, പ്രധാനാധ്യാപകരായ ജോജി വർഗീസ്, ഷീല ജോസഫ്, വിജയഭേരികോ-ഓർഡിനേറ്റർ മനോജ് വീട്ടുവേലിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.
എടപ്പാൾ ടൗണിൽ നിന്നും വലിയ കഞ്ചാവ് ചെടി കണ്ടെടുത്തു.
എടപ്പാൾ: ടൗണിൽ നിന്നും വലിയ കഞ്ചാവ് ചെടി കണ്ടെടുത്തു. തൃശ്ശൂർ റോഡിലെ ഒരു പറമ്പിൽനിന്നാണ് പൊന്നാനി സർക്കിൾ ഓഫീസിലെ സർക്കിൾ ഇൻസ്പെക്റ്റർ പി എം മുഹമ്മദ് റിയാസും സംഘവുംചേർന്ന് ഏട്ട് മാസത്തിലതികം പ്രായമായതും 310cm വലിപ്പമുള്ളതുമായ ഒരു കഞ്ചാവ് ചെടികണ്ടെടുത്തത്. ചെടി നട്ടുവളർത്തിയതെല്ലന്നാണ് പ്രാഥമിക നിഗമനം. പ്രിവന്റീവ് ഓഫിസർ മുരുകൻഎസ്, സിവിൽ എക്സൈസ് ഓഫീസർ പ്രമോദ് പി പി, എക്സൈസ് ഡ്രൈവർ പ്രമോദ് എംഎന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.










