നിലമ്പൂർ: ചോക്കാട് ടി.കെകോളനിയിൽ മലവെള്ളപ്പാച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെകുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡിസതീശൻ പറഞ്ഞു. വരുംദിവസം ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമതീരുമാനങ്ങൾ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മലവെള്ളപ്പാച്ചിലിനെ തുടർന്ന്ദുരന്തമുണ്ടായ നിലമ്പൂർ ടി.കെ കോളനി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട്സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ മണ്ണിടിച്ചിലോ മറ്റ് സമാനമായ മുന്നറിയിപ്പുകളോ ഇല്ലാതെയാണ് ഇത്തരമൊരുഅപകടമുണ്ടായതെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതാണ്. സംസ്ഥാനത്തെ അനൗദ്യോഗിക വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷയുടെ ഭാഗമായി കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സമൂഹമാധ്യമങ്ങളിലൂടെ പ്രചാരം നേടി ആളുകൾ കൂട്ടമായിഎത്തുന്ന ഇത്തരം പ്രദേശങ്ങളിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന് അടിയന്തര നടപടികൾസ്വീകരിക്കും. കാണാതായവർക്കായി എൻ.ഡി.ആർ.എഫ്, അഗ്നിരക്ഷാ സേന, പൊലീസ്, ദുരന്തനിവാരണ അതോറിറ്റി എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ ഊർജ്ജിതമായ തിരച്ചിൽപുരോഗമിക്കുകയാണ്. സന്നദ്ധ പ്രവർത്തകരുടെയും വോളണ്ടിയർമാരുടെയും സേവനവും ഈദൗത്യത്തിൽ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. കാണാതായ അവസാനത്തെ ആളെയുംകണ്ടെത്തുന്നത് വരെ തിരച്ചിൽ തുടരും. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിലവിലെ മുന്നറിയിപ്പുകൾക്ക് പുറമെ, പ്രാദേശികാടിസ്ഥാനത്തിൽഇരുപത് മുതൽ ഇരുപത്തിയഞ്ച് കിലോമീറ്റർ വരെ ചുറ്റളവിലുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങളുംഅതിതീവ്ര മഴയും മുൻകൂട്ടി പ്രവചിക്കാൻ പ്രത്യേക സംവിധാനമൊരുക്കും. രാജ്യത്തെ തന്നെഏറ്റവും മികച്ച ദുരന്തനിവാരണ മാതൃക സംസ്ഥാനത്ത് നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കുസാറ്റ് പോലുള്ള ഗവേഷണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കേന്ദ്ര സർക്കാർ എന്നിവയുടെസാങ്കേതിക സഹകരണം ഇതിനായി പ്രയോജനപ്പെടുത്തും. കാലാവസ്ഥാ പ്രവചനം കൃത്യമായിമനസ്സിലാക്കുക, വേഗത്തിൽ മുന്നറിയിപ്പ് നൽകുക, അപകടസാധ്യതയുള്ളപ്പോൾ ആളുകളെ ഉടനടിസുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുക എന്നീ മൂന്ന് ഘട്ടങ്ങളിലായുള്ള പ്രവർത്തനങ്ങൾഏകോപിപ്പിക്കുന്നതിന് കർശനമായ പ്രോട്ടോക്കോൾ തയ്യാറാക്കും. ഓരോ ജില്ലയിലെയുംദുരന്തസാധ്യത വ്യത്യസ്തമാണ്. അതിനാൽ ഓരോ ജില്ലയുടെയും പ്രത്യേക സാഹചര്യങ്ങൾപരിഗണിച്ചുള്ള ജില്ലാ അടിസ്ഥാനത്തിലുള്ള ദുരന്തനിവാരണ സംവിധാനം രൂപീകരിക്കേണ്ടതുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് മേഘവിസ്ഫോടനം പോലുള്ള പ്രതിഭാസങ്ങൾ വർദ്ധിക്കുന്നസാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ ശാസ്ത്രീയവുംകാര്യക്ഷമവുമാക്കാനുള്ള നടപടികൾക്ക് സർക്കാർ തുടക്കം കുറിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ, എം.എൽ.എമാരായ ആര്യാടൻ ഷൗക്കത്ത്, ടി.പിഅഷ്റഫ് അലി, വി.എസ് ജോയ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.എ ജബ്ബാർ ഹാജി, ജില്ലാ കളക്ടർഡോ. വിനയ് ഗോയൽ, പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹൻ, ജനപ്രതിനിധികൾ, ജില്ലാതലഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
അസബാഹ് കൊമേഴ്സ് ക്ലബ് ഉദ്ഘാടനം ചെയ്തു
ചങ്ങരംകുളം: വളയംകുളം അസബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ കൊമേഴ്സ്ഡിപ്പാർട്ട്മെൻറിന് കീഴിലുള്ള കൊമേഴ്സ് ക്ലബ്ബിൻറെ ഉദ്ഘാടനം റിട്ടയേർഡ് ഡെപ്യൂട്ടി കലക്ടർപിപിഎം അഷ്റഫ് നിർവഹിച്ചു.കോളേജ് പ്രിൻസിപ്പൽ പ്രൊഫ. മുഹമ്മദ് കോയ അധ്യക്ഷതവഹിച്ചു.കോളേജ് കമ്മിറ്റി സെക്രട്ടറി മുഹമ്മദ് ഉണ്ണി ഹാജി കുഞ്ഞുമുഹമ്മദ് പന്താവൂർ എം.വി. സാലിഹ് കെ. ഹമീദ് മാസ്റ്റർ, കോളേജ് യൂണിയൻ സെക്രട്ടറി മുഹമ്മദ് ഷിബിൽ എന്നിവർആശംസകൾ നേർന്നു.തുടർന്ന് നടന്ന ഗ്രൂപ്പ് ചർച്ചയിൽ വൈസ് പ്രിൻസിപ്പൽ ഡോ.ബൈജു എം കെസ്റ്റാഫ് സെക്രട്ടറി പ്രവീൺ പ്രനീഷ കെ എസ് സ്റ്റുഡൻറ് അഡ്വൈസർ രഞ്ചു രാജ് ഡിപ്പാർട്ട്മെൻറ്മേധാവി ജൂബി,എന്നിവർ നേതൃത്വം നൽകി.ഗ്രിഗറി സാം വിൽസൺ "ജി എസ് ടി റവല്യൂഷൻ ഓൺഇന്ത്യൻ ടാക്സ് സിസ്റ്റം"എന്ന വിഷയത്തിൽ നടത്തിയ സെമിനാറിന് നേതൃത്വംനൽകി.ഇൻറർനാഷണൽ കോമേഴ്സ് ഡേ യോട് അനുബന്ധിച്ച് നടത്തിയ ക്വിസ്കോമ്പറ്റീഷൻ,സ്പോട്ട് ടോപ് കോമ്പറ്റീഷൻ എന്നിവയിലെ വിജയികൾക്കും കൊമേഴ്സ് ഡേ ലോഗോഡിസൈൻ ചെയ്ത ഹരികൃഷ്ണ നെയും ചടങ്ങിൽ അനുമോദിച്ചു കൊമേഴ്സ് വിഭാഗം മേധാവി സ്മിത,കൊമേഴ്സ് ക്ലബ് സെക്രട്ടറി ഐശ്വര്യ എന്നിവർ സെമിനാർനിയന്ത്രിച്ചു.
ലഹരി മരുന്ന് വില്പന നടത്തിവന്ന അന്തർ ജില്ലാ ലഹരി കടത്ത് സംഘത്തിന്റെ തലവനും കൂട്ടാളിയുംപിടിയിലായി.
കൊണ്ടോട്ടി : മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി കേന്ദ്രീകരിച്ച് വിദ്യാർത്ഥി കൾക്കും അന്യ സംസ്ഥാന തൊഴിലാളികൾക്കും ലഹരി മരുന്ന് വില്പന നടത്തിവന്ന അന്തർ ജില്ലാ ലഹരി കടത്ത് സംഘത്തിന്റെ തലവനും കൂട്ടാളിയും പിടിയിലായി. സംഘത്തലവൻ കൊണ്ടോട്ടി പുളിക്കൽ സ്വദേശി വായമ്പാടി വീട്ടിൽ ഷൈജു എന്ന പുളിക്കൽ ഷൈജു (51), കൊണ്ടോട്ടി…
പൊൻമണി ജെ എൽ ജെ ഗ്രൂപ്പ് നെൽകൃഷിയുടെ കൊയ്ത്തുത്സവം സംഘടിപ്പിച്ചു
എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പൊൻമണി ജെ എൽ ജെ ഗ്രൂപ്പ് നെൽകൃഷിയുടെകൊയ്ത്തുത്സവം സംഘടിപ്പിച്ചു. തരിശ് രഹിത കൃഷിയിടത്തിന്റെ ഭാഗമായി നടുവട്ടം ഐക്യപാടo 25 ഏക്കർ കൃഷിയിടത്തിൽ നടത്തിയ കൃഷിയുടെ ഉത്സവമാണ് നടന്നത്. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.രാമകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വട്ടംകുളം പഞ്ചായത്ത് പ്രസിഡണ്ട് കഴുങ്ങിൽ മജീദ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം റാബിയസ്വാഗതം പറഞ്ഞു. പ്രഭാകരൻ നടുവട്ടം, നാസർ കോലക്കാട്, ബബിനി, ശശികല, ഗ്രൂപ്പ് അംഗങ്ങൾതുടങ്ങിയവർ പങ്കെടുത്തു.
വട്ടംകുളം പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനത്തിന് ആവേശകരമായ തുടക്കം
എടപ്പാൾ : "ഏഴര പതിറ്റാണ്ടിന്റെ അഭിമാനം" എന്ന പ്രമേയത്തിൽ നടക്കുന്ന വട്ടംകുളം പഞ്ചായത്ത്മുസ്ലിം ലീഗ് സമ്മേളനത്തിന് വട്ടംകുളത്ത് പതാക ഉയർത്തിയതോട് കൂടി തുടക്കമായി. പതാക മുൻപഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കൂത്താട്ടുകുളം കുഞ്ഞിപ്പ ഹാജിയിൽ നിന്നും പഞ്ചായത്ത് മുസ്ലിംലീഗ് ജനറൽ സെക്രട്ടറി അഷ്റഫ് മാണൂർ ഏറ്റുവാങ്ങി. വട്ടംകുളത്തെ സമ്മേളന നഗരിയിൽ മുതിർന്ന നേതാവ് കെ.കെ ഹൈദ്രോസ് പതാക ഉയർത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് ടി.പി ഹൈദരലി അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്ഇബ്രാഹിം മൂതൂർ, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പത്തിൽ അഷ്റഫ്, കഴുങ്കിൽ മജീദ്, സി.പിബാപ്പുട്ടി ഹാജി, എം കെ എം അലി, കെ.വി അബ്ദുള്ളക്കുട്ടി മാസ്റ്റർ, സുലൈമാൻ ചെറാല, എം.കെഹൈദർ, അബ്ദു പടിഞ്ഞാക്കര, പത്തിൽ സിറാജ്, ഹസ്സൈനാർ നെല്ലിശ്ശേരി, അനീഷ് പി.എച്ച്, മൊയ്ദുബിൻ കുഞ്ഞുട്ടി, ഉമ്മർ ടി.യു, യു.വി സിദ്ധീഖ്, മുഹമ്മദലി, മുഹമ്മദലി കാരിയാട്ട്, മുസ്തഫകരിമ്പനക്കൽ, സക്കീർ കാഞ്ഞിരങ്ങാട്ട്, അഷ്റഫ് കല്ലിങ്ങൽ എന്നിവർ നേതൃത്വം നൽകി.
കുമരനെല്ലൂർ സബ് രജിസ്ട്രാർ ഓഫീസിലേക്ക് വീൽചെയർ കൈമാറി
കുമരനെല്ലൂർ: സഖാവ് പി.വൈ ഫൗണ്ടേഷൻ പ്രവാസി കൂട്ടായ്മ മാരായംകുന്ന്, കുമരനെല്ലൂർ സബ്രജിസ്ട്രാർ ഓഫീസിലേക്ക് വീൽചെയർ കൈമാറി. ഏറെ പ്രായമായവരെ താങ്ങിയെടുത്ത്കൊണ്ടുവന്ന് രജിസ്റ്റർ നടപടികൾ ചെയ്യുന്നതിലെ പ്രയാസം നേരിട്ടുകണ്ട പ്രവാസി കൂട്ടായ്മഭാരവാഹികൾ ഓഫീസറുമായി സംസാരിച്ചപ്പോഴാണ് വീൽചെയർ നല്കാൻ തീരുമാനമായത്. പഞ്ചായത്ത് പ്രസിഡൻ്റ് ഷറഫുദ്ദീൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സബ് രജിസ്ട്രാർ മണികണ്ഠൻവി.കെ, രാജേഷ്, മണികണ്ഠൻ, സന്തോഷ്, നാരായണൻ എന്നിവരും പ്രവാസി കൂട്ടായ്മയുടെഭാരവാഹികളായ എൻ എം ഹസ്സൻ, സലാം, മജീദ്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.പികൃഷ്ണൻ, എം.ബാവക്കുട്ടി എന്നിവർ പങ്കെടുത്തു.
രചനയുടെ രസതന്ത്രം ശില്പശാലയ്ക്ക് തുടക്കമായി
എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്, എഴുത്തുകാരായ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്നരചനയുടെ രസതന്ത്രം ശില്പശാലയ്ക്ക് തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്പി.രാമകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്അഡ്വക്കേറ്റ് ആർ ഗായത്രി, എൻ ആർ അനീഷ്, വാർഡ് മെമ്പർ പ്രകാശൻ തട്ടാരവളപ്പിൽതുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ക്യാമ്പ് ഡയറക്ടർ രാമകൃഷ്ണൻ കുമരനെല്ലൂർ ആമുഖ പ്രഭാഷണം നടത്തി. ശില്പശാലയുടെ ഒന്നാംസെക്ഷൻ ഡോ.കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സജീവ് കുമാർ, അക്ബർ എന്നിവർസംസാരിച്ചു. എടപ്പാൾ വള്ളത്തോൾ വിദ്യാപീഠത്തിൽ ആരംഭിച്ച ക്യാമ്പിൽ ഒമ്പത് സെക്ഷനുകളിലായിവിവിധ എഴുത്തുകാരും സാഹിത്യകാരന്മാരും പങ്കെടുക്കും. ക്യാമ്പ് നാളെ സമാപിക്കും.
ലോട്ടറി ചൂതാട്ട കേസ് പ്രതിയെ പിടി കൂടാൻ എത്തിയ പോലീസ് സംഘത്തെ ആക്രമിച്ചു.
മലപ്പുറം : അനധികൃത ലോട്ടറി ചൂതാട്ടം നടത്തുന്ന സംഘത്തിലെ പ്രതിയെ പിടികൂടാൻ എത്തിയ പോലീസ് സംഘത്തെ തിരൂർ മുസ്ലിയാരങ്ങാടിയിൽ വെച്ച് പ്രതിയും ബന്ധുക്കളും അക്രമിച്ചു. ലോട്ടറി ചൂതാട്ട കേസ് അന്വേഷിക്കുന്ന തിരൂർ ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘത്തെ പ്രതിയായ കണ്ണംകുളം സ്വദേശി കുണ്ടനി അഹമ്മദ് ഷാഫി(36)യും…
ബാംഗ്ലൂരിലെ ഒളിത്താവളത്തിൽ നിന്നും പിടികൂടി
കരിപ്പൂർ: ദുബായിയിൽ നിന്നും അനധികൃതമായി കടത്തി കൊണ്ടുവന്ന സ്വർണ്ണം കവർച്ച ചെയ്യാൻ വന്ന വയനാട് സ്വദേശിയായ യുവതി ഉൾപ്പെടെ ഉള്ള സംഘത്തിന്റെ തലവനെ പിടികൂടി. ബാംഗ്ലൂരിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന കോഴിക്കോട് ബേപ്പൂർ അരക്കിണർ സ്വദേശി ചക്കരിക്കാട് പറമ്പ് വീട്ടിൽ ഷഹീർ ( 28 ) നെയാണ് ബാംഗ്ലൂരിലെ…










