താരസംഘടന അമ്മയിലെ പ്രശ്നങ്ങൾക്കിടെ ലക്ഷ്മിപ്രിയക്ക് മറുപടിയുമായി ഉഷ ഹസീന. അമ്മസംഘടനയിൽ വർഗീയത കൊണ്ടുവരാമെന്നുള്ള വലിയ മോഹം പൊളിച്ചടുക്കിയതിൻ്റെയും ആമോഹം പൊലിഞ്ഞുപോയതിൻ്റെ രോദനമായിട്ടേ ലക്ഷ്മിപ്രിയയുടെ പ്രതികരണങ്ങളെകാണുന്നുള്ളൂവെന്ന് ഉഷ ഹസീന വ്യക്തമാക്കി. ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനോഅംഗീകരിക്കാനോ തങ്ങൾക്ക് മനസ്സില്ലെന്ന് വായിൽ വരുന്നത് കോതക്ക് പാട്ട് എന്നതുപോലെവർഗീയ വിഷം തുപ്പുമ്പോൾ ആലോചിക്കണമായിരുന്നുവെന്നും ഹസീന രൂക്ഷ ഭാഷയിൽവിമർശിച്ചു.വായ തുറന്നാൽ വർഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് തനിക്ക് ഒരുതാല്പവും ഇല്ലെന്നും ഉഷ ഹസീന കുറിച്ചു. 'അൻസിബ കഴിഞ്ഞ പത്ത് മാസം അനുഭവിച്ച വിഷമങ്ങൾ, അവഗണനകൾ, അപമാനങ്ങൾ....അതിനൊക്കെ ഇന്നലെ ഞങ്ങൾ മറുപടി നൽകി. അൻസിബയുടെ നിലപാട്അതാണ് ശരി ഞങ്ങൾ അവളെ ചേർത്തുപിടിച്ചു... ഒപ്പം നിന്നു. നിങ്ങളെ പോലെ വർഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്കും വേണ്ട. ജനറൽബോഡിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായവും അത് തന്നെ ആയിരുന്നു', ഉഷഹസീന കുറിച്ചു. 'ഇന്റർവ്യൂകളിൽ ജനിപ്പിച്ച മാതാപിതാക്കളെയും ജനിച്ച മതത്തെയും ഖുറാനെയും തള്ളിപ്പറഞനിങ്ങളുടെ അത്തരം സ്റ്റേറ്റ്മെന്റ് ശരിയായില്ല എന്ന് പറഞ്ഞതിന് എന്നെ ഒരു പ്രോഗ്രാമിന് വിളിക്കാൻഎന്റെ സഹപ്രവർത്തക പറഞ്ഞപ്പോൾ മറ്റ് സഹപ്രവർത്തകരുടെ മുൻപിൽ പബ്ലിക് ആയിട്ട് നിങ്ങൾഎന്നെയും ജിഹാദിയാണ് അവരെ വിളിക്കണ്ട എന്ന് പറഞ്ഞില്ലേ? വായ തുറന്നാൽ വർഗീയതവിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് എനിക്ക് ഒരു താല്പവും ഇല്ല', എന്നാണ് ഉഷ ഹസീനഫേസ്ബുക്കിൽ കുറിച്ചത്.
മലബാർ എജുക്കേഷൻ ആൻ്റ് ചാരിറ്റബിൾട്രസ്റ്റ് നിർമിച്ചു നൽകിയ ഒമ്പത് വീടുകളുടെതാക്കോൽദാന കർമ്മം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു
എടപ്പാൾ: പരസഹായം ദൈവീക ദൗത്യമാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എടപ്പാളിനടുത്ത് മാണൂരിൽ മലബാർ എജുക്കേഷൻ ആൻ്റ് ചാരിറ്റബിൾട്രസ്റ്റ് നിർമിച്ചു നൽകിയഒമ്പത് വീടുകളുടെ താക്കോൽദാന കർമ്മവും തുടർന്ന് നടന്ന പൊതുസമ്മേളനവും ഉദ്ഘാടനംനിർവഹിച് സംസാരിക്കുകയായിരുന്നു അദ്ധേഹം. ചിലർ ദൈവീക ദൗത്യത്തിന് വിധേയരാണ്നിരാലമ്പരും നിരാശയവുമായവർക്ക് സഹായമെത്തിക്കുക എന്ന ദൗത്യം മനുഷ്യരാശിക്ക്അത്യന്താപേക്ഷിതമായ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും ഇങ്ങനെയുള്ള പ്രവർത്തനങ്ങൾസമുഹം പ്രോത്സാഹിപ്പിക്കണമെന്നും തങ്ങൾ പറഞ്ഞു. ട്രസ്റ്റ് ചെയർമാൻ ഡോ. സി പി അലി ബാവഹാജി അധ്യക്ഷനായിരുന്നു. മുൻ എൽഎൽഎമാരായ കെഎൻ എ ഖാദർ ,എം ഉമ്മർ, ജില്ലാ പഞ്ചായത്ത അംഗങ്ങളായ അഡ്വ.പി പി മോഹൻദാസ്, വി കെഎംഷാഫി, ബിജെപി ദേശീയ നിർവഹണ സമിതി അംഗം അഡ്വ.സി കെ പത്മനാഭൻ ,ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് സി രാമകൃഷ്ണൻ, വട്ടംകുളം പഞ്ചായത്ത് പ്രസിഡണ്ട് മജീദ് കഴുങ്കിൽ, സിപി തുഫൈൽ മുഹമ്മദ്, നൗഷാദ് യൂനസ് ,എക്സ് എം പി സി ഹരിദാസ്,അഡ്വ.ശിഹാബ് മേച്ചേരി, കെ വി ആഷിർ ,എന്നിവർ പ്രസംഗിച്ചു.
കപ്പൂർ ഗ്രാമപഞ്ചായത്ത് ; എറവക്കാട് പാടശേഖരത്തിൽ നീരുറവ് പദ്ധതി തുടക്കമായി
എറവക്കാട്: കപ്പൂർ ഗ്രാമപഞ്ചായത്തിലെ എറവക്കാട് പാടശേഖരത്തിൽ നീരുറവ് പദ്ധതിക്ക്തുടക്കമായി. കപ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി ആമിന കുട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ കെ.ടി അബ്ദുള്ള കുട്ടി അദ്ധ്യക്ഷനായി. പരിപാടിയിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.എം അലി മാസ്റ്റർ, മുൻ വാർഡ് മെമ്പർ കെ.ശിഹാബ്, പാടശേഖര സമിതി അംഗം പത്തിൽ മൊയ്തുണ്ണി, കർഷകരായ അബ്ദുള്ള കുട്ടി മാസ്റ്റർ, മുഹമ്മദ്ആലി, അഹമ്മദുണ്ണി തുടങ്ങിയവർ പങ്കെടുത്തു. ശ്രീമതി ശാലിനി പദ്ധതി വിശദീകരണം ചെയ്തു. NREGS ഓവർസിയർ രഞ്ജിത്ത് നന്ദി പറഞ്ഞു. കർഷക പ്രതിനിധികളും തൊഴിലുറപ്പ് തൊഴിലാളികളും പരിപാടിയിൽ പങ്കെടുത്തു. തുടർന്ന്എറവക്കാട് തോട് നീർത്തട നടത്തവും നടന്നു.
ടാറിങ് ജീപ്പിൽ കറങ്ങി അതിഥിത്തൊഴിലാളി; ജീപ്പ് ഓടിച്ചു നേരെ പുഴയിൽ
നെടുങ്കണ്ടം • ടാറിങ് സ്ഥലത്ത് ഉപയോഗിക്കുന്ന ജീപ്പ് ഓടിക്കണമെന്ന് അതിഥിത്തൊഴിലാളിക്ക്ആഗ്രഹം. ഉടമയറിയാതെ അതിഥിത്തൊഴിലാളി ഓടിച്ച ജീപ്പ് നിയന്ത്രണം വിട്ട് കല്ലാർ പുഴയിലേക്ക്പതിച്ച് അപകടം. അതിഥിത്തൊഴിലാളി അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ കല്ലാർബഥനിപ്പടിക്ക് സമീപമാണ് അപകടമുണ്ടായത്.
സെൽഫിയെടുക്കാൻ തുടങ്ങിയതേ ഓർമയുള്ളൂ, കാൽവഴുതിയത് എങ്ങനെയെന്നറിയില്ല’; നടുക്കംമാറാതെ സാന്ദ്ര
പാരിപ്പള്ളി (കൊല്ലം): 'കുളത്തിന്റെ കരയിൽ ഏറ്റവും ഉയർന്ന ഭാഗത്തെത്തി സെൽഫിയെടുക്കാൻതുടങ്ങിയതുമാത്രമേ ഓർമയുള്ളൂ. കാൽവഴുതിയതെങ്ങനെയെന്ന് അറിയില്ല'-പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള സാന്ദ്ര പറഞ്ഞു. വിവാഹത്തലേന്ന് ക്വാറിയുടെമുകളിൽനിന്നു സെൽഫിയെടുക്കുന്നതിനിടെ 150 അടിയിലേറെ താഴ്ചയിൽ പാറക്കുളത്തിലേക്കുവീണ സാന്ദ്രയും പ്രതിശ്രുതവരൻ വിനു കൃഷ്ണനും സുഖംപ്രാപിച്ചുവരുന്നു. 150 അടിയിലേറെതാഴ്ചയിൽ പാറക്കുളത്തിലേക്കു വീണ സംഭവം ഓർക്കുമ്പോൾത്തന്നെ പേടിയാണ് സാന്ദ്രയ്ക്ക്.
ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയ സഹോദരിമാരെ അഭിനന്ദിച്ചു
മിറർ റൈറ്റിംഗിൽ (തിരി ച്ചെഴുത്ത്)ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിസഹോദരിമാരായഷെറിൻ സാറാ ഷാജിയെയും, സഹോദരി ഷോണ സാറാ ഷാജിയെയുമാണ്പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചത്. പ്രസിഡന്റ് ഹസീന ഇബ്രാഹിം, വൈസ് പ്രസിഡന്റ് കെ.പി. വേലായുധൻ പഞ്ചായത്ത് അംഗങ്ങളായ പി.ടി. അയൂബ്, നൗഷാദ് മണി, കെ.പി വസന്ത, റസീന തസ്നി തുടങ്ങിയവർ പങ്കെടുത്തു... അദ്ധ്യാപകരായ പൂക്കാട്ടിരി തെക്കെ മമ്മരപള്ളിൽ സ്മിത തോമസിന്റെയും ഷാജി പേരോഴിയുടെയും മക്കളാണ് ഷെറിൻ സാറാ ഷാജിയും, സഹോദരി ഷോണ സാറാ ഷാജിയും 'ഇന്ത്യ എന്റെ നാടാണ് എല്ലാ ഇന്ത്യക്കാരും സഹോദരിസഹോദരൻമാരാണ് ' എന്നു തുടങ്ങുന്ന പ്രതിജ്ഞ മലയാളത്തിൽ മിറർ ഇമേജിലെഴുതിയാണ്ഷെറിൻ റെക്കോഡ് ബുക്കിൽ ഇടം നേടിയത്. നിലവിലുള്ള റെക്കോഡ് 2 മിനിട്ട്.41 സെക്കന്റ് എന്നത്ഇടതു കൈ കൊണ്ട് 2. മിനിട്ട് 36 സെക്കന്റിലെഴുതിയാണ് റെക്കോർഡ് തിരുത്തിയത്.. സഹോദരിഷോണ സാറ ഷാജിയാകട്ടെ കേരളത്തിലെ 14 ജില്ലകളുടെ പേരുകൾ ഇംഗ്ലീഷിൽ 1 മിനിട്ട് 4 സെക്കന്റിൽ എഴുതി റെക്കാർഡ് മറികടന്നു.. 1 മിനിട്ട് 11സെക്കന്റ് ആയിരുന്നു നിലവിലുളളറെക്കോഡ്. വളരെ ചെറു പ്രായത്തിൽ തന്നെ മിറർ റൈറ്റിംഗിൽ ഇരുവരും പ്രാവീണ്യം നേടിയിരുന്നു... . ഷെറിൻ മാവണ്ടിയൂർ ബ്രദേഴ്സ് ഹയർസെക്കണ്ടറി സ്കൂളിൽ ഒമ്പതാം തരത്തിലും ഷോണ ഏഴാംതരത്തിലുമാണ് പഠിക്കുന്നത്.
തിരൂർ സ്റ്റേഷനിലെ പോലീസ് വളണ്ടിയേഴ്സിന് ആദരം
2022ലെ സന്നദ്ധ സേവന രംഗങ്ങളിൽ നിറസാന്നിധ്യമായ തിരൂർ സ്റ്റേഷനിലെ പോലീസ്വളണ്ടിയേഴ്സ് ഹൈലൈറ്റ് ഡ്രൈവിംഗ് സ്കൂൾ മൊമെന്റോ നൽകി ആദരിച്ചു, ഹൈ ലൈറ്റ് ഡ്രൈവിംഗ് സ്കൂൾ മാനേജിങ് ഡയറക്ടർമാരായ റഷീദ് പാറമ്മൽ, ബാബു മേഘന, തിരൂർ സി ഐ ജിജോ തിരൂർ ലീഡർ റിയാസ് മാനുവിന് മൊമെന്റോ കൈമാറി, എസ് ഐ ജിസൽ, ട്രാഫിക് എസ് ഐ സുനിൽ, അമീർ , താനാളൂർ ശംസുദ്ധീൻ തലക്കടത്തൂർ,യാഹു മാനു, ഉഷഎന്നിവർ പങ്കെടുത്തു
കാലടി എ.എം.എൽ.പി സ്കൂളിൽ “ഊണിന്റെ മേളം” ഭക്ഷ്യ മേള സംഘടിപ്പിച്ചു
എടപ്പാൾ: കാലടി എ.എം.എൽ.പി സ്കൂളിൽ ഊണിന്റെ മേളം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട്ഭക്ഷ്യ മേള സംഘടിപ്പിച്ചു. രക്ഷിതാക്കളുടെയും, അധ്യാപകരുടെയും സഹകരണത്തോടെയാണ് മേളസംഘടിപ്പിച്ചത്. മേള കുട്ടികൾക്ക് പുതിയ ഒരു അനുഭവം നൽകി. ഹെഡ്മിസ്ട്രസ് സുലൈഖ ടീച്ചർ, കെ.കെ ജൂനൈദ, ടി.പി മൈഥിലി എന്നിവർ നേതൃത്വം നൽകി.
വട്ടംകുളം ഗ്രാമ പഞ്ചായത്ത് തൊഴിൽ സഭ.
എടപ്പാൾ: വട്ടംകുളം ഗ്രാമ പഞ്ചായത്ത് തൊഴിൽ സഭ സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച്ചേർന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ adv മോഹൻദാസ് ഉദ്ഘാടനം ചെയ്തു, ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. വിദ്യാസമ്പന്നരും, അല്ലാത്തവരുമായതൊഴിലാന്നേഷകർക്കു വിവിധ മേഖലങ്ങളിലെ തൊഴിൽ സാധ്യത കണ്ടെത്തുന്നതിന്ന്സഹായമാകുന്ന വിധത്തിൽ വിഷയമവതരിപ്പിച്ച് ശ്രീധരൻ മാസ്റ്റർ സംസാരിച്ചു, കൃഷിയും, അതിലെസാധ്യതയെയും, അതിലെ വൈവിധ്യങ്ങളെ കുറിച്ചും ചന്ദ്രൻ മാസ്റ്റർ ക്ലാസ്സെടുത്തു, സ്വയമായും, സംഘടിതമായും, സംരംഭങ്ങൾ തുടങ്ങാൻ ബാങ്കുകളിൽ നിന്നും സബ്സിഡി ലഭ്യമാക്കുന്നതിന്നായിപഞ്ചായത്തിന്റെ സഹകരണത്തോടെ വേണ്ട നിർദ്ദേശങ്ങളും, ഏകജാലക സംവിധാനത്തിലൂടെലഭ്യമാക്കാൻ നടപടികളെടുക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു, വൈസ് പ്രസിഡന്റ് ദീപ മണികണ്ഠൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ma നജീബ്, ശ്രീജ പാറക്കൽ,ഉണ്ണി കൃഷ്ണൻ(member)ഹസ്സൈനാർ നെല്ലിശ്ശേരി, (മെമ്പർ )പത്തിൽ അഷ്റഫ്, വ്യവസായ വികസന ഓഫീസർഅമൃത എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു, ഗിരീഷ് മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു,










