എടപ്പാൾ: വർഗീയ ചിന്തകളെ പ്രതിരോധികന്നതിന് സ്നേഹവും സഹവർതിത്വവുംശക്തിപ്പെടുത്തണമെന്നും കാലുഷ്യത്തിന്റെ കാലത്തിനു നിലനില്പില്ലെന്നും സൗഹൃദത്തിന്റെപഴമയിലേക്കു നാട് മടങ്ങിവരുമെന്നും സാഹിത്യകാരൻ പി.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
പന്താവൂർ ഇർശാദ് മുപ്പതാം വാർഷിക സമ്മേളന ഭാഗമായി അണ്ണക്കമ്പാട് കായലോരത്ത് മാനിപുരത്ത്വസതിയിൽ നടന്ന സൗഹൃദമുറ്റത്തിൽ മുഖ്യപ്രഭാഷണം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇർശാദ് പ്രസിഡണ്ട് കെ സിദ്ധീഖ് മൗലവി അയിലക്കാട് ആധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്മെമ്പർ അഡ്വ.പി പി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ബാലൻ മാസ്റ്റർ, കേശവൻ മന്ദാരത്ത്, കെ. മെയ്തീൻ ഹാജി, സനൽ കുമാർ , ജഅഫർ മാസ്റ്റർ, ബേബി രാജു , ആമിന കുട്ടി ടീച്ചർ, വാരിയത്ത്മുഹമ്മദലി, എം കെ ഹസൻ നെല്ലിശേരി, പി പി നൗഫൽ സഅദി, കെ എം ശരീഫ് ബുഖാരിപ്രസംഗിച്ചു.
ചെറുപ്രായത്തിൽ യൂണിഫോം തുന്നി മാതൃകയായ എട്ടുവയസ്സുകാരി അനാമികക്ക് ഇർശാദ്ഉപഹാരം നിയുക്ത കാലടി പഞ്ചായത്ത് പ്രസിഡണ്ട് കെ.ജി ബാബു നൽകി.










