ഉത്സവച്ചന്തയിൽ കച്ചവടം പൊടിപൊടിച്ച് കുട്ടിക്കച്ചവടക്കൂട്ടം

എടപ്പാള്‍ : ആനയും പഞ്ചവാദ്യവും ആര്‍പ്പുവിളികളുമില്ലാത്തിടത്ത് ഒരു ഉത്സവച്ചന്ത. ഉത്സവച്ചന്തയിൽകച്ചവടത്തിന്റെ പൊടിപൂരവും. പോട്ടൂര്‍ മോഡേൺ ഹയർസെക്കന്ററി സ്കൂള്‍ മുറ്റത്ത് വിദ്യാര്‍ത്ഥിക്കൂട്ടംനടത്തിയ  ഉത്സവച്ചന്ത ഏറെ വര്‍ണ്ണാഭമായിരുന്നു. കളിപ്പാട്ടങ്ങള്‍, വളകള്‍, മാലകള്‍, മധുരപലഹാരങ്ങള്‍ അങ്ങനെ സാധാരണ ഉത്സവച്ചന്തകളിലുണ്ടാകുന്ന മിക്കതും ഇവിടെകുട്ടിപ്പട്ടാളമൊരുക്കിയ ഉത്സവച്ചന്തയിലും ഉണ്ടായിരുന്നു. സ്കൂളിലെ എൽ.പി വിഭാഗംവിദ്യാർത്ഥികളാണ് അധ്യാപകരുടെ സഹകരണത്തോടെ  ഉത്സവച്ചന്ത സംഘടിപ്പിച്ചത്. ഗണിത പഠനംഅസ്വാദ്യകരവും വിജ്ഞാന പ്രദവുമാകുന്ന രീതിയില്‍ ആസൂത്രണം ചെയ്ത ഈ പരിപാടിയിലൂടെവിദ്യാർത്ഥികൾക്ക് നാണയങ്ങളും കറൻസികളും ഉപയോഗിച്ചുള്ള ക്രയ വിക്രയങ്ങള്‍ മനസ്സിലാക്കിനല്‍കുകയെന്നതാണ്  അധ്യാപകർ ലക്ഷ്യം വെച്ചത്. ക്രസന്റ് എജ്യുക്കേഷണൽ ട്രസ്റ്റ്  ഡയറക്ടർതുഫൈൽ മുഹമ്മദ്‌, മാനേജർ മൊയ്‌തുണ്ണി, സെക്രട്ടറി ഹംസ മൗലവി, പ്രിൻസിപ്പാൾ എ.വി സുഭാഷ്, വൈസ് പ്രിൻസിപ്പാൾ അബ്ദുൾ അസീസ് തുടങ്ങിയവർ  പങ്കെടുത്തു.

വീട്ടിലെത്താനുള്ള ധൃതി; നിർത്തിയിട്ട ട്രെയിനിനടിയിലൂടെ കടന്ന വിദ്യാർഥിനിയെ മറ്റൊരുട്രെയിനിടിച്ച് തെറിപ്പിച്ചു

കാസര്‍കോട്: പത്താം ക്ലാസ് വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കണ്ടറിസ്കൂളിലെ വിദ്യാര്‍ഥിനി പവിത്ര (15) ആണ് മരിച്ചത്. ഇന്ന് (ബുധനാഴ്ച) വൈകിട്ട് നാലരമണിയോടെ സ്കൂൾ വിട്ട് വീട്ടിലേക്കു പോകും വഴിയാണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ഗുഡ് ട്രെയിനിനടിയിൽ കൂടി പാളം മുറിച്ചുകടക്കവെ കണ്ണൂർ ഭാഗത്തു നിന്നു മംഗളുരു ഭാഗത്തേക്കു പോവുകയായിരുന്ന കോയമ്പത്തൂർ ഫാസ്റ്റ്പാസഞ്ചർ ട്രെയിൻ വിദ്യാർഥിനിയെ ഇടിക്കുകയായിരുന്നു. മൃതദേഹം ഹോസ്ദുർഗ് പോലീസ് എത്തിഇൻക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

അങ്ങാടിപ്പുറത്ത് 14 മിനിമാസ്റ്റ് വിളക്കുകൾ സ്ഥാപിച്ചു

അങ്ങാടിപ്പുറം : മുൻ മങ്കട എം.എൽ.എ. ടി.എ. അഹമ്മദ് കബീറിന്റെ ആസ്തിവികസനഫണ്ടിൽനിന്ന് 14 മിനിമാസ്റ്റ് വിളക്കുകൾ സ്ഥാപിച്ചു. വിളക്കുകളുടെ ഉദ്ഘാടനം മഞ്ഞളാംകുഴി അലിഎം എൽ എ നിർവഹിച്ചു. അങ്ങാടിപ്പുറം പഞ്ചായത്തിലെ പരിയാപുരം, പൂപ്പലം, കുന്നത്തപ്പടി, വലമ്പൂർ അത്താണി, ഏറാന്തോട് ജങ്ഷൻ, സോപാനം, കോട്ടപ്പറമ്പ്, തിരൂർക്കാട് ഖാസിം ദർവേശ്മസ്ജിദ്, തിരൂർക്കാട് സ്‌കൂൾപ്പടി, അരിപ്ര കാവുംപടി, തോണിക്കര, തിരൂർക്കാട് പടിഞ്ഞാറെപ്പാടം, തിരൂർക്കാട് പാറ, പീടികപ്പടി, ചോലയിൽകുളമ്പ് എന്നീ സ്ഥലങ്ങളിലാണ് മിനിമാസ്റ്റ് വിളക്കുകൾസ്ഥാപിച്ചത്.

എ എച്ച് എം ജി എച്ച് എസ് കോക്കൂർ 2009-10 എസ് എസ് എൽ സി ബാച്ച് പൂർവ്വ വിദ്യാർത്ഥിസംഗമം സ്ക്കൂളിൽ നടന്നു.

ചങ്ങരംകുളം : കോക്കൂർ എ എച്ച് എം ജി എച്ച് എസിലെ 2009-10 എസ് എസ് എൽ സി ബാച്ച് പൂർവ്വവിദ്യാർത്ഥി സംഗമം "ഒത്തുകൂടാം ഒത്തിരി നേരം" എന്ന പേരിലാണ് നടത്തിയത്. 2009-10 കാലഘട്ടത്തിൽ സ്ക്കൂളിൽ പഠിച്ച വിദ്യാർഥികളും, അധ്യാപകരും, അവരുടെ കുടുംബവുംപരിപാടിയിൽ പങ്കെടുത്തു. രാവിലെ സ്ക്കൂൾ സന്ദർശനത്തിന് ശേഷമാണ് ഔദ്യോഗിക പരിപാടികൾആരംഭിച്ചത്. ചടങ്ങിന് സൻസിയ സ്വാഗതം പറഞ്ഞു. മാധ്യമ പ്രവർത്തകൻ ഫാരിസ് പാവിട്ടപ്പുറംഅധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഉദ്ഘാടനം ആലംകോട് ഗ്രാമപഞ്ചായത്ത് പ്രഡിഡന്റ് കെ.വിഷഹീർ നിർവഹിച്ചു.  വെൽഫെയർ കമ്മറ്റി ചെയർമാൻ അഷ്‌റഫ്‌ കോക്കൂർ മുഖ്യ പ്രഭാഷണം നടത്തി. ഇക്കാലയളവിൽസ്കൂളിൽ പഠിക്കുകയും അകാലത്തിൽ മരണപ്പെടുകയും ചെയ്ത സഹപാഠികളായ അബൂബക്കർ, മുബഷിറ, ഷഹർബാൻ എന്നിവരെ അനുസ്മരിച്ചു. അദ്ധ്യപകരെയും ആ കാലയളവിൽ സ്‌കൂളിന്സമഗ്ര സംഭാവനകൾ നൽകിയ മാധ്യമ പ്രവർത്തകരായ റസാഖ് അരിക്കാട്, ദാസ് കോക്കൂർ, ഷാഫിചങ്ങരംകുളം എന്നിവരെയും ചടങ്ങിൽ ആദരിച്ചു. പൂർവ്വ വിദ്യാർത്ഥി സംഗമത്തിനോടനുബന്ധിച്ച്ഒരുക്കുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങൾ എന്നിവ ചടങ്ങിൽ പ്രഖ്യാപിച്ചു. അധ്യാപകർ, സാമൂഹികസാംസ്കാരിക പ്രവർത്തകർ എന്നിവർ സംസാരിച്ചു. ഔദ്യോഗിക പരിപാടികൾക്ക് ശേഷം പൂർവ്വവിദ്യാർഥികളുടെയും, കുട്ടികളുടേയും കലാപരിപാടികൾ അരങ്ങേറി. ആഷിഫ് കോക്കൂർ, പി എഅൻഷാദ്, ഷാക്കിർ കോഴിക്കര, മാജിദ് വളയംകുളം, കെ.എച്ച് റമീഷ, ജിൻസി എന്നിവർസംസാരിച്ചു. 

പാലിയേറ്റീവ് ക്ലിനി്കിന് വീൽചെയർ സമ്മാനിച്ചു.

ഇരുമ്പിളിയം.. എംഇഎസ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളണ്ടിയർ ആയപവിത്ര ബി കെ സ്നേഹനിധിയിലൂടെ ഫണ്ട് സ്വരൂപിച്ച് ഇരുമ്പിളിയം പഞ്ചായത്തിലെ ജീവനിപാലിയേറ്റീവ് കെയർ യൂണിറ്റിന് വീൽചെയർ നൽകി മാതൃകയായി. തനിക്ക് ഓണത്തിനുംവിഷുവിനും കൈനീട്ടമായി കിട്ടിയ തുക സ്വരൂപിച്ച് വെച്ചാണ് പവിത്ര ബാലകൃഷ്ണൻ വീൽചെയറിനുവേണ്ടിയുള്ള പണം കണ്ടെത്തിയത്. ഈ ഉദ്യമത്തിൽ സ്കൂളിലെ മറ്റ് എൻഎസ്എസ്വളണ്ടിയേഴ്സിന്റെ സഹകരണവും ഉണ്ടായിരുന്നു. സ്കൂൾ അങ്കണത്തിൽ വച്ച് നടത്തിയ ചടങ്ങിൽപിടിഎ പ്രസിഡൻറ് സുരേഷ് മലയത്ത് ജീവനി പാലിയേറ്റീവ് പ്രതിനിധികളായ ബാവ അയ്യൂബ്എന്നിവർക്ക് വീൽചെയർ കൈമാറി. ജീവകാരുണ്യ പ്രവർത്തകനും കൊളത്തൂർ വാർത്ത സീനിയർഅഡ്മിനുമായ ബാലകൃഷ്ണൻ വലിയാട്ടിന്റെ മകളാണ് പവിത്ര . ഏഴു വർഷമായി പവിത്ര  ഓണത്തിൽ നിന്ന് സ്നേഹനിധി എന്ന പേരിൽ പാലിയേറ്റീവിന് സഹായധനം കൈമാറുന്നു.  എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സൈനുദ്ദീൻ പി യുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിന്റെഅധ്യക്ഷ സ്ഥാനം വഹിച്ചത് സ്കൂൾ പ്രിൻസിപ്പൽ സി എം ഫിറോസ് ആണ്. ചടങ്ങിൽ അധ്യാപകരായഷറഫുദ്ദീൻ, ഷാഹിന എം വി ,സൈതലവി  പി ,കെ ഓ തങ്കമണി, സുധീർ വി, മുഹ്സിൻ നിയാസ് , ഹക്കീം വി .പി എന്നിവർ പങ്കെടുത്തു.

സംസ്കൃതം സ്കോളർഷിപ്പ് മികച്ച വിജവുമായി കക്കിടിപ്പുറം കെവിയുപി സ്കൂൾ വിദ്യാർത്ഥികൾ

ചങ്ങരംകുളം: കേരള സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ സംസ്കൃതം സ്കോളർഷിപ്പിന്വിജയം കൊയ്ത് കെ.വി.യു.പി സ്കൂൾ. കക്കിടിപ്പുറം കെ.വി.യു.പി സ്കൂളിലെ കെ.തൃകന്യ, പി. അവനി സന്ദീപ്, പി.ആർ. ധീരജ്, കെ.വി.ഭരദ്വാജ്, പി.ഡി. അക്ഷിത് കൃഷ്ണ, പി.പി.അക്ഷയ്,കെ.ടി.ശ്രീദേവിക, കെ.എം.അതുല്യ എന്നിവരാണ്സ്കോളർഷിപ്പിന് അർഹരായത്.

തവനൂർ മണ്ഡലത്തിലെ  ഗ്രന്ഥശാലകൾക്ക് പുസ്തകവിതരണം നടത്തി

എടപ്പാൾ: തവനൂർ മണ്ഡലത്തിലെ  ഗ്രന്ഥശാലകൾക്ക് പുസ്തകവിതരണം നടത്തി. എം.എൽ.എഫണ്ടിൽ നിന്ന് 3 ലക്ഷം രൂപ ചെലവിട്ട്  41 ലൈബ്രറികൾക്കാണ് പുസ്തകങ്ങൾ നൽകുന്നത്. എടപ്പാൾ ഫോറം സെന്ററിൽ നടന്ന പരിപാടി കെ ടി ജലീൽ എം എൽ എ ഉദ്ഘാടനം ചെയ്തു. മലപ്പുറംജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് എ.ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. എം.കെ.എം ഗഫൂർ, എൻ.ആർ അനീഷ് തുടങ്ങിയവർ സംസാരിച്ചു. ഹൈസ്കൂളുകൾ, അംഗീകൃത ഗ്രന്ഥശാലകളിൽനിന്നുള്ള ഭാരവാഹികൾ ലൈബ്രറിയേറിയൻ തുടങ്ങി വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരികപ്രവർത്തകർ പങ്കെടുത്തു. കുണ്ടയാർ ഫൈറ്റേഴ്സ് ഗ്രന്ഥാലയം സെക്രട്ടറി ബിജു കുണ്ടയാർ സ്വാഗതംപറഞ്ഞു.

ഐഎൻടിയുസി പൊന്നാനി നിയോജകമണ്ഡലം കമ്മറ്റി ധർണയും, അഗ്നിജ്വാലയും സംഘടിപ്പിച്ചു

പൊന്നാനി: കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ ബജറ്റുകളിലെ ജനവിരുദ്ധ നടപടികളിൽപ്രതിഷേധിച്ച് പൊന്നാനി നിയോജകമണ്ഡലം ഐഎൻടിയുസി കമ്മറ്റിയുടെ നേതൃത്വത്തിൽധർണയും, അഗ്നിജ്വാലയും സംഘടിപ്പിച്ചു. ബജറ്റിലെ തെറ്റായ നടപടികളിൽ പ്രതിഷേധിച്ചകോൺഗ്രസുകാരുടെ പേരിൽ മാത്രം കേസെടുക്കുന്ന പൊന്നാനി പോലീസ് ബിജെപി, സി പി എംപ്രവർത്തകരുടെ പേരിൽ കേസെടുക്കാത്തതിനെപ്പറ്റി അന്വേഷണം നടത്തണമെന്ന് ധർണ്ണ ഉദ്ഘാടനംചെയ്തുകൊണ്ട് മുൻ എംപി സി ഹരിദാസ് ആവശ്യപ്പെട്ടു. ഐ എൻ ടി യു സി പ്രസിഡണ്ട് കെജയപ്രകാശ് അധ്യക്ഷത വഹിച്ചു.കെ പി സി സി മെമ്പർ വി സയ്ദ് മുഹമ്മദ് തങ്ങൾ,കെ ശിവരാമൻ, പുന്നക്കൽ സുരേഷ്, ജയൻ അറക്കൽ, മുസ്തഫ വടമുക്ക്, എ പവിത്രകുമാർ, ഉണ്ണികൃഷ്ണൻപൊന്നാനി, ടി പി ചന്ദ്രൻ, യൂസഫ് ഷാജി, എം അബ്ദുല്ലത്തീഫ്, പ്രദീപ് കാട്ടിലായിൽ, പിടി നാസർ, അലികാസിം, ശിവദാസൻ, ശ്രീകല, ഷാഹിദ എന്നിവർ പങ്കെടുത്തു സംസാരിച്ചു.