വെളിയങ്കോട്: മലപ്പുറം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വെളിയങ്കോട് പഞ്ചായത്തിലെവെളിയൻങ്കോട് ഗവൺമെൻറ് ഹൈസ്കൂളിൽ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ചഓഫീസ് & സ്റ്റാഫ്
റൂമിന്റെയും ഉദ്ഘാടന കർമ്മം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഇ സിന്ധു അധ്യക്ഷ വഹിച്ചു പരിപാടിയിൽവെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കല്ലാടയിൽ ഷംസു മുഖ്യ അതിഥിയായിരുന്നു. ബ്ലോക്ക് മെമ്പർപി അജയൻ, ഗ്രാമപഞ്ചായത്ത് അംഗം പ്രിയ, പി ടി എ പ്രസിഡന്റ് എ നിഷിൽ, എസ് എം സിചെയർമാൻ ശശി, വികസന സമതി ചെയർമാൻ ഉമ്മർപടതകത്തിൽ,ഗിരിവസൻ,ഹയർസെക്കൻഡറിപ്രിൻസിപ്പൽ
കെ ടി നൂർമുഹമ്മദ്, എൽ പി
എച്ച് എം രഘു മാഷ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വിദ്യാലയത്തിൽ സ്റ്റേജുംഓഡിറ്റോറിയവും 90% വർക്ക് കഴിഞ്ഞതായും ടോയിലറ്റ് കോംപ്ലക്സും ഹയർസെക്കൻഡറി ക്ലാസ്റൂമും ചുറ്റുമതിലിന്റെയും പ്രവർത്തികൾ ഉടനെ തുടങ്ങുമെന്നും ഡിവിഷൻ മെമ്പർ അറിയിച്ചു. എച്ഛ്എം രാധിക ടീച്ചർ സ്വഗതവും സ്റ്റാഫ് സെക്രട്ടറി ശൈലബായ് നന്ദിയും പാറഞ്ഞു.










