താരസംഘടന അമ്മയിലെ പ്രശ്നങ്ങൾക്കിടെ ലക്ഷ്മിപ്രിയക്ക് മറുപടിയുമായി ഉഷ ഹസീന. അമ്മസംഘടനയിൽ വർഗീയത കൊണ്ടുവരാമെന്നുള്ള വലിയ മോഹം പൊളിച്ചടുക്കിയതിൻ്റെയും ആമോഹം പൊലിഞ്ഞുപോയതിൻ്റെ രോദനമായിട്ടേ ലക്ഷ്മിപ്രിയയുടെ പ്രതികരണങ്ങളെകാണുന്നുള്ളൂവെന്ന് ഉഷ ഹസീന വ്യക്തമാക്കി. ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനോഅംഗീകരിക്കാനോ തങ്ങൾക്ക് മനസ്സില്ലെന്ന് വായിൽ വരുന്നത് കോതക്ക് പാട്ട് എന്നതുപോലെവർഗീയ വിഷം തുപ്പുമ്പോൾ ആലോചിക്കണമായിരുന്നുവെന്നും ഹസീന രൂക്ഷ ഭാഷയിൽവിമർശിച്ചു.വായ തുറന്നാൽ വർഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് തനിക്ക് ഒരുതാല്പവും ഇല്ലെന്നും ഉഷ ഹസീന കുറിച്ചു. 'അൻസിബ കഴിഞ്ഞ പത്ത് മാസം അനുഭവിച്ച വിഷമങ്ങൾ, അവഗണനകൾ, അപമാനങ്ങൾ....അതിനൊക്കെ ഇന്നലെ ഞങ്ങൾ മറുപടി നൽകി. അൻസിബയുടെ നിലപാട്അതാണ് ശരി ഞങ്ങൾ അവളെ ചേർത്തുപിടിച്ചു... ഒപ്പം നിന്നു. നിങ്ങളെ പോലെ വർഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്കും വേണ്ട. ജനറൽബോഡിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായവും അത് തന്നെ ആയിരുന്നു', ഉഷഹസീന കുറിച്ചു. 'ഇന്റർവ്യൂകളിൽ ജനിപ്പിച്ച മാതാപിതാക്കളെയും ജനിച്ച മതത്തെയും ഖുറാനെയും തള്ളിപ്പറഞനിങ്ങളുടെ അത്തരം സ്റ്റേറ്റ്മെന്റ് ശരിയായില്ല എന്ന് പറഞ്ഞതിന് എന്നെ ഒരു പ്രോഗ്രാമിന് വിളിക്കാൻഎന്റെ സഹപ്രവർത്തക പറഞ്ഞപ്പോൾ മറ്റ് സഹപ്രവർത്തകരുടെ മുൻപിൽ പബ്ലിക് ആയിട്ട് നിങ്ങൾഎന്നെയും ജിഹാദിയാണ് അവരെ വിളിക്കണ്ട എന്ന് പറഞ്ഞില്ലേ? വായ തുറന്നാൽ വർഗീയതവിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് എനിക്ക് ഒരു താല്പവും ഇല്ല', എന്നാണ് ഉഷ ഹസീനഫേസ്ബുക്കിൽ കുറിച്ചത്.
പത്തുവർഷം ലോകമറിയാതെ ഒറ്റമുറിയിൽക്കഴിഞ്ഞ പ്രണയികൾക്ക് കൺമണിയായി.
അയിലൂർ: ഒരുമിച്ചു ജിവിക്കാൻ വേണ്ടി പത്തുവർഷം ലോകമറിയാതെ ഒറ്റമുറിയിൽക്കഴിഞ്ഞപ്രണയികൾക്ക് കൺമണിയായി. അയിലൂർ കാരക്കാട്ടുപറമ്പ് സ്വദേശികളായ റഹ്‌മാൻ-സജിതദമ്പതിമാർക്കാണ് ആൺകുഞ്ഞു പിറന്നത്. ജൂൺ ആറിന് പാലക്കാട് ജില്ലാ ആശുപത്രിയിലായിരുന്നുപ്രസവം. റിസ്‍വാൻ എന്നുപേരിട്ട കുഞ്ഞിന്റെ കളിചിരികളുടെ സന്തോഷത്തിലാണ് അവിശ്വസനീയപ്രണയത്തിലെ താരങ്ങളായ ഇവർ. 2010 ഫെബ്രുവരിയിലാണ് റഹ്‌മാനോടൊപ്പം ജീവിക്കുന്നതിനായി, സമീപവാസികൂടിയായപതിനെട്ടുകാരി സജിത വീടുവിട്ടിറങ്ങിയത്. ഇലക്‌ട്രിക്കൽ ജോലിയും പെയിന്റിങും ചെയ്യുന്നറഹ്‌മാൻ, വീട്ടുകാരോ നാട്ടുകാരോ അറിയാതെ തന്റെ വീട്ടിലെ ഒരു കുടുസ്സുമുറിയിൽപത്തുവർഷത്തിലേറെ സജിതയെ പാർപ്പിച്ചു.
കടവല്ലൂരിൽ കുട്ടികളുമായി പോയ സ്കൂൾ ബസ് വാട്ടർ അതോറിറ്റി കുഴിച്ച കുഴിയിൽ താഴ്ന്നു
പെരുമ്പിലാവ്: കടവല്ലൂർ വടക്കുമുറിയിലാണ് അപകടം നടന്നത്. വളയംകുളം എം.വി.എം ഹയർസെക്കൻഡറി സ്കൂളിന്റെ ബസാണ് അപകടത്തിൽ പെട്ടത്. ഇന്ന് കാലത്ത് 8 മണിയോടെയാണ്അപകടം നടന്നത്. 15 ഓളം കുട്ടികളാണ് ബസ്സിൽ ഉണ്ടായിരുന്നത് കടവല്ലൂർ വടക്കുമുറിഭാഗത്തുനിന്നും വളയംകുളത്തേക്ക് പോവുകയായിരുന്നു ബസ്. മറ്റൊരു വാഹനത്തിന് സൈഡ്കൊടുക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. വാട്ടർ അതോറിറ്റി പൈപ്പിടാനായി കുഴിച്ചകുഴിയിലേക്കാണ് ബസിന്റെ ഒരു വശത്തെ ടയറുകൾ താഴ്ന്നത്. മണ്ണിട്ട് മൂടിയ കുഴികൾ കനത്ത മഴപെയ്തതിനെ തുടർന്ന് മണ്ണ് കുഴഞ്ഞ നിലയിലായിരുന്നു. ബസിലുണ്ടായിരുന്ന കുട്ടികളെ മറ്റൊരുവാഹനത്തിൽ സ്കൂളിലേക്കയച്ചു. പലഭാഗങ്ങളിലും മണ്ണിട്ട് മൂടിയത് ശരിയായ രീതിയിൽ അല്ലെന്ന്നാട്ടുകാർ പറഞ്ഞു മഴ തുടരുന്നതിനാൽ പലഭാഗങ്ങളിലെ മണ്ണ് ഒളിച്ച് പോയ നിലയിലാണ്ഇവിടങ്ങളിൽ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. ബസ് ചരിഞ്ഞെങ്കിലും മറിഞ്ഞില്ല. അതിനാൽ തന്നെ, കുട്ടികൾക്ക് ആർക്കും പരിക്കേറ്റില്ല. വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്.
ചുമരില്‍ ചാരിവെച്ച കിടക്ക ദേഹത്തു വീണു; രണ്ടു വയസ്സുകാരന്‍ മരിച്ചു
മുക്കം: ചുമരില്‍ ചാരിവെച്ച കിടക്ക ദേഹത്തു വീണ് രണ്ടു വയസ്സുകാരന്‍ മരിച്ചു. മുക്കത്ത് ഇന്നലെവൈകീട്ടാണ് അപകടം. മുക്കം മണാശേരി സ്വദേശി സന്ദീപ്-ജിന്‍സി ദമ്പതികളുടെ മകന്‍ ജെഫിന്‍ആണ് മരിച്ചത്. കുട്ടിയെ ഉറക്കി കിടത്തിയശേഷം അമ്മ കുളിക്കാന്‍ പോയപ്പോഴാണ് അപകടമുണ്ടായത്. കുളികഴിഞ്ഞെത്തിയപ്പോള്‍ കുട്ടി മെത്തയുടെ അടിയില്‍ കിടക്കുകയായിരുന്നുവെന്ന് അമ്മയും മറ്റുബന്ധുക്കളും പറയുന്നത്. ഉടന്‍ തന്നെ കുട്ടിയെ കോഴിക്കോട് കെഎംസിടി ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍എത്തിക്കുന്നതിനു മുമ്പു തന്നെ കുട്ടി മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പോസ്റ്റ്‌മോര്‍ട്ടത്തിനായി കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക്മാറ്റി.
പള്ളിയുടെ മുകളില്‍ നിന്ന് വീണ് മദ്‌റസാധ്യാപകന്‍ മരിച്ചു
കോഴിക്കോട് :നഗരത്തിലെ മുച്ചുന്തി പള്ളിയുടെ മുകളില്‍ നിന്ന് താഴേക്ക് വീണ് മദ്‌റസാധ്യാപകന്‍മരിച്ചു. വെസ്റ്റ് വെണ്ണക്കോട് സ്വദേശി കൊളത്തോട്ടില്‍ അബ്ദുല്‍ മജീദ് മുസ്‌ലിയാര്‍ (54) ആണ്മരിച്ചത്. ഇന്ന് ളുഹര്‍ നിസ്‌കാര ശേഷം പള്ളിയുടെ മുകളിലേക്ക് കയറിയതായിരുന്നു. പിന്നീട് താഴെ വീണ്കിടക്കുന്നത് കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ ബീച്ച് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലുംരക്ഷിക്കാനായില്ല. മയ്യിത്ത് ബീച്ച് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായി . ദീനീപ്രവർതനത്തിൽ സജീവമായിരുന്നു
വർഗീയ ചിന്തകൾക്കെതിരേ സഹവർതിത്വം ശക്തിപ്പെടുത്തണം: പി.സുരേന്ദ്രൻ
എടപ്പാൾ: വർഗീയ ചിന്തകളെ പ്രതിരോധികന്നതിന് സ്നേഹവും സഹവർതിത്വവുംശക്തിപ്പെടുത്തണമെന്നും കാലുഷ്യത്തിന്റെ കാലത്തിനു നിലനില്പില്ലെന്നും സൗഹൃദത്തിന്റെപഴമയിലേക്കു നാട് മടങ്ങിവരുമെന്നും സാഹിത്യകാരൻ പി.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. പന്താവൂർ ഇർശാദ് മുപ്പതാം വാർഷിക സമ്മേളന ഭാഗമായി അണ്ണക്കമ്പാട് കായലോരത്ത് മാനിപുരത്ത്വസതിയിൽ നടന്ന സൗഹൃദമുറ്റത്തിൽ മുഖ്യപ്രഭാഷണം ചെയ്യുകയായിരുന്നു അദ്ദേഹം. ഇർശാദ് പ്രസിഡണ്ട് കെ സിദ്ധീഖ് മൗലവി അയിലക്കാട് ആധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്മെമ്പർ അഡ്വ.പി പി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ബാലൻ മാസ്റ്റർ, കേശവൻ മന്ദാരത്ത്, കെ. മെയ്തീൻ ഹാജി, സനൽ കുമാർ , ജഅഫർ മാസ്റ്റർ, ബേബി രാജു , ആമിന കുട്ടി ടീച്ചർ, വാരിയത്ത്മുഹമ്മദലി, എം കെ ഹസൻ നെല്ലിശേരി, പി പി നൗഫൽ സഅദി, കെ എം ശരീഫ് ബുഖാരിപ്രസംഗിച്ചു. ചെറുപ്രായത്തിൽ യൂണിഫോം തുന്നി മാതൃകയായ എട്ടുവയസ്സുകാരി അനാമികക്ക് ഇർശാദ്ഉപഹാരം നിയുക്ത കാലടി പഞ്ചായത്ത് പ്രസിഡണ്ട് കെ.ജി ബാബു നൽകി.
സാക്ഷരതാ വാരാചരണം: ജില്ലാതല ഉദ്ഘാടനം നടത്തി
മലപ്പുറം*: ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സാക്ഷരതാ വാരാചരണത്തിന്റെജില്ലാതല ഉദ്ഘാടനം ആനക്കയം കാർഷിക ഗവേഷണ കേന്ദ്ര ട്രെയിനിങ് ഹാളിൽ പി. ഉബൈദുള്ളഎം.എൽ.എ നിർവഹിച്ചു. ആനക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അടോട്ട് ചന്ദ്രൻ അധ്യക്ഷതവഹിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോഓർഡിനേറ്റർ സി. അബ്ദുൽ റഷീദ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത മണികണ്ഠൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ യു. മൂസ, കെ.എം. അബ്ദുൽ റഷീദ് മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.എം. മുഹമ്മദലി മാസ്റ്റർ, ആസൂത്രണ സമിതി ഉപാധ്യക്ഷനും മുൻ പ്രസിഡന്റുമായ കെ.വി മുഹമ്മദലി, ആനക്കയം കാർഷിക ഗവേഷണ കേന്ദ്രം മേധാവി മുസ്തഫ കുന്നതാടി, എം. മുഹമ്മദ് ബഷീർ, കെ. മൊയ്തീൻ കുട്ടി എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞ ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടിയ ഷബീബ തസ്‌നി പാണ്ടിക്കാട്, ഷഹ്ന എം കാരക്കുന്ന് എന്നിവരെചടങ്ങിൽ അനുമോദിച്ചു. പ്രേരക് ശ്രീദേവി നന്ദി പറഞ്ഞു.
വളയംകുളം ഇസ്ലാഹി അസോസിയേഷൻ ഓണനാളിൽ മാതൃ സംഗമം നടത്തി
ചങ്ങരംകുളം: വളയംകുളം ഇസ്ലാഹി അസോസിയേഷൻ ഓർഫൻ കെയർ സ്കീമിൽസംരക്ഷിച്ചുവരുന്ന കുട്ടികളുടെ മാതാക്കളുടെ സംഗമം ഓണനാളിൽ വളയംകുളത്ത് സംഘടിപ്പിച്ചു.മലപ്പുറം പാലക്കാട് തൃശൂർ ജില്ലകളിൽ നിന്നായി 500 ഓളം പേർപരിപാടിയിൽ സംബന്ധിച്ചു.സംഗമത്തോട നുബന്ധിച്ചുള്ള ധനസഹായ വിതരണം അഷ്റഫ്കോക്കൂർ നിർവഹിച്ചു.ഇസ്ലാഹി അസോസിയേഷൻ ചെയർമാൻ പി പി എം അഷ്റഫ് ചടങ്ങിൽഅധ്യക്ഷ വഹിച്ചു.എൻഎം ജലീൽ മാസ്റ്റർ പാലക്കാട് മുഖ്യപ്രഭാഷണം നടത്തി.പി പി ഖാലിദ്,കെ വിമുഹമ്മദ് റാഫിദ ഖാലിദ്,കെവി റൗലത്,നിയാസ് കോക്കൂർ എന്നിവർ സംസാരിച്ചു.
അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച വെളിയങ്കോട് ഗവ: ഹൈസ്കൂൾ ഓഫീസ് & സ്റ്റാഫ് റൂംഉദ്ഘാടനം ചെയ്തു
വെളിയങ്കോട്: മലപ്പുറം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വെളിയങ്കോട് പഞ്ചായത്തിലെവെളിയൻങ്കോട് ഗവൺമെൻറ് ഹൈസ്കൂളിൽ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ചഓഫീസ് & സ്റ്റാഫ് റൂമിന്റെയും ഉദ്ഘാടന കർമ്മം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഇ സിന്ധു അധ്യക്ഷ വഹിച്ചു പരിപാടിയിൽവെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കല്ലാടയിൽ ഷംസു മുഖ്യ അതിഥിയായിരുന്നു. ബ്ലോക്ക് മെമ്പർപി അജയൻ, ഗ്രാമപഞ്ചായത്ത് അംഗം പ്രിയ, പി ടി എ പ്രസിഡന്റ് എ നിഷിൽ, എസ് എം സിചെയർമാൻ ശശി, വികസന സമതി ചെയർമാൻ ഉമ്മർപടതകത്തിൽ,ഗിരിവസൻ,ഹയർസെക്കൻഡറിപ്രിൻസിപ്പൽ കെ ടി നൂർമുഹമ്മദ്, എൽ പി എച്ച് എം രഘു മാഷ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വിദ്യാലയത്തിൽ സ്റ്റേജുംഓഡിറ്റോറിയവും 90% വർക്ക് കഴിഞ്ഞതായും ടോയിലറ്റ് കോംപ്ലക്സും ഹയർസെക്കൻഡറി ക്ലാസ്റൂമും ചുറ്റുമതിലിന്റെയും പ്രവർത്തികൾ ഉടനെ തുടങ്ങുമെന്നും ഡിവിഷൻ മെമ്പർ അറിയിച്ചു. എച്ഛ്എം രാധിക ടീച്ചർ സ്വഗതവും സ്റ്റാഫ് സെക്രട്ടറി ശൈലബായ് നന്ദിയും പാറഞ്ഞു.










